»   » സുവർണമയൂരം..ന്നന്ന്യല്ലേ പറഞ്ഞത്.. അക്ഷരം മാറീട്ടൊന്നൂല്ല്യാല്ലോ... കണ്ടുതീർക്കാൻ നല്ല പാടാാ..

സുവർണമയൂരം..ന്നന്ന്യല്ലേ പറഞ്ഞത്.. അക്ഷരം മാറീട്ടൊന്നൂല്ല്യാല്ലോ... കണ്ടുതീർക്കാൻ നല്ല പാടാാ..

Posted By:
Subscribe to Filmibeat Malayalam

ശൈലൻ

കവി
കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.

ഗോവയിൽ സമാപിച്ച രാജ്യാന്തര ചലച്ചിത്രമേളയിൽ സുവർണമയൂരം നേടിയ ചിത്രമാണ് 120 ബീറ്റ്സ് പെർ മിനുട്ട്. റോബിൻ കാമ്പിലോയാണ് ഫ്രഞ്ച് ചിത്രമായ 120 ബീറ്റ്സ് പെർ മിനുട്ടിൻറെ സംവിധായകൻ. ഇതേ ചിത്രത്തിലെ അഭിനയത്തിനാണ് നയുവെൽ പെരെസ് ബിസ്കയർ മികച്ച നടനുള്ള രജതമയൂരം സ്വന്തമാക്കിയത്. കാര്യങ്ങൾ ഇങ്ങനൊയെക്കെയാണെങ്കിലും 120 ബീറ്റ്സ് പെർ മിനുട്ട് ചലച്ചിത്രമേളയിൽ കാണാൻ എങ്ങനെയുണ്ടായിരുന്നു.. ശൈലന്റെ റിവ്യൂ വായിക്കാം..

കുളിരുള്ള പ്രണയം.. കുടിവെള്ളത്തിനായുള്ള പോരാട്ടം... ശൈലന്റെ പൈപ്പിൻ ചുവട്ടിലെ പ്രണയം റിവ്യൂ!!

ആദ്യം തന്നെ കേറിയ സിനിമ

ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇൻഡ്യയ്ക്കായി ഗോവയിലെത്തി പാസും അനുബന്ധസാമഗ്രികളും കൈപ്പറ്റി ആദ്യം കേറിക്കണ്ട സിനിമ ആയിരുന്നു '120 ബീറ്റ്സ് പെർ മിനുട്ട്'.. മറ്റ് മാനദണ്ഡങ്ങളൊന്നും നോക്കിയായിരുന്നില്ല അത്. പാസ് കൊടുക്കുന്ന പന്തൽ കലാ അക്കാദമിയോട് ചേർന്നാണ് എന്നതും ടിക്കറ്റ് കൈപ്പറ്റി ചൂടോടെ കാണാൻ പറ്റിയ സിനിമ ആ അക്കാദമിയിൽ അപ്പോൾ തുടങ്ങാൻ പോവുന്ന 120ബിപിഎം മാത്രമാണ് എന്ന ഒരേ ഒരു കാരണം..

കേറി എന്നുമാത്രം പറയുന്നതാവും കറക്റ്റ്..

വക്കുപൊട്ടിയ ദൃശ്യാനുഭവം

ഗണപതിക്ക് വച്ചത് പട്ടി നക്കി എന്ന് പറഞ്ഞപോൽ ഒരുമായിരി വക്കുപൊട്ടിയ ദൃശ്യാനുഭവം.. ഒരുമണിക്കൂറൊക്കെ ആയപ്പോൾ അസ്സലായൊന്ന് ഉറങ്ങി.. ആയിരത്തിലധികം കാണികൾക്ക് ഇരിക്കാവുന്ന വിശാലമായ ഹാൾ ആണ് കലാ അക്കാദമിയുടെത് എങ്കിലും എയർകണ്ടീഷനിംഗ് ഒക്കെ പക്കാ..

രണ്ടുമണിക്കൂർ ഇരുപത് മിനുറ്റ് ദൈർഘ്യമുള്ള സിനിമ ആയതോണ്ട് ഉറക്കം കഴിഞ്ഞ് ഉണർന്നപ്പോഴും 120ബിപിഎം ബാക്കിയുണ്ടായിരുന്നു.. ശേഷം ഭാഗം കൂടി കണ്ടു..

റോബിൻ കാമ്പിലോ എന്ന സംവിധായകൻ

റോബിൻ കാമ്പിലോ എന്ന മൊറോക്കോകാരനായ ഫ്രെഞ്ച് ഫിലിം ഡയറക്ടർ ആണ് 120ബി പി എമിന്റെ സൃഷ്ടാവ്.. 80കളുടെ അവസാനത്തിലും 90'കളിലുമായി പാരീസിൽ താൻ കൂടി പങ്കാളിയായ ACT UP എന്ന ഗ്രൂപ്പിന്റെ HIV/AIDS വിരുദ്ധ ആക്റ്റിവിസങ്ങളാണ് 120BPM ൽ ഫിലിപ്പ് മാഞ്ചിയോട്ടിന്റെ കൂടി രചനാപങ്കാളിത്തത്തോടെ അദ്ദേഹം പകർത്തിവച്ചിരിക്കുന്നത്..

താൻ ഒരു ആക്റ്റ് അപ്പ് മിലിറ്റന്റ് തന്നെയായിരുന്നെന്ന് കാൻ ഉൾപ്പടെയുള്ള ഈ സിനിമറ്റുടെ മുൻവേദികളിൽ റോബിൻ കാമ്പിലോ അഭിമാനപൂർവം പ്രഖ്യാപിച്ചിട്ടുണ്ട്..

കാര്യം നല്ല ഉദ്ദേശം ഒക്കെ തന്നെയാണ്

എയിഡ്സിനെപ്പോലെയുള്ള ഒരു സോഷ്യൽ ഈവിളിനെതിരെ ഫ്രാൻസ് പോലൊരു രാജ്യത്ത് ആ കാലഘട്ടത്തിൽ മുന്നണിപ്പോരാളിയായി ഇറങ്ങുകയെന്നാൽ ചില്ലറക്കാര്യമല്ല. ഹോമോസെക്ഷ്വൽസുകൾക്കും എച്ച് ഐ വി പോസിറ്റീവ് കാരുടെയും ഇടയിൽ ആക്റ്റ് അപ്പിന്റെ പ്രവർത്തനങ്ങൾ അന്നത്തെ പ്രവർത്തനങ്ങൾ തീർച്ചയായും മഹത്തരം തന്നെ.. സിനിമയുടെതായ മെലോഡ്രാമകളും മസാലക്കൂട്ടുകളും ഒന്നുമില്ലാതെ അത് സ്ക്രീനിലാവിഷകരിച്ച് ചരിത്രത്തിന് സമർപ്പിക്കുന്നതും നല്ല കാര്യം..

ബട്ട്, അത് കാണുന്നവനെ ഉറക്കാതെയും തിയേറ്ററിൽ നിന്ന് ആട്ടിവിടാതെയും ചെയ്യുന്നതിൽ റോബിന് എന്താണ് നഷ്ടമെന്ന് മനസിലാവുന്നില്ല..

ഇറങ്ങിപ്പോയ / ഉറങ്ങിപ്പോയ സിനിമ

മേളയിൽ ഏറ്റവും അധികം ആളുകൾ ഇറങ്ങിപ്പോയ/ഉറങ്ങിപ്പോയ സിനിമ ഇതായിരിക്കും.. കാരണം, സിനിമയെന്ന നിലയിലോ ദൃശ്യാനുഭവം എന്ന നിലയിലോ കാഴ്ചക്കാരനെ ഒട്ടും തന്നെ അനുഭവിപ്പിക്കാൻ 120ബിപിഎമ്മിിന് കഴിയുന്നില്ല.. ഡോക്യുമെന്ററി എന്ന വാക്കൊന്നും അബദ്ധത്തിൽ പോലും പ്രയോഗിക്കാൻ പറ്റില്ല. കാരണം മഹത്തരങ്ങളായ എത്രയോ ഡോകുമെന്ററി സിനിമകൾ ലോകം കണ്ടുകഴിഞ്ഞിരിക്കുന്നു...

താൻ കൂടി പങ്കാളിയായ പോരാട്ടങ്ങളുടെ കാലഘട്ടത്തെ ഒട്ടും തന്നെ ആത്മാർത്ഥമായി സമീപിക്കാൻ സംവിധായകന് കഴിഞ്ഞില്ല. സീറോ പെർസന്റ് സിനിമ.. സീറോ പെർസന്റ് സിൻസിയാറിറ്റി..

സുവർണമയൂരം കൂടി കിട്ടി എന്ന് കേൾക്കുമ്പോൾ...

ദോഷം പറയരുതല്ലോ.. ഐ എഫ് എഫ് ഐ യിലെ മൽസരവിഭാഗത്തിന്റെ ഫലപ്രഖ്യാപനം വന്നപ്പോൾ മികച്ച സിനിമയ്ക്കുള്ള ഗോൾഡൻ പീക്കോക്ക് 120ബീറ്റ്സ് പെർ മിനുട്ട് കരസ്ഥമാക്കിയിരിക്കുന്നു.. നഹ്വെൽ പെരസ് ബിസ്കയാർട്ട് മികച്ച നടനുമുള്ള പുരസ്കാരം 120 ബീറ്റ്സ് പെർ മിനുട്ടിലൂടെ നേടിയിരിക്കുന്നു.. കൊള്ളാം..

English summary
120 Beats per Minute movie review by Schzylan Sailendrakumar.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam