For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇന്നുമുതൽ: സിജു വിൽസനെയും ശ്രീകൃഷ്ണനെയും കൊണ്ട് സീ ടിവിയുടെ 'ക്രാഷ് ലാന്റിംഗ്' — ശൈലന്റെ റിവ്യൂ

  |

  ശൈലൻ

  എഴുത്തുകാരന്‍
  കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

  ഇന്ത്യൻ ദൃശ്യമാധ്യമരംഗത്തെ അതികായന്മാരായ സീ ടിവി (zee TV) ഗ്രൂപ്പ് മലയാളം സിനിമ റിലീസ് രംഗത്തേക്ക് കൂടി കടക്കുകയാണ് സിജു വിൽസൻ നായകനാവുന്ന 'ഇന്നുമുതൽ' എന്ന സിനിമയിലൂടെ. തിയേറ്റർ റിലീസിന് മുൻപ് തന്നെ 'ഇന്നുമുതൽ' സീ ടിവിയുടെ മലയാളം ചാനൽ ആയ സീ കേരളം പ്രീമിയർ ചെയ്യുകയും അവരുടെ തന്നെ ഓടിടി പ്ലാറ്റ്‌ഫോമായ സീ5 ഓൺലൈൻ സ്‌ട്രീമിംഗ്‌ ആരംഭിക്കുകയും ചെയ്തു.

  സിനിമാ വ്യവസായത്തെ സംബന്ധിച്ച് വളരെ പഞ്ചിംഗ് ആയ ഒരു വാക്കാണ് 'ഇന്നുമുതൽ'. എന്നാൽ ഈ സിനിമ കൈകാര്യം ചെയ്യുന്ന വിഷയം വച്ച് നോക്കുമ്പോൾ കുറച്ചുകൂടി റിലേറ്റഡ് ആയ ഒരു ശീർഷകം സിനിമ അർഹിച്ചിരുന്നു. സിനിമയെ ഇത്തിരി കൂടി ശ്രദ്ധേയമാക്കാൻ അത് ഗുണകരവുമായിരുന്നു.

  കൊച്ചിയിൽ വാടകയ്ക്ക് താമസിച്ച് ടാക്സി ഓടിക്കുന്ന അഭിനന്ദൻ എന്ന ഡ്രൈവറുടെ (സിജു വിൽസൻ) ജീവിതമാണ് 'ഇന്നുമുതൽ' എന്ന സിനിമ കാണിക്കുന്നത്. ആള് അത്ര മെനയല്ല. അലസനാണ്, ചെറിയ ചെറിയ ഉഡായിപ്പുകളുണ്ട്. വാടക കൊടുത്തിട്ട് മാസങ്ങൾ കഴിഞ്ഞിരിക്കുന്നതിനാൽ കുടിയിറക്ക് ഭീഷണിയിലാണ്. വണ്ടിയുടെ കാര്യവും അങ്ങനെയൊക്കെ തന്നെ.

  പക്ഷെ ആൾക്ക് അതിന്റെതായ കുലുക്കമൊന്നുമില്ല. മദ്യപാനമാണ് ദൈനംദിനവിനോദം. അയൽക്കാരനും കുടുംബസ്തനും പെട്ടി ഓട്ടോഡ്രൈവറുമായ എൽദോ ആണ് അഭിയുടെ സുഹൃത്തും വെള്ളമടി കമ്പനിയും. ഗോകുലനാണ് എൽദോ. പുള്ളിയുടെ ആയാസരഹിതമായ സ്വഭാവികാഭിനയം സിനിമയ്ക്ക് വലിയ ഊർജം നൽകുന്നുണ്ട്. സിജുവും ഗോകുലനും തമ്മിലുള്ള കോംബോ കെമിസ്ട്രിയും പൊളി.

  ദിലീപ് തന്റെ ആദ്യകാലങ്ങളിൽ പല സിനിമകളിൽ ചെയ്തിട്ടുള്ള അതേ സ്മോൾസ്കെയിൽ ഫ്രോഡ് നായകൻ തന്നെയാണ് ഇവിടത്തെ അഭിനന്ദനൻ എന്ന അഭിയും. വിന്റേജ് മോഹൻലാലിന്റെ താടി വെച്ച ഗെറ്റപ്പ് ആണ് സിജുവിൽസണ് അഭിനന്ദനാവാൻ സംവിധായകൻ നൽകിയിരിക്കുന്നത്. സിജു അത് മനോഹരമായി ചെയ്തിട്ടുമുണ്ട്.

  ഇടയ്ക്കൊരു പ്രണയവും നായികയും യുഗ്മഗാനവും ഒക്കെ വന്ന് പോവുന്നുണ്ടെങ്കിലും നായകനോ സിനിമയോ അതിന് വലിയ പ്രധാന്യമൊന്നും കൊടുക്കുന്നില്ല. ശ്രീകൃഷ്‌ണഭക്തനായ അഭിനന്ദനന്റെ ഉടായിപ്പ് ജീവിതത്തിൽ കൃഷ്ണൻ അവതരിച്ച് ചില ഇടപെടലുകൾ നടത്തുന്നതാണ് കഥാഗതിയിലെ ട്വിസ്റ്റ്. ഫാന്റസി എലമെന്റിൻ വല്യ ബിൽഡപ്പൊന്നും കൊടുക്കാതെ കൂൾ ആയി രസകരമായി മുന്നോട്ട് കൊണ്ട്പോവുന്നു സിനിമ.

  അക്ഷയ്കുമാറും പവൻ കല്യാനും മുതൽ അരവിന്ദറും വിജയ് സേതുപതിയും വരെ സ്‌ക്രീനിൽ അവതരിപ്പിച്ചിട്ടുള്ള ദൈവത്തിന്റെ റോളിൽ ഇവിടെ എത്തുന്നത് കുമ്പളങ്ങി നൈറ്റ്‌സ് ഫെയിം സുരാജ് പോപ്പ്സ് ആണ്. അന്യായകാസ്റ്റിങ്. ഈ ഒരൊറ്റ കാസ്റ്റിംഗിലൂടെ പടത്തിന്റെ ലെവൽ തന്നെ മാറുന്നു. പോപ്പ്‌സ് മച്ചാൻ ആണെങ്കിൽ ഒരേപൊളി. സിനിമ പോവുന്നതൊക്കെ നമ്മൾ കരുതുന്ന വഴികളിലൂടെ തന്നെ. പോയി പോയി നോർത്ത് ഇന്ത്യയിലും മധ്യപ്രദേശിലും ഒക്കെ എത്തുന്നുണ്ട് അത്.

  Mammookka Funny Reply, ഇക്കയുടെ ചുട്ട മറുപടി | FilmiBeat Malayalam

  ലാൽ ബഹദൂർ ശാസ്ത്രി, വരിക്കുഴിയിലെ കൊലപാതകം എന്നിങ്ങനെയുള്ള കൊള്ളാവുന്ന സിനിമകൾ എടുത്തിട്ടുള്ള രജീഷ് മിഥില ആണ് 'ഇന്നുമുതൽ' തിരക്കഥ എഴുതി സംവിധാനം ചെയ്തിരിക്കുന്നത്. ബോറടിക്കാതെ കണ്ടിരിക്കാവുന്ന ഫാന്റസി ഫീൽഗുഡ് കാറ്റഗറിയിൽ പെട്ട ഒരു എന്റർടൈനർ ആണ് സിനിമ. എന്നിരുന്നാലും തിയേറ്ററിൽ റിലീസ് ചെയ്തിരുന്നുവെങ്കിൽ ഇപ്പോഴത്തെ കാലത്ത് റിസ്ക് തന്നെയായിരുന്നു. സീ ടീവിയ്ക്ക് റിലീസിന് കൊടുത്ത തീരുമാനം ഉചിതമായി.

  Read more about: review റിവ്യൂ
  English summary
  Innumuthal Malayalam Movie review: Siju Wilson Starrer is a Fantasy Feel Good Movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X