ഹൃദയത്തിൽ തൊടുന്ന ഓണസമ്മാനവുമായി മോഹൻലാലും സത്യൻ അന്തിക്കാടും: ഹൃദയപൂർവം റിവ്യൂ

Rating:
3.5/5

അഭിനേതാക്കൾ: മോഹൻലാൽ, മാളവിക മോഹൻ, സംഗീത് പ്രതാപ്, സംഗീത മാധവൻ നായർ, സിദ്ദിഖ്
സംവിധാനം: സത്യൻ അന്തിക്കാട്
നിർമ്മാണം: ആൻ്റണി പേരമ്പാവൂർ
കഥ: അഖിൽ സത്യൻ, തിരക്കഥ: സോനു ടി പി
ഛായാഗ്രഹണം: അനു മൂത്തേടത്ത്, എഡിറ്റിംഗ്: കെ രാജഗോപാൽ
സംഗീതം: ജസ്റ്റിൻ പ്രഭാകരൻ
ബാനർ: ആശിർവാദ് സിനിമാസ്
റിലീസ് തീയതി: 2025-08-28

ഒരു ക്ലൗഡ് കിച്ചൻ ഉടമയായ സന്ദീപ് ബാലകൃഷ്ണന് (മോഹൻലാൽ) ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തുന്നു. മസ്തിഷ്ക മരണം സംഭവിച്ച സൈനിക ഉദ്യോഗസ്ഥനായ രവിയുടെ ഹൃദയമാണ് സന്ദീപിന് ലഭിക്കുന്നത്. പ്രായമായിട്ടും വിവാഹം ചെയ്യാതെ ഒറ്റപ്പെട്ടു ജീവിക്കുകയാണ് അദ്ദേഹം. ഹൃദയം മാറ്റിവയ്ക്കലിനുശേഷം, രവിയുടെ മകൾ ഹരിത (മാളവിക മോഹനൻ) സന്ദീപിനെ തന്റെ വിവാഹനിശ്ചയത്തിനായി പൂനെയിലേക്ക് ക്ഷണിക്കുന്നു. അച്ഛന്റെ ഹൃദയം ഏറ്റു വാങ്ങിയ സന്ദീപിനോട് കണ്ട് ഹരിതയ്ക്കും, രവിയുടെ ഭാര്യ ദേവികയ്ക്കും (സംഗീത മാധവൻ നായർ) നല്ലൊരു ആത്മബദ്ധം ഉണ്ടാവുന്നു. ഹരിതയുടെ നിശ്ചയിച്ച വിവാഹം മുടങ്ങുന്നതോടു കൂടി, സന്ദീപിന് ചില കാരണങ്ങളാൽ കുറച്ചുകാലം അവരുടെ വീട്ടിൽ താമസിക്കേണ്ടി വരുന്നു.

A still from Hridayapoorvam
Photo Credit: Mohanlal / X

സന്ദീപിന് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തേണ്ടി വന്നത് എന്തുകൊണ്ടാണ്? അദ്ദേഹം വിവാഹം കഴിക്കാത്തത് എന്തുകൊണ്ടാണ്? ജെറിയുമായുള്ള (സംഗീത് പ്രതാപ്) സന്ദീപിന്റെ ബന്ധം എന്താണ്? ഹരിതയുടെ വിവാഹനിശ്ചയത്തിന് പോയപ്പോൾ സന്ദീപിന് എന്താണ് നേരിടേണ്ടി വന്നത്? താൻ സ്നേഹിച്ച, വിവാഹം കഴിക്കാൻ ആഗ്രഹിച്ച പുരുഷനുമായുള്ള വിവാഹനിശ്ചയം ഹരിത വേണ്ടെന്ന് വച്ചത് എന്തുകൊണ്ട്? സന്ദീപിന് പൂനെയിലെ ഹരിതയുടെ വീട്ടിൽ താമസിക്കേണ്ടി വന്നത് എന്തുകൊണ്ട്? ദേവികയുമായുള്ള സന്ദീപിന്റെ വൈകാരിക അടുപ്പം എന്താണ്? സന്ദീപ് ഒടുവിൽ വിവാഹിതനായോ? സന്ദീപ് വിവാഹിതനായെങ്കിൽ, ആരുമായി? അങ്ങനെ ഒരുപാട് ചോദ്യങ്ങൾക്ക് ഹൃദയപൂർവം എന്ന സിനിമ ഉത്തരം നൽകുന്നുണ്ട്.

Mohanlal and Sathyan Anthikad  Hridayapoorvam poster
Photo Credit: Mohanlal / X

ഈ സിനിമയിൽ സന്ദീപ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കാൻ മോഹൻലാൽ സ്വീകരിച്ച മാർഗ്ഗം പൂർണ്ണ വിജയമാണെന്ന് പറയണം. യാതൊരു ഹീറോയിസവുമില്ലാത്ത, മാന്യനായ ബാച്ചിലറുടെ വേഷത്തിൽ അദ്ദേഹം പ്രേക്ഷകരെ നിങ്ങളെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഉള്ളിൽ തൊടുന്ന പ്രകടനത്തിലൂടെ സ്ക്രീനിലേക്ക് വീണ്ടും തന്റെ സ്വതസിദ്ധമായ 'ലാൽ മാജിക്' അദ്ദേഹം കൊണ്ടുവരുന്നുണ്ട്. പ്രേമലു ഫെയിം സംഗീത് പ്രതാപ് മോഹൻലാലിനൊപ്പം തകർത്ത് അഭിനയിച്ച് പ്രേക്ഷകരെ ചിരിപ്പിക്കുന്നുണ്ട്. മാളവിക മോഹനൻ ഇതുവരെ ഒരു ഗ്ലാമർ നായികയായിട്ടാണ് വ്യക്തിമുദ്ര പതിപ്പിച്ചതെങ്കിലും, താൻ ഒരു നല്ല നടി കൂടിയാണെന്ന് ഹൃദയപൂർവത്തിലൂടെ ബോധ്യപ്പെടുത്തുന്നു. സംഗീത മാധവൻ നായർ, സിദ്ദിഖ് തുടങ്ങിയ അഭിനേതാക്കൾ തങ്ങളുടെ ഭാഗങ്ങൾ ഭംഗിയാക്കി.

സത്യൻ അന്തിക്കാടിന്റെ മകനും, സംവിധായകനുമായ അഖിൽ സത്യൻ കഥ എഴുതിയ ഹൃദയപൂർവം, പ്രണയം, കോമഡി, ഘടകങ്ങൾ ഒന്ന് ചേരുന്ന ലളിതമായ, ഹൃദയത്തിൽ തൊടുന്ന ചിത്രമാണ്. സോനു ടിപി തന്റെ തിരക്കഥയിൽ മാന്ത്രികത കാണിച്ചുവെന്ന് പറയണം. ലളിതമായൊരു പ്രമേയത്തെ അതി മനോരഹമായ വെള്ളിത്തിരയിൽ എത്തിക്കാനുള്ള തന്റെ മിടുക്ക് സത്യൻ അന്തിക്കാട് ഒരിക്കൽ കൂടി തെളിയിക്കുന്നുണ്ട് ഹൃദയപൂർവത്തിൽ. മോഹൻലാൽ എന്ന താരത്തിന്റെ ഇമേജ് കണക്കിലെടുക്കാതെയുള്ള കഥാപാത്രത്തെ രൂപകൽപ്പന ചെയ്ത രീതിയും, അദ്ധേഹത്തിന്റെ പ്രകടനവുമാണ് സിനിമയുടെ നട്ടെല്ല്. അനാവശ്യ കോലാഹലങ്ങളോ ബഹളങ്ങളോ ഇല്ലാതെ, സൗമ്യമായ നർമ്മവും സംഭാഷണങ്ങളും ഉപയോഗിച്ച് ഓരോ രംഗവും വളരെ മനസ്സിൽ തട്ടുന്ന രീതിയിൽ അവതരിപ്പിക്കുന്നതിൽ സംവിധായകൻ വിജയിച്ചു എന്ന് പറയണം.

റിവ്യൂവിന് കടപ്പാട്: രാജ ബാബു, ഫില്മിബീറ്റ് തെലുങ്ക്

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X