For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇര ദിലീപിന്റെ ജീവിതമായിരുന്നോ? സിനിമ കണ്ടവര്‍ പറഞ്ഞത് ഇങ്ങനെ, ഒാഡിയന്‍സ് റിവ്യൂ വായിക്കൂ!

  |

  ഇരയെന്ന സിനിമ പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. പുലിമുരുകന് ശേഷം വൈശാഖ് ഉദയ് കൃഷ്ണ ടീം നിര്‍മ്മിക്കുന്ന സിനിമ സംവിധാനം ചെയ്തിരിക്കുന്നത് സൈജു എസ് എസ്സാണ്. നവീന്‍ ജോണാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. അടുത്തിടെ ദിലീപിന്‍റെ ജീവിതത്തില്‍ അരങ്ങേറിയ അനിഷ്ട സംഭവങ്ങളുമായി ചിത്രത്തിനുള്ള സാമ്യമാണ് ഇരയെ പ്രശസ്തമാക്കിയത്. ആലുവ സബ്ജയിലില്‍ നിന്നും പുറത്തിറങ്ങി വരുന്ന ഉണ്ണി മുകുന്ദന്‍ ഒാര്‍മ്മിപ്പിച്ചത് ദിലീപിനെയായിരുന്നു. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ മുതല്‍ ഇരയും ദിലീപും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ആരാധകരും സംശയം ഉന്നയിച്ചിരുന്നു.

  നാളുകള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ സിനിമ തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. പോസ്റ്ററും ടീസറും ട്രെയിലറും ഉയര്‍ത്തിയ സംശയങ്ങള്‍ ഇന്നത്തോടെ അവസാനിക്കും. ഇരയിലെ ആ പ്രമുഖ നടന്‍ ദിലീപാണോ? സിനിമയെക്കുറിച്ചുള്ള പ്രേക്ഷക പ്രതികരണം അറിയേണ്ടേ? തുടര്‍ന്നുവായിക്കൂ.

  അന്ന് ദിലീപ് പറഞ്ഞ അതേ വാക്കുകള്‍ വീണ്ടും, ഇര ദിലീപിന്റെ കഥയല്ലേ? ടീസര്‍ കണ്ടുനോക്കൂ!

  കാത്തിരിപ്പിനൊടുവില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍

  കാത്തിരിപ്പിനൊടുവില്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍

  കുട്ടികളുടെയും കുടുംബ പ്രേക്ഷകരുടെയും സ്വന്തം താരമാണ് ദിലീപ്. ദിലീപിനെ സംബന്ധിച്ച് അത്ര നല്ല കാര്യങ്ങളായിരുന്നില്ല പോയവര്‍ഷത്തില്‍ അരങ്ങേറിയത്. സിനിമാജീവിതത്തില്‍ നേട്ടമായിരുന്നുവെങ്കിലും വ്യക്തി ജീവിതത്തില്‍ അത്ര നല്ല കാര്യങ്ങളായിരുന്നില്ല അരങ്ങേറിയത്. രാമലീലയിലെ പല കാര്യങ്ങളും ദിലീപിന്‍റെ ജീവിതത്തില്‍ നേരിട്ട് അരങ്ങേറുന്ന കാഴ്ചയും കാണേണ്ടി വന്നു. ചെയ്യാത്ത തെറ്റിനായിരുന്നു രാമനുണ്ണി ജയിലില്‍ പോയത്. അതേ അവസ്ഥയിലൂടെയാണ് താനും കടന്നുപോകുന്നതെന്ന് ദിലീപും വ്യക്തമാക്കിയിരുന്നു. ദിലീപിന്‍റെ വ്യക്തി ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തിയ ആ സംഭവത്തെ അടിസ്ഥനമാക്കി സിനിമയൊരുങ്ങുന്നുവെന്ന് പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ കാത്തിരിപ്പിലായിരുന്നു. നീണ്ട കാത്തിരിപ്പിനൊടുവില്‍ ചിത്രം പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയിരിക്കുകയാണ്.

  ആദ്യ മണിക്കൂറിനിടയിലെ പ്രതികരണം

  ആദ്യ മണിക്കൂറിനിടയിലെ പ്രതികരണം

  തിയേറ്ററുകളിലേക്കെത്തുന്ന ഒാരോ പ്രേക്ഷകനും ചോദിക്കുന്നൊരു ചോദ്യമുണ്ട് ഇര ദിലീപിന്‍റെ ജീവിതമാണോ പറയുന്നത്, എന്തായാലും ആ ചോദ്യത്തിനുള്ള ഉത്തരം സിനിമ കഴിഞ്ഞാല്‍ ലഭിക്കുമെന്ന് പറയേണ്ടതില്ലല്ലോ! മലയാള സിനിമയേയും പ്രേക്ഷകരെയും ഒരുപോലെ ഞട്ടിച്ചൊരു സംഭവമായിരുന്നു കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടയില്‍ നടി ആക്രമണത്തിനിരയായത്. ആ സംഭവത്തിന് ശേഷമാമ് മലയാല സിനിമയില്‍ വനിതകള്‍ക്കായി ഒരു സംഘടന രൂപീകരിച്ചത്. സംഭവത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന വാദവും അപ്രതീക്ഷിതമായി അതിലേക്ക് ദിലീപ് കടന്നുവന്നതും അറസ്റ്റും ജയില്‍വാസവും തുടര്‍ന്ന് നടന്ന സംഭവങ്ങളുമൊക്കെ പ്രേക്ഷകരെ ഞെട്ടിച്ചിരുന്നു. ദിലീപിന്‍റെ ജയില്‍വാസവുമായി ബന്ധപ്പെട്ട സിനിമയാണോ ഇതെന്ന് എന്തായാലും ഇന്ന് അറിയാം.

   പ്രഖ്യാപനം മുതലുള്ള ആകാംക്ഷ

  പ്രഖ്യാപനം മുതലുള്ള ആകാംക്ഷ

  ഇരയെന്ന പേരും ചിത്രത്തെക്കുറിച്ചുള്ള ഒൗദ്യോഗിക പ്രഖ്യാപനവും തുടക്കം മുതല്‍ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. ദിലീപിന്‍റെ ജീവിതത്തിലെ ആ സംഭവമാണ് സിനിമയ്ക്ക് പിന്നിലെന്ന തരത്തില്‍ റിപ്പോര്‍ട്ടുകളും പ്രചരിച്ചിരുന്നു. എന്നാല്‍ താരങ്ങളോ അണിയറപ്രവര്‍ത്തകരോ ഇതേക്കുറിച്ച് ഒന്നും പ്രതികരിച്ചിരുന്നില്ല. ടീസറും ട്രെയിലറും പുറത്തുവരുന്തോറും ആ സംശയവും ഇരട്ടിക്കുകയായിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ നിമിഷങ്ങള്‍ക്കുള്ളിലാണ് ഇര വൈറലായത്. പ്രധാനമായും ഇര ഉയര്‍ത്തിയ സംശയമായിരുന്നു ഇതിലേക്ക് നയിച്ചത്. ഇത്രയധികം ശ്രദ്ധിക്കപ്പെട്ടതിനാല്‍ത്തന്നെ ഗ്രാന്റ് റിലീസാണ് അണിയറപ്രവര്‍ത്തകര്‍ ലക്ഷ്യമാക്കിയത്. ഇടയ്ക്ക് റിലീസ് തീയതി പ്രഖ്യാപിച്ചിരുന്നുവെങ്കിലും പിന്നീട് മാറ്റുകയായിരുന്നു.

  ഉണ്ണി മുകുന്ദനും ഗോകുല്‍ സുരേഷും

  ഉണ്ണി മുകുന്ദനും ഗോകുല്‍ സുരേഷും

  യുവതാരങ്ങളില്‍ ഏറെ ശ്രദ്ധേയനായ ഉണ്ണി മുകുന്ദനും ഗോകുല്‍ സുരേഷുമാണ് ചിത്രത്തിലെ പ്രധാന താരങ്ങള്‍. നായികമാരായി മിയ ജോര്‍ജും നിരഞ്ജനയും എത്തുന്നുണ്ട്. സുരേഷ് ഗോപിയുടെ പാത പിന്തുടര്‍ന്ന് സിനിമയിലേക്കെത്തിയ ഗോകുലിന് മികച്ച സ്വീകാര്യതയും പിന്തുണയുമാണ് ലഭിച്ചത്. മുദ്ദുഗൗ എന്ന സിനിമയിലൂടെയാണ് ഗോകുല്‍ തുടക്കം കുറിച്ചത്. പിന്നീട് മമ്മൂട്ടി നായകനായെത്തിയ മാസ്റ്റര്‍പീസിലും ഈ താരപുത്രന്‍ അഭിനയിച്ചിരുന്നു. സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് വിവിധ കോളേജുകള്‍ സന്ദര്‍ശിച്ചപ്പോള്‍ ആരാധകരുടെ അഭ്യര്‍ത്ഥന പ്രകാരം അച്ഛനെ അനുകരിച്ച് ഗോകുല്‍ കൈയ്യടി നേടിയിരുന്നു. ഗോകുലിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു.

   പറയാതെ പറയുന്നു

  പറയാതെ പറയുന്നു

  പല സംഭവങ്ങളും നേരിട്ട് പറയുന്ന രീതിയിലല്ല ചിത്രം സഞ്ചരിക്കുന്നത്. പറയാതെ പറയുന്ന രീതിയാണ് സിനിമയുടേതെന്ന് നേരത്തെ അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെയാണ് ദിലീപിന്റെ ജീവിതമാണോയെന്ന ചോദ്യത്തെക്കുറിച്ച് അവര്‍ പ്രതികരിക്കാതിരുന്നതും. ചെയ്യാത്ത കുറ്റത്തിന് ശിക്ഷിക്കപ്പെടുന്ന ഒരു ചെറുപ്പക്കാരനെ ചുറ്റിപ്പറ്റിയാണ് ചിത്രം മുന്നേറുന്നത്. സാധാരണ പോലെയുള്ള എന്‍ര്‍ടൈയിന്‍മെന്റ് ചിത്രത്തിന്റെ ചേരുവകളെല്ലാം ഇരയിലുമുണ്ട്. പക്ഷേ എല്ലാം ആ ചെറുപ്പക്കാരനെ ചുറ്റിപ്പറ്റിയാണ് നീങ്ങുന്നതെന്ന് മാത്രം.

  ഒരേ ടവര്‍ ലൊക്കേഷനിലുണ്ടായിരുന്നുവെന്ന ഒറ്റക്കാരണത്താലാണോ?

  ഒരേ ടവര്‍ ലൊക്കേഷനിലുണ്ടായിരുന്നുവെന്ന ഒറ്റക്കാരണത്താലാണോ?

  ഒരേ ടവറിന്റെ ലൊക്കേഷനില്‍ ഉണ്ടായിരുന്നു എന്ന ഒറ്റക്കാരണത്താല്‍ നിങ്ങള്‍ ആര്യനെ പ്രതിയതാക്കിയതാണോ? ഇരയുടെ ട്രെയിലറിലെ പ്രധാന ഡയലോഗുകളിലൊന്ന് ഇങ്ങനെയായിരുന്നു. മുന്‍പ് ഇതേ സംഭവം ആവര്‍ത്തിച്ചത് എവിടെയായിരുന്നുവെന്ന് പ്രേക്ഷകര്‍ക്ക് കൃത്യമായി അറിയാവുന്നതാണ്. അറിഞ്ഞും അരിയാതെയും കടന്നുവന്നതല്ല ഇത്തരം ഡയലോഗുകള്‍. ഇര പറയുന്നത് ആ പ്രമുഖ നടന്റെ ജീവിതമാണോയെന്ന് ചോദിച്ചപ്പോഴൊന്നും അണിയറപ്രവര്‍ത്തകര്‍ വ്യക്തമായ ഉത്തരം നല്‍കിയിരുന്നില്ല. പ്രേക്ഷകര്‍ അത് നേരിട്ട് മനസ്സിലാക്കട്ടെ എന്നാണ് അവരുടെ ഉത്തരം.

  ആ പോസ്റ്റര്‍ ഫാന്‍മേഡായിരുന്നു

  ആ പോസ്റ്റര്‍ ഫാന്‍മേഡായിരുന്നു

  ഇരയെന്ന സിനിമ പ്രഖ്യാപിച്ചതിന് ശേഷം ആദ്യം പുറത്തുവിട്ട പോസ്റ്റര്‍ സിനിമയുമായി ബന്ധപ്പെട്ടവര്‍ പുറത്തുവിട്ടതല്ലെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. ദിലീപിന്റെ ഫോട്ടോയില്‍ ഉണ്ണികുന്ദന്റെ തല വെട്ടി ഒട്ടിച്ചാണ് അത് ചെയ്തത്. അത്തരത്തിലൊരു സംഭവം കണ്ടപ്പോഴും അണിയറപ്രവര്‍ത്തകര്‍ മൗനം പാലിക്കുകയായിരുന്നു. സിനിമയുടെ റിലീസ് വരെ സസ്‌പെന്‍സ് നിലനിര്‍ത്തുന്നതിന്റെ ഭാഗമായാണ് ആ വിഷയത്തില്‍ അണിയറപ്രവര്‍ത്തകര്‍ മൗനം പാലിച്ചത്. അത് സിനിമയുടേതല്ല എന്ന് പരസ്യമായി പറഞ്ഞാല്‍ ഒരുപക്ഷേ ഇപ്പോഴുള്ള ആകാംക്ഷ നഷ്ടപ്പെട്ടേക്കാമെന്ന് ആരാധകരും സമ്മതിക്കുന്നുണ്ട്. ദിലീപിന്റെ ജീവിതവുമായി ബന്ധമുണ്ടോയെന്ന ചോദ്യത്തിന് മറുപടി നല്‍കാത്തതിനും പിന്നിലും ഇതേ കാരണമാണെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

  ഇരയെന്ന പേരിന് പിന്നില്‍

  ഇരയെന്ന പേരിന് പിന്നില്‍

  ചെയ്യാത്ത തെറ്റിന്റെ പേരില്‍ ക്രൂശിക്കപ്പെടുന്ന ഒരാളുടെ കഥ പറയുന്ന സിനിമയാണ് ഇരയെന്ന് സംവിധായകന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഈ സിനിമയ്ക്ക് ഇര എന്ന പേര് തിരഞ്ഞെടുത്തതിന് പിന്നില്‍ ഉദയ് കൃഷ്ണയാണ്. പുലിമുരുകന് ശേഷം വൈശാഖും ഉദയ് കൃഷ്ണയും ഏറ്റെടുത്ത അടുച്ച ചിത്രമാണ് ഇര. ഇവരുവരും നിര്‍മ്മാണ കമ്പനി തുടങ്ങാന്‍ തീരുമാനിച്ചിരുന്ന അവസരത്തിനിടയിലാണ് നവീന്‍ തന്റെ മനസ്സിലെ സിനിമയുമായി ഇവരെ സമീപിക്കുന്നത്. വൈശാഖിന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ച പരിചയവും സൈജുവിനുണ്ട്. ഉദയ് കൃഷ്ണയാണ് ചിത്രത്തിന് ഇര എന്ന പേര് നല്‍കിയത്. ചിത്രത്തിന്റെ തിരക്കഥയിലും വിഷയത്തിലുമൊന്നും കൈ കടത്തിയിരുന്നില്ലെങ്കിലും ക്രിയാതമകമായ നിര്‍ദേശങ്ങള്‍ നല്‍കി അവര്‍ എപ്പോഴും കൂടെയുണ്ടായിരുന്നുവെന്നും സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.

  English summary
  Ira film audience review
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X