തിരിച്ചുവരവ് നല്ല സമയത്ത്
ഈ നടിയുടെ കഴിവ് മലയാളി ഒരുകാലത്ത് തിരിച്ചറിഞ്ഞതാണ്. കണ്ണെഴുതി പൊട്ടുംതൊട്ട്, പത്രം, കന്‍മദം, ആറാം തമ്പുരാന്‍, തൂവല്‍ക്കൊട്ടാരം, പ്രണയവര്‍ണങ്ങള്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളിയുടെ ഹൃദയത്തിലാണ് മഞ്ജുവാര്യര്‍ എന്ന നടി കയറിപറ്റിയത്. ആദ്യചിത്രമായ സല്ലാപത്തിലൂടെ തന്നെ തന്നില്‍ നല്ലൊരു നടിയുണ്ടെന്നു തെളിയിച്ച മഞ്ജു തുടര്‍ന്നങ്ങോട്ട് ഓരോ ചിത്രത്തിലൂടെയും ആ കഴിവിന്റെ തിളക്കം കൂട്ടുകയായിരുന്നു. ഈ പുഴയും കടന്ന് എന്ന ചിത്രമെത്തുമ്പോള്‍ മഞ്ജു- ദിലീപ് താരജോടികള്‍ മലയാളികളുടെ ഇഷ്ടതാരങ്ങളായി.
മഞ്ജുവാര്യരെ മുന്നില്‍ കണ്ടുകൊണ്ടാണ് ലോഹിതദാസ് കന്മദം എഴുതുന്നത്. അതിലെ നായിക ഭാനുമതി എഴുതിതീരുമ്പോള്‍ മഞ്ജു തന്നെയായിരുന്നു തന്റെ മനസ്സിലെന്ന് ലോഹി തന്നെ എഴുതിയിട്ടുണ്ട്. അതുപോലെ സമ്മര്‍ ഇന്‍ ബത്‌ലഹേം എന്ന സിനിമ എഴുതാനിരുന്നപ്പോള്‍ നായിക അഭിരാമിയായി മഞ്ജു മാത്രമേ രഞ്ജിത്തിന്റെ മനസ്സില്‍ ഉണ്ടായിരുന്നുള്ളൂ. ആറാം തമ്പുരാന്‍ എന്നലാല്‍ ചിത്രത്തിലെ നായികയെ മഞ്ജുവിനെ മാത്രം കണ്ടുകൊണ്ടാണ് രഞ്ജിത്ത് എഴുതുന്നത്. അതിലെ ഉണ്ണിമായയെ മഞ്ജുവിനു മാത്രമേ അവതരിപ്പിക്കാന്‍ കഴിയുമായിരുന്നുള്ളൂ.

ജോഷി സംവിധാനം ചെയ്ത പത്രം എന്ന ചിത്രത്തിലെ നായകനായി സുരേഷ്‌ഗോപിയെ കണ്ടപ്പോള്‍ നായികയായി രഞ്ജി പണിക്കരുടെ മനസ്സിലേക്ക് വേരെയാരും വന്നില്ല. ആദ്യകാല പത്രപ്രവര്‍ത്തകന്‍ ശേഖരേട്ടന്റെ മകളായ ദേവികയായി മഞ്ജുവാര്യര്‍ക്കു മാത്രം ചെയ്യാന്‍ കഴിയുന്ന കഥാപാത്രമാണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു.
പത്രം എന്ന സിനിമയോടെ മഞ്ജു അഭിനയം നിര്‍ത്തി. എന്നാല്‍ ഈ നടിക്ക് അഭിനയം അങ്ങനെ ഉപേക്ഷിക്കാന്‍ കഴിയില്ല എന്ന് അവരെ അറിയുന്നവര്‍ക്കെല്ലാം ഉറപ്പായിരുന്നു. പതിനാലു വര്‍ഷ ശേഷം മഞ്ജു തിരിച്ചുവരാന്‍ താല്‍പര്യം കാണിച്ചപ്പോള്‍ ആദ്യം എതിര്‍ത്തത്് ഭര്‍ത്താവായ ദിലീപായരുന്നു. എന്നാല്‍ എതിര്‍പ്പിനെ അവഗണിച്ചുകൊണ്ട് അവര്‍ വീണ്ടും സിനിമയിലെത്തി. ഈ തിരിച്ചുവരവാണ് ഇപ്പോള്‍ ഹൗ ഓള്‍ഡ് ആര്‍ യു എന്ന ചിത്രത്തിലെത്തിയിരിക്കുന്നത്.
മഞ്ജുവിനെ പോലെയുള്ളൊരു പ്രതിഭ വീട്ടില്‍ വെറുതെയിരിക്കേണ്ടവളെല്ല് പറയുന്നൊരു കഥയിലൂടെയാണ് തിരിച്ചുവന്നത് എന്നതൊരു ആകസ്മികതയാകാം. എങ്കിലും എത്രയോ സ്ത്രീകള്‍ക്കു പ്രചോദനം നല്‍കുന്നൊരു കഥയിലൂടെയാണ് മഞ്ജുവാര്യര്‍ തിരിച്ചുവന്നിരിക്കുന്നത്. ലോഹിതദാസും രഞ്ജിത്തും രഞ്ജി പണിക്കരും ചെയ്തതുപോലെ മഞ്ജുവിനെ മുന്നില്‍ കണ്ടുകൊണ്ടെഴുതിയ ചിത്രമാണ് ഇതും.
ആദ്യത്തെ പേജില്‍ വായിക്കൂ


Click it and Unblock the Notifications