പ്രായം നിരുപമയ്ക്ക് തടസ്സമായില്ല
നിരുപമ രാജീവ്. കലക്ടറേറ്റിലെ യുഡി ക്ളര്‍ക്ക്. വയസ് 36. ഭര്‍ത്താവ് രാജീവ് (കുഞ്ചാക്കോ ബോബന്‍) ആകാശവാണിയിലെ അനൗണ്‍സര്‍. മകള്‍ ലക്ഷ്മി എന്ന ലച്ചു.പഠനകാലത്ത് നിരുപമ (മഞ്ജു) പുലിയായിരുന്നു. കൂട്ടുകാരി സൂസന്‍ (കനിഹ) എന്ന മള്‍ട്ടിനാഷനല്‍ കമ്പനിയുടെ ചീഫ് ഓപ്പറേറ്റിങ് ഓഫിസര്‍ പറയുമ്പോഴാണ് നിരുപമ വെരുമൊരു യുഡി ക്ശർക്ക് ആകേണ്ടവള്‍ അല്ല എന്നറിയുന്നത്.
വിദേശത്തേക്ക് ചേക്കേറാന്‍ നില്‍ക്കുകയാണ് രാജീവ്. ഭര്‍ത്താവിനൊപ്പം പോകാന്‍ ഇന്റര്‍വ്യുവിനു പോകുന്ന നിരുപമ പ്രായം 36 ആയതിന്റെ പേരില്‍ തള്ളിപ്പോകുന്നു. വീട്, ഭര്‍ത്താവ്, മകള്‍, ഭക്ഷണം ഉണ്ടാക്കല്‍, പച്ചക്കറി വാങ്ങല്‍ എന്നിങ്ങനെ ചുരുങ്ങിയ കാര്യങ്ങള്‍ മാത്രമേ നിരുപമയുടെ ജീവിതത്തില്‍ ഉള്ളൂ. എന്നാല്‍ ഒരു സുപ്രഭാതത്തില്‍ നിരുപമ സ്റ്റാര്‍ ആകുകയാണ്. രാഷ്ട്രപതി കൊച്ചിയിലെത്തിയപ്പോള്‍ ലച്ചുവിന്റെ സ്‌കൂളില്‍ വരുന്നു. അവിടെ വച്ച് ലച്ചു ചോദിച്ച ചോദ്യം അദ്ദേഹത്തിന് ഇഷ്ടപ്പെടുന്നു. ആ ചോദ്യം അമ്മയാണു പറഞ്ഞു തന്നതെന്ന് കേട്ടതോടെ രാഷ്ട്രപതി നിരുപമയെ തന്നോടൊപ്പം ഭക്ഷണം കഴിക്കാന്‍ വിളിക്കുന്നു. അതോടെ നിരുപമ സ്റ്റാര്‍ ആകുന്നു.

എന്നാല്‍ രാഷ്ട്രപതിയെ കാണുമ്പോഴുള്ള അമിതസമ്മര്‍ദ്ദത്താല്‍ നിരുപമ തലകറങ്ങി വീണുപോകുന്നു. അതോടെ അവള്‍ നാണംകെടുന്നു. ഇത് കുടുംബത്തിലും ആകെ ചലനമുണ്ടാക്കുന്നു. മകളെയും കൂട്ടി ഭര്‍ത്താവ് വിദേശത്തേക്കുപോകുന്നു. ഇതോടെ നിരുപമ ഒറ്റപ്പെട്ടു പോകുന്നു. ഈ ഒറ്റപ്പെടലിനിടെയാണ് പഴയ കൂട്ടുകാരി സൂസന്‍ കാണാന്‍ വരുന്നത്. അവളുടെ പ്രചോദനം നിരുപമയെ വീണ്ടും സജീവമാക്കുന്നു. പ്രമുഖ ടെക്‌സ്റ്റൈല്‍ ഉടമയുടെ മകളുടെ കല്യാണത്തിന് വിഷമില്ലാത്ത പച്ചക്കറി ഉല്‍പാദിപ്പിച്ചു നല്‍കാനുള്ള കരാര്‍ നിരുപമയെ തേടിവരുന്നു. സമീപത്തെ വീട്ടിലെ സ്ത്രീകളെയും കൂട്ടി നിരുപമ ഇതിനിറങ്ങുന്നു. ഒടുവില്‍ അത് വലിയൊരു മുന്നേറ്റമാകുന്നു.
പ്രായം ഒന്നിനും തടസ്സമല്ല എന്നുതെളിയിച്ച നിരുപയെ തേടി ഒരിക്കല്‍ നഷ്ടപ്പെട്ട അവസരം വീണ്ടുമെത്തുന്നു. ആദ്യതവണ എത്തിയത് മകളുടെ പേരിലായിരുന്നെങ്കില്‍ ഇക്കുറി ആ അവസരം വന്നത് നിരുപയുടെ കഴിവുകൊണ്ടായിരുന്നു. ആ അവസരം ജീവിതത്തില്‍ ഒരിക്കല്‍ മാത്രം കി്ടടുന്നതായിരുന്നു. (അതറിയാന്‍ സിനിമ കാണുക തന്നെ വേണം).
മുന്‍പേജുകളില്‍ വായിക്കുക


Click it and Unblock the Notifications











