»   » ഐ നിരൂപണം: വിക്രമിന്റെ സമര്‍പ്പണത്തെ നമിക്കുന്നു

ഐ നിരൂപണം: വിക്രമിന്റെ സമര്‍പ്പണത്തെ നമിക്കുന്നു

Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  Rating:
  4.0/5
  Star Cast: Vikram,Amy jackson,Suresh Gopi
  Director: shankar

  അങ്ങനെ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്നു എന്ന ബ്രഹ്മാണ്ഡ ചിത്രം തിയേറ്ററുകളിലെത്തി. നേരത്തെ പറഞ്ഞു വച്ചതുപോലെ അതിശയിപ്പിക്കുന്ന, അത്ഭുതപ്പെടുത്തുന്ന അതിഗംഭീരമായ ദൃശ്യാവിഷ്‌കാരം, മേക്കപ്പിന്റെ അനന്തസാധ്യതകള്‍, 25 വര്‍ഷത്തെ തന്റെ സിനിമാ ജീവിതത്തിന്റെ അനുഭവ സമ്പത്തുകൊണ്ട് ഓരോ സിനിമയിലും വ്യത്യസ്തമായ കഥാപാത്രങ്ങളെ പരീക്ഷിക്കാന്‍ തയ്യാറാവുന്ന വിക്രം എന്ന നടന്റെ ആത്മസമര്‍പ്പണം ഇതൊക്കെ തന്നെയാണ് ഐ എന്ന ചിത്രത്തിന്റെ വിജയം.

  കഥയെ പറ്റിയോ വിക്രമിന്റെ വേഷപ്പകര്‍ച്ചകളെ കുറിച്ചോ ഒന്നും തന്നെ ഇവിടെ പറയാന്‍ മുതിരുന്നില്ല. സമകാലിക സംഭവങ്ങളെ പൊതിഞ്ഞെടുത്ത ഒരു പ്രണയ- പ്രതികാര സിനിമയാണ് ഐ. കാഴ്ചയില്‍ അത്ഭുതം സൃഷ്ടിക്കുന്ന ഐ യുടെ ഉള്ള് പരിശോധിച്ചാല്‍ ഒന്നുമില്ലെന്ന് പറയേണ്ടിവരും. കൃത്യമായ ഒരു തിരക്കഥ ഇല്ലാത്തത് ചിത്രത്തിന്റെ പരാജയമാണ്. ജെന്റില്‍മാനില്‍ തുടങ്ങി നന്‍പന്‍ വരെയുള്ള ശങ്കറിന്റെ പതിവ് സംവിധായന രീതി.

  i-movie-review

  അതിഭാവുകത്വവും യുക്തിഹീനവുമായ ശങ്കര്‍ ചിത്രങ്ങളിലെ മുഖമുദ്രതന്നെയല്ലേ ഐ എന്ന് ചിന്തിച്ചു പോകുന്നിടത്താണ് പ്രേക്ഷകരുടെ കണ്ണില്‍ വിക്രം മാത്രം വന്നു നില്‍ക്കുന്നത്. ഹോളിവുഡ് സിനമയില്‍ തന്റെ ശരീരം കൊണ്ട് വിസ്മയം തീര്‍ക്കുന്ന ക്രിസ്റ്റിയന്‍ ബെയിലിനെ പോലെ ഇന്ത്യന്‍ സിനിമയില്‍ തന്റെ ശരീരം ഉപയോഗിച്ച് അത്ഭുതം സൃഷ്ടിക്കുന്ന നടനാണ് വിക്രം.

  മൂന്ന് വര്‍ഷമെടുത്തു ഐയുടെ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ എന്നു പറയുന്നതിന്റെ ഭൂരിഭാഗം കാലവും നായകനായ വിക്രമിന്റെ ശരീരം പരുവപ്പെടുത്താന്‍ തന്നെയാവും. ആ ശ്രമങ്ങളൊന്നും വിഫലമായില്ല. മിസ്റ്റര്‍ തമിഴ്‌നാട് മുതല്‍ അസുഖബാധിതനായ കൂനന്‍ വരെ വിക്രം പ്രേക്ഷകരെ വിസ്മയിപ്പിക്കുകയായിരുന്നു. ഒരു നായക കേന്ദ്രീകൃത ചിത്രമാക്കി മാത്രം ഐ യെ ഒതുക്കി നിര്‍ത്താത്തതില്‍ ശങ്കറിന് ഒരു കൈ. ഏമി ജാക്‌സണ് കൃത്യമായ റോളുണ്ട്. അത് നടി ഭംഗിയാക്കുകയും ചെയ്തു.

  ഇനി മലയാളികള്‍ കാത്തിരിക്കുന്ന സുരേഷ് ഗോപിയിലേക്ക് വരാം. ചിത്രം തിയേറ്ററിലെത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പേ വരെ പലരും പറഞ്ഞു പരത്തി, ചിത്രത്തില്‍ നിന്ന് സുരേഷ് ഗോപിയെ വെട്ടിമാറ്റിയെന്ന്. ആ അഭ്യൂഹം ഇനി പരത്തരുത്. ചിത്രത്തില്‍ മര്‍മ്മപ്രധാനമായ ഒരു വേഷം തന്നെയാണ് സുരേഷ് ഗോപി ചെയ്തിരിക്കുന്നത്. ഉപന്‍ പട്ടേല്‍, സന്താനം എന്നിവരോടൊപ്പം രാംകുമാര്‍ ഗണേശന്‍, ഓജസ് എന്നീ അധികം സിനിമകളില്‍ കണ്ടിട്ടില്ലാത്ത അഭിനേതാക്കളും മികച്ച അഭിനയം കാഴ്ചവച്ചു.

  ചൈനയുടെ പല ഭാഗത്തെയും മനോഹരമായ കാഴ്ചകള്‍ ദൃശ്യവിരുന്നായി മാറ്റാന്‍ ഛായാഗ്രഹകന്‍ പി സി ശ്രീറാമിന് സാധിച്ചു. എ ആര്‍ റഹ്മാന്റെ സംഗീത സംവിധാനം പിന്നെ പറയേണ്ടല്ലോ. ചിത്രത്തിനും സാഹചര്യങ്ങള്‍ക്കും വളരെ അനിയോജ്യമായ ഗാനങ്ങള്‍. അതുപോലെ ഇന്റര്‍നാഷണല്‍ സ്റ്റാന്റേര്‍ഡുള്ള സഘട്ടന രംഗങ്ങളും പ്രേക്ഷകര്‍ക്ക് പുതിയ കാഴ്ചയായി.

  ഐ ഒരു അപാര സിനിമയാണെന്നൊന്നും പറയുന്നില്ല. മൂന്നുമണിക്കൂര്‍ കണ്ടിരിക്കാനുള്ളതൊക്കെ ചിത്രത്തിലുണ്ട്. പിന്നെ, ഐ എന്ന ചിത്രം നമ്മുടെ സിനിമകളെ ഹോളിവുഡ് സിനികളോട് വളരെ അടുത്ത് ചേര്‍ത്ത് നിര്‍ത്തുന്നു എന്ന വാദഗതിയൊന്നുമില്ല. പക്ഷെ ഒരിക്കലും ഐ വെറുമൊരു ഇന്ത്യന്‍ സിനിമയല്ല എന്ന അടിവരയിട്ട് പറയാന് സാധിയ്ക്കും.

  ചുരുക്കം: സിനിമകളെ ഹോളിവുഡിനോട് വളരെ അടുത്ത് ചേര്‍ത്ത് നിര്‍ത്തുന്നു എന്ന വാദഗതിയൊന്നുമില്ല. പക്ഷെ ഒരിക്കലും ഐ വെറുമൊരു ഇന്ത്യന്‍ സിനിമയല്ല എന്ന് അടിവരയിട്ട് പറയാന്‍ സാധിയ്ക്കും.

  English summary
  After postponing the movie several times, Vikram's I has finally made it to the silver screen. Touted to be a technically brilliant movie, I was also one of the most expected Tamil film in recent times.

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more