പ്രതികാരത്തിന്റെ ചൂടില്ലാത്ത കഥ
പൊലീസുകാരന്‍ മാനഭംഗപ്പെടുത്തി എല്‍ദോയുടെ അമ്മ ഒരു പെണ്‍കുഞ്ഞിനു ജന്‍മം നല്‍കുന്നു. അവളുടെ വിവാഹം കഴിഞ്ഞ ശേഷമാണ് എല്‍ദോ പ്രതികാരത്തിനെത്തുന്നത്. പാതിരാമണലില്‍ അവന് ആദ്യം നേരിടേണ്ടി വന്നത് സാറ (രമ്യ നമ്പീശന്‍)യെആണ്. രണ്ടുസഹോദരിമാരെയും വളര്‍ത്താന്‍ ഹോട്ടല്‍നടത്തുകയാണ് സാറ. തന്റേടിയായ പെണ്‍കുട്ടി. എന്നാല്‍ രണ്ടു സംഭവത്തോടെ സാറ ഒരു പാറപോലെ പൊടിഞ്ഞുപോകുന്നു. പിന്നീട് എല്‍ദോയുടെ പെണ്ണായി അവള്‍ കീടങ്ങുന്നു. എല്‍ദോയുടെ സുഹൃത്ത് (ഭഗത്) സാറയുടെ സഹോദരിയുമായി പ്രണയമാകുന്നു. ഒറ്റകാഴ്ചയില്‍ തന്നെ ഇവര്‍ പ്രേമിക്കുന്നുണ്ട്. അവിടുത്തെ പള്ളീലച്ചനെ (പി.ബാലചന്ദ്രന്‍) മാത്രമേ സാറയ്ക്കു പേടിയുള്ളൂ.
ശൗരിയാര്‍ ജയിലില്‍ നിന്നിറങ്ങി പാതിരാമണലില്‍ എത്തുന്നു.ശത്രുവാണെന്നറിയാതെ അയാള്‍ എല്‍ദോയുമായി കൂട്ടാകുന്നു. അയാളോട് പ്രതികാരം ചെയ്യാന്‍ നിരവധി അവസമുണ്ടായിട്ടും അവന്‍ ആണും പെണ്ണും കെട്ടവനെ പോലെ നോക്കിനില്‍ക്കുകയാണ്. (എന്തിനാണ് സംവിധായകന്‍ ഇങ്ങനെ ചെയ്തതെന്നു മനസ്സിലാകുന്നില്ല).
ശൗരിയാരെ തേടി പഴയൊരു സുഹൃത്തായ അബ്കാരി കോണ്‍ട്രാക്ടര്‍ വരുന്നു. അയാളുടെ രണ്ടു ഗുണ്ടകളെ (അനില്‍ മുരളി, വിജയന്‍ കാരന്തൂര്‍) എന്നിവരെ പാതിരാമണലില്‍ ഒളിപ്പിക്കാനാണു വരുന്നത്. എന്നാല്‍ ഇവര്‍ കണ്ണുവയ്ക്കുന്നത് ശൗരിയാരുടെ മക്കളെയാണ്. രണ്ടാമത്തെ മകളെ അതിലൊരു ഗുണ്ടയ്ക്കു കെട്ടിച്ചുകൊടുക്കാന്‍ ശൗരിയാര്‍ തയ്യാറാകുന്നു. ഈ മകളുമായി പ്രേമത്തിലും പിന്നീട് ഒളിച്ചോടാനും തീരുമാനിക്കുന്ന ഭഗതിനെ ശൗരിയാരും കൂട്ടുകാരും കൊലപ്പെടുത്തുന്നു.
ഒടുവില്‍ കായലിനു നടുവില്‍ വച്ച് എല്‍ദോ ശൗരിയാരോട് പ്രതികാരം ചെയ്യാന്‍ ഇറങ്ങിപ്പുറപ്പെടുകയാണ്. പക്ഷേ ശൗരിയാര്‍ മരിക്കുന്നത് എല്‍ദോയുടെ അടിയേറ്റല്ല. അതു മാത്രമാണ് ക്ലൈമാക്‌സിലെ അല്‍പം ട്വിസ്റ്റ് എന്നു പറയാന്‍ പറ്റുന്നത്. ആ ട്വിസ്റ്റ് നടക്കുന്നതോടെ സിനിമ ശുഭപര്യവസായിയാകുന്നു.
അടുത്ത പേജിൽ


Click it and Unblock the Notifications
