ഇഷ്ക്കിന്റെ വഴികൾ അപ്രതീക്ഷിതവും വേറിട്ടതുമാണ്.. കൈയടിച്ച് പോവുന്ന ക്ളൈമാക്‌സ്.. ശൈലന്റെ റിവ്യൂ

ശൈലൻ

ജേര്‍ണലിസ്റ്റ്
കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Rating:
3.5/5
Star Cast: Shane Nigam, Ann Sheetal, Shine Tom Chacko
Director: Anuraj Manohar

ഷെയിൻ നിഗം നായകൻ, ഇഷ്‌ക് എന്ന പേര്, പുറത്ത് വന്ന ടീസർ, ഹിറ്റ് ആയി മാറിയ സോംഗ് ഇവയെല്ലാമാകുമ്പോൾ പ്രേക്ഷകർ വളർത്തി കൊണ്ടുവന്ന ഒരു പ്രതീക്ഷയുണ്ട്. ഒരു പക്ഷെ കാല്പനികതയുടെ നീലാകാശത്തേക്ക് നക്ഷത്രത്തൊങ്ങലോടെ പടർത്തിയിട്ട പ്രതീക്ഷ. എന്നാൽ അതിനെയെല്ലാം നൈസായി അട്ടിമറിക്കുന്ന ഒരൊന്നൊന്നര ഐറ്റമാണ് അനുരാജ് മനോഹർ സംവിധാനം ചെയ്ത് ഇന്ന് തിയേറ്ററിൽ എത്തിയിരിക്കുന്ന ഇഷ്‌ക്.

1

പുള്ളിക്കാരൻ സ്റ്റാറാ..എന്ന തനിലോക്കൽ ഇക്കാ സിനിമയുടെ സ്ക്രിപ്റ്റ് എഴുതി ഫീൽഡിലെത്തിയ രതീഷ് രവിക്ക് ,തന്റെ രണ്ടാമത്തെ സ്‌ക്രിപ്റ്റിൽ എത്തുമ്പോൾ മലയാളസിനിമ ആർജിച്ചുകഴിഞ്ഞ പുത്തൻ ദിശാബോധത്തിന്ന് മികച്ച ഉദാഹരണം സമ്മാനിക്കാൻ ഇഷ്ക്കിലൂടെ കഴിയുന്നു.. പാളിപ്പോകുവാൻ സകലമാനസാധ്യതകളുമുള്ള റിയലിസത്തിന്റെ ഒരു നൂൽപാലത്തിലൂടെ സ്‌ക്രിപ്റ്റും സംവിധായകനും അതിമനോഹരമായിട്ടാണ് ഇഷ്ക്കിനെ മുന്നോട്ട് നയിക്കുന്നത്.

2

ഒന്നേകാൽ മണിക്കൂറിലധികമുള്ള സിനിമയുടെ ആദ്യത്തെ അരമണിക്കൂർ പ്രണയത്തിന്റെ സകലമാന കാല്പനിക ചാരുതയോടുമാണ് മുന്നോട്ട് പോവുന്നത്. എറണാകുളത്ത് ഇന്ഫോപാർക്കിൽ ജോലി ചെയ്യുന്ന സച്ചിയും കോട്ടയത്ത് സി എം എസ് കോളേജിൽ ഒന്നാം വർഷ പിജി സ്റ്റുഡന്റ് ആയ വസുധയും പ്രണയിതാക്കളാണ്. പ്രണയത്തിന്റെ സകലമാന പൂത്തുലയലുകളുമായി അവർ ഒരു നൈറ്റ് റൈഡ് പോവുന്നു. ഇത്രമേൽ മധുരതരമോ പ്രണയമോ എന്ന് തോന്നിപ്പിക്കും വിധം മനോഹരമാണ് ഈ നിമിഷങ്ങൾ..

3

എന്നാൽ കേരളമാണല്ലോ നാട്. അര മണിക്കൂർ കഴിഞ്ഞതോടെ കാര്യങ്ങൾ കീഴ്മേൽ മറിയുന്നു. നിർത്തിയിട്ട കാറിലേക്ക് പ്രതീക്ഷിച്ച പോലെ തന്നെ സദാചാരപോലീസ് ഇടിച്ചുകയറുന്നു . പിന്നീടുള്ള ഒന്നേകാൽ മണിക്കൂറിലധികമുള്ള സിനിമയുടെ ഫസ്റ്റ് ഹാഫിൽ അതുവരെയുള്ള സകല റൊമാൻസിനും വില നൽകും വിധം നരകയാതനയാണ് സച്ചിയും വസുധയും അനുഭവിക്കുന്നത്. ഒരു ജീവിതകാലത്തേക്ക് മനസിൽ നിന്നും പ്രണയം മരിച്ചുപോവുന്ന അവസ്ഥ.

4

സാധാരണ സിനിമകളിലെ ഇത്തരം പ്രതിസന്ധികളിൽ നിന്നും വിഭിന്നമായി ഇന്റർവെൽ ആയപ്പോഴേക്കും രണ്ടുപേരും ആ ഊരാക്കുടുക്കിൽ നിന്നും രക്ഷപ്പെട്ട് പോരുന്നുണ്ടെങ്കിലും അവരെ കാത്തിരിക്കുന്നത് പുതിയ പ്രശ്നങ്ങൾ ആണ്. സംവിധായകൻ അനുരാജം എഴുത്തുകാരൻ രതീഷും ഗോളടിക്കുന്നതും ഈ സെക്കന്റ് ഹാഫിലാണ്. അങ്ങനെ അതിഗംഭീരമായി പോവുന്ന സെക്കന്റ് ഹാഫ് ആരും പ്രതീക്ഷിക്കാത്ത ഉജ്ജ്വലമായ ക്ളൈമാക്സിൽ കൊണ്ടെത്തിക്കുമ്പോൾ എണീറ്റ് നിന്ന് കൈയടിച്ച് പോകും. അതിഗംഭീരമെന്നല്ലാതെ ഒരു വാക്ക് ക്ളൈമാക്സിനെ വിശേഷിപ്പിക്കാൻ ഇല്ല.

5

സച്ചി ആയി ഷെയിൻ നിഗം തകർപ്പൻ പെർഫോമൻസ് ആണ്. റൊമാന്റിക് രംഗങ്ങളിലും പ്രതിസന്ധികളും സൈക്കോ എന്ന് തോന്നിപ്പിക്കും വിധമുള്ള പ്രതികാരരംഗങ്ങളിലും എല്ലാം പയ്യൻസ് ചീറി. വസുധ ആയ ആൻ ശീതലിന്റെ പെര്ഫോമൻസും കടയ്ക്ക് കടയ്ക്ക്. ഷൈൻ ടോം ചാക്കോ ആണ് സ്‌ക്രീനിൽ ജീവിക്കുന്ന ആൽബിൻ. ജാഫർ ഇടുക്കിയും ലിയോണയും എടുത്തുപറയേണ്ടവർ.. ജേയ്ക് ബിജോയ്സിന്റെ മ്യൂസിക്ക് മുൻപേ ഹിറ്റായതും തിയേറ്ററിൽ ഇഷ്ക്കിന് ലൈഫ് നല്കുന്നതുമാണ്.

മലയാളസിനിമാ ചരിത്രത്തിൽ അടയാളപ്പെടുത്തി വെക്കേണ്ട ഒന്നായി ഇഷ്ക്കിന്റെ ക്ളൈമാക്സിനെ ഞാൻ കാണുന്നു. സദാചാരപോലീസിംഗിനും പാതിവ്രത്യ പരീക്ഷകൾക്കും നേരെയുള്ള ഒരു കരണത്തടി. എക്സലന്റ്

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X