പ്രായം പ്രശ്‌നമാകാതെ മഞ്ജുവെത്തി

By Nirmal Balakrishnan
<ul id="pagination-digg"><li class="next"><a href="/movies/review/how-old-are-you-malayalam-movie-review-2-121364-121364.html">Next »</a></li></ul>

ജസ്റ്റ് 36 എന്ന് ഉത്തരം പറഞ്ഞുതുടങ്ങുന്ന സിനിമ അവസാനിക്കുമ്പോള്‍ ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചോദ്യത്തിന് ഇറ്റ് ഡസിന്റ് മാറ്റര്‍ എന്ന് നിരുപമ രാജീവ് പറയുമ്പോള്‍ തിയറ്റര്‍ കയ്യടികൊണ്ട് ശബ്ദമുഖരിതമാകുകയാണ്. അതെ മഞ്ജുവാര്യരുടെ തിരിച്ചുവരവിനെ മലയാളികള്‍ ഏറ്റെടുത്തു. റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്ത ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രം നായികാപ്രാധാന്യമുള്ള ചിത്രമെന്നതിലുപരി മഞ്ജുവാര്യരുടെ ഒറ്റയാള്‍ പോരാട്ടം എന്ന നിലയ്ക്കാണു ഇനി അറിയപ്പെടുക.

മഞ്ജുവാര്യരുടെ തിരിച്ചുവരവിനെ കളിയാക്കിയിരുന്നവര്‍ക്കും നെറ്റിച്ചുളിച്ചവര്‍ക്കുമുള്ള ശക്തമായ മറുപടിയാണീ ചിത്രം എന്നു ധൈര്യമായി പറയാം. പ്രായം ഒന്നിനും തടസ്സമല്ലെന്നും കഴിവും നേതൃഗുണവുമുള്ള ഏതു സ്ത്രീക്കും ഏതുപ്രായത്തിലും ഇവിടെ പലതും ചെയ്യാന്‍ കഴിയുമെന്നും തെളിയിക്കുന്നതാണ് സഞ്ജയ് ബോബി തിരക്കഥയെഴുതിയ ചിത്രം.

Manju Warrier

കുഞ്ചാക്കോ ബോബന്‍, ലാലു അലക്‌സ്, കുഞ്ചന്‍, മുത്തുമണി, ഇടവേള ബാബു, തെസ്‌നി ഖാന്‍ എന്നിങ്ങനെ വലിയൊരു താര നിര തന്നെയുള്ള ചിത്രം പക്ഷേ മഞ്ജുവാര്യര്‍ എന്ന നടിയുടെ പ്രകടനത്തെ തന്നെയാണ് 90 ശതമാനവും ആശ്രയിച്ചിരിക്കുന്നത്. മഞ്ജുവിന്റെ കഴിവിലുള്ള സംവിധായന്‍ റോഷന്‍ ആന്‍ഡ്രൂസിന്റെയും തിരക്കഥാകൃത്തുക്കളുടെയും നിര്‍മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്റെയും വിശ്വാസം അസ്ഥാനത്തായില്ല എന്നു തന്നെ പറയാം.

ഇടവേളയ്ക്കു ശേഷം ചെറിയൊരു ഇഴച്ചിലൊഴിച്ചാല്‍ ഏതൊരാള്‍ക്കും പ്രചോദനമേകാന്‍ പറ്റുന്നൊരു കഥയാണ് തിരക്കഥാകൃത്തുക്കള്‍ സമ്മാനിച്ചത്. മഞ്ജുവിന്റെ തിരിച്ചുവരവ് മലയാളികള്‍ ആഗ്രഹിച്ചിരുന്നു എന്നതിന്റെ തെളിവാണ് ചിത്രം കണ്ടിറങ്ങുന്നവരുടെ മുഖത്തെ സന്തോഷം.

36 കഴിഞ്ഞ് വീടിന്റെയും കുടുംബത്തിന്റെയും സന്തോഷം മാത്രം പ്രധാനമായി കരുതിയിരുന്ന നിരുപമ എന്ന ഉദ്യോഗസ്ഥയായ വീട്ടമ്മ ഭര്‍ത്താവില്‍ നിന്നും മകളില്‍ നിന്നും ഒറ്റപ്പെടുമ്പോള്‍, ജീവിതം വെറുതെ തള്ളിനീക്കാനുള്ളതല്ല ഈ പ്രായത്തിലും പലതും നേടാന്‍ കഴിയുമെന്ന് തെളിയിക്കുകയാണ്. ആ നേട്ടം അങ്ങ് ഡല്‍ഹിയില്‍ രാഷ്ട്രപതി ഭവന്‍ വരെ എത്തിനില്‍ക്കുകയാണ്.

പ്രായം ഒന്നിനും ഒരു തടസ്സമല്ല എന്ന് ഒരിക്കല്‍ കൂടി പ്രചോദിപ്പിച്ചുകൊണ്ട് സിനിമ അവസാനിക്കുന്നു. തീര്‍ച്ചയായും മലയാളി വീട്ടമ്മമാര്‍ ഈ ചിത്രം ഇരുകൈയും നീട്ടി സ്വീകരിക്കുമെന്ന് ഉറപ്പാണ്. അതിലേറെ അവരുടെ സന്തോഷം മഞ്ജുവാര്യര്‍ എന്ന നടിയെ തിരിച്ചുകിട്ടിയതിലായിരിക്കും.

അടുത്ത പേജില്‍ വായിക്കുക
തിരിച്ചുവരവ് ശരിയായ സമയത്ത്‌

<ul id="pagination-digg"><li class="next"><a href="/movies/review/how-old-are-you-malayalam-movie-review-2-121364-121364.html">Next »</a></li></ul>

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X