റിങ് മാസ്റ്ററിനുള്ള മറുപടി തന്നെ ഹൗ ഓള്‍ഡ് ആര്‍ യു
മഞ്ജു വാര്യര്‍ സിനിമയില്‍ തിരിച്ചെത്തുന്നു എന്നറിഞ്ഞതു മുതല്‍ ഒരു വിഭാഗം അതിനെ എതിര്‍ത്തിരുന്നു. മഞ്ജു സിനിമയില്‍ വരുന്നതിനോടുള്ള എതിര്‍പ്പാണ് റിങ്മാസ്റ്റര്‍ എന്ന സിനിമയിലെ കഥ എന്നുതന്നെ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചിരുന്നു. എന്നാല്‍ എന്തുകൊണ്ടു മഞ്ജു തിരിച്ചുവരുന്നു എന്ന് മഞ്ജുവിന്റെ ഭാഗത്തു നിന്നുപറയുന്ന തരത്തിലാണ് പുതിയ ചിത്രമായ ഹൗ ഓള്‍ഡ് ആര്‍ യു എന്ന് സിനിമ കണ്ടാല്‍ മനസ്സിലാകും. അതായത് റിങ് മാസ്റ്റര്‍ക്കുള്ള മറുപടിയാണ് ഹൗ ഓള്‍ഡ് ആര്‍ യു എന്നു വ്യഖ്യാനിക്കാം.
കലാതിലകമാകുന്ന പെണ്‍കുട്ടി, തന്നെ അതിനു പ്രാപ്തയാക്കിയ ആളെ വിട്ട് സിനിമാ ലോകത്തേക്കു പോകുന്നതും അവിടെ വലിയ ആളായപ്പോള്‍ പഴയ കാമുകനെയും അച്ഛനെയും തള്ളിപ്പറയുന്നതും ഒടുവില്‍ എല്ലാം നഷ്ടപ്പെടുമ്പോള്‍ തിരിച്ചറിയുന്നതുമെല്ലാമാണ് റിങ്മാസ്റ്ററിലെ കഥ. ഹണിറോസ് അവതരിപ്പിക്കുന്ന ഡയാന എന്ന കഥാപാത്രമാണ് ഇത്. അവളെ തിരിച്ചുകൊണ്ടുവരാനാണ് പ്രിന്‍സ് എന്ന ദിലീപ് അവതരിപ്പിക്കുന്ന കഥാപാത്രം ശ്രമിക്കുന്നത്. ഇതിനിടെ പ്രിന്‍സ് ഡയാനയ്ക്കു നല്‍കുന്ന ഉപദേശമാണ് ദിലീപ് മഞ്ജുവിനു നല്‍കുന്നതെന്ന രീതിയില്‍ സോഷ്യല്‍ മീഡിയകളില്‍ പ്രചരിച്ചത്.

പഠനകാലത്ത് മികവു തെളിയിച്ചിരുന്നൊരു പെണ്‍കുട്ടി വിവാഹിതയായ ശേഷം ജോലിയും വീടുമായി ഒതുങ്ങിപോകുന്നു. അവള്‍ അങ്ങനെ കഴിയേണ്ടവളല്ല. ഈ പ്രായത്തിലും പലതും ചെയ്യാനുണ്ടെന്നു തെളിയിക്കുന്നതാണ് ഹൗ ഓള്‍ഡ് ആര്‍ യു എന്ന സിനിമയിലൂടെ റോഷന്‍ ആന്‍ഡ്രൂസ് പറയുന്നത്.
മഞ്ജുവിനെ പോലെ കലാതിലകമായിരുന്ന പെണ്‍കുട്ടി സിനിമ വിട്ട് വീട്ടില്‍ വെറുതെയിരിക്കേണ്ടവളല്ല എന്നാണ് സിനിമ പറയുന്നതെന്നാണ് സിനിമ കണ്ടവര്‍ പറയുന്നത്. മഞ്ജുവിനെ അഭിനയലോകത്തു നിന്നു മാറ്റി നിര്‍ത്തിയതിനുള്ള മറുപടിയാണ് സഞ്ജയ് ബോബി ടീം എഴുതിയതെന്ന് സിനിമ കണ്ടാല്‍ വ്യക്തമാകും.
സിനിമ കണ്ടാല്‍, മഞ്ജുവാര്യരുടെ പ്രകടനം കണ്ടാല്‍ അതു വ്യക്തമാകുകയും ചെയ്യും. പതിനാലു വര്‍ഷ ശേഷം ക്യാമറയ്ക്കു മുന്‍പില്‍ വന്നപ്പോള്‍ ആ പ്രതിഭ കൂടുതല്‍ തിളങ്ങിയിട്ടേയുള്ളൂ. ഇതിലെ നിരുപമയുടെ അടുത്തുനിന്ന് ഭര്‍ത്താവ് മകളെ വേര്‍പിരിക്കുന്നുണ്ട്. അന്നേരം നിരുപമ പറയുന്ന സംഭാഷണം സ്വന്തം അനുഭവത്തില്‍ നിന്നുള്ളതാണെന്ന് സിനിമ കണ്ടാല്‍ മനസ്സിലാകും.
മഞ്ജുവും ദിലീപും വേര്‍പിരിഞ്ഞു ജീവിക്കുമ്പോള്‍ മകള്‍ ദിലീപിനൊപ്പമാണ്. പതിനാലു വയസ് പ്രായമായ പെണ്‍കുട്ടിക്ക് അമ്മ അടുത്തുവേണമെന്നും അമ്മയ്ക്കു മാത്രം ചെയ്തുകൊടുക്കാന്‍ കഴിയുന്ന, പറഞ്ഞുകൊടുക്കാന്‍ കഴിയുന്ന കുറേ കാര്യങ്ങളുണ്ടെന്നും നിരുപമ പറയുന്നുണ്ട്.
അടുത്ത പേജില്‍ വായിക്കുക


Click it and Unblock the Notifications











