For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓണത്തിനെത്തിയ ചൈനീസ് ഇട്ടിമാണി — ശൈലന്റെ റിവ്യു

|

ശൈലൻ

ജേര്‍ണലിസ്റ്റ്
കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Rating:
2.5/5
Star Cast: Mohanlal, Madhuri Braganza, Swasika
Director: Jibi Joju

ലൂസിഫറിന്റെ 200 കോടി വിജയത്തിന് ശേഷം ഇറങ്ങുന്ന മോഹൻലാൽ സിനിമ. വെള്ളിമൂങ്ങയുടെ അസോഷിയേറ്റും അസിസ്റ്റന്റുമായിരുന്ന ജിബിയും ജോജുവും ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമ. എന്നിങ്ങനെ ഉള്ള സവിശേഷതകളുമായി ഇട്ടിമാണി മെയ്ഡ് ഇൻ ചൈന പ്രദര്ശനത്തിനെത്തി.

ഇന്നലെ ലവ് ആക്ഷൻ ഡ്രാമയുടെ കാര്യത്തിൽ പറഞ്ഞ പോലെ സമ്പൂർണ ഓണം സ്‌പെഷ്യൽ ആണ് ഇട്ടിമാണി മെയ്ഡ് ഇൻ ചൈന. ഓണവിപണി മാത്രം മുന്നിൽ കണ്ട് ആനുപാതികമായി ചേരുംപടി ചേർത്തുകൊണ്ടുള്ള സമ്പൂർണ മെയ്ഡ് ഇൻ കുന്നംകുളം. തട്ടിക്കൂട്ട് എന്നുപറഞ്ഞാലും അധികമാവില്ല.

ഇട്ടിമാണിയുടെ ചൈനീസ് കഥ പ്രതീക്ഷിച്ച് കയറുന്ന പ്രേക്ഷകർ ഇട്ടിമാത്തന്റെ വിശേഷങ്ങളാണ് കണ്ടു തുടങ്ങുന്നത്. ഇട്ടിമാണിയുടെ അപ്പൻ ആണ് ഇട്ടിമാത്തൻ എന്ന മാണിക്കുന്നേൽ മാത്തൻ. അതും ലാലേട്ടൻ തന്നെ. ഡബിളാണ് ഡബിൾ. ഇട്ടിമാത്തനാണ് ചൈനീസ് കണക്ഷൻ. അവിടെ വച്ച് ഇട്ടിമാത്തന് മകനായി ഇട്ടിമാണി ജനിക്കുന്നു. പത്ത് മിനിറ്റ് കൊണ്ട് പടം ചൈനയിൽ നിന്ന് നാട്ടിലേക്ക് കെട്ടുകെട്ടുന്നു. ടൈറ്റിലിൽ ഉള്ള മെയ്ഡ് ഇൻ ചൈനയ്ക്ക് അതോടെ ന്യായീകരണമാവുന്നു. എം ജി കുമാറിന്റെ ഉത്സവപ്പാട്ടോടെ ടൈറ്റിൽസ് വരുന്നു.

Ittymani Made In China Movie Review | FilmiBeat Malayalam

പത്ത് മിനിറ്റ് കൊണ്ട് പുലിമുരുകന് ശക്തമായ അടിത്തറ ഉണ്ടാക്കാൻ ഉദയനും സിബിയും ഉണ്ടാക്കി എടുത്തപോലൊരു ഫൗണ്ടേഷൻ ഉണ്ടാക്കിയ പോലൊരു ഐറ്റമൊക്കെ ആവും എന്ന് നമ്മൾക്ക് തോന്നും. പക്ഷെ പിന്നീട് സൈനു എന്ന ഇട്ടിമാണിയുടെ ഷെഫ് ഇട്ടിമാത്തൻ ചൈനയിൽ പോവാനിടയായ സാഹചര്യം വിശദീകരിക്കുന്നത് കേൾക്കുമ്പോൾ തലയിൽ കൈവെച്ച് പോകും. പടത്തിന്റെ കുന്നംകുളം ചെമ്പ് അവിടം മുതൽ തന്നെ തെളിഞ്ഞ് തുടങ്ങും. പിന്നീടങ്ങോട്ട് ഓണപ്രേക്ഷകനെ നിർവൃതി പെടുത്താനുള്ള തരികിടകളുമായി വെള്ളിമൂങ്ങയുടെ സ്കെലിട്ടനിൽ വച്ച് കെട്ടിയ സ്ക്രിപ്റ്റ് ഒരു പോക്കങ്ങ് പോവുകയാണ്.

അധികം പൂതക്കണ്ണാടി ഒന്നും വെക്കാതെ തന്നെ ഇട്ടിച്ചനിൽ തെളിഞ്ഞ് കാണുന്നത് വെള്ളിമൂങ്ങയിലെ മാമച്ചൻ ആണ്. അതേ പെര നിറഞ്ഞ് നിൽക്കുന്ന അതേ ഉഡായിപ്പുകാരൻ അച്ചായൻ. മധ്യവയസ്‌ക യുവാവ്. അമ്മച്ചിയുടെ റോളിൽ അതേ കെപിഎ സി ലളിത തെയ്യാമ്മച്ചിയായുണ്ട്. അജു വർഗീസിന്റെ എർത്ത് റോളിനും മാറ്റമൊന്നുമില്ല. രണ്ട് പേർക്കും സ്ക്രിപ്റ്റ് വിശദീകരിച്ച് കൊടുക്കേണ്ട ആവശ്യം പോലും സംവിധായകർക്ക് ഉണ്ടായിട്ടുണ്ടാവില്ല.

ലവ് ആക്ഷൻ ഡ്രാമ; നിവിൻ, നയൻ, ഓണം ഫെസ്റ്റിവൽ. ശൈലന്റെ റിവ്യു

എന്നാൽ 5കൊല്ലം മുമ്പ് ബിജു മേനോൻ ഗംഭീരമാക്കിയ മാമച്ചന്റെ, പിന്നീട്‌ അദ്ദേഹം ബോറടിച്ച് ഉപേക്ഷിച്ച അതേ സ്റ്റീരിയോ ടൈപ്പ് ജുബ്ബയിൽ ലാലേട്ടൻ ശരിക്കും ഞരുങ്ങുന്നുണ്ട്. ആദ്യപകുതിയിലെ കോമഡികളിൽ പലതും അതുകൊണ്ട് നനഞ്ഞ പടക്കമായി മാറുന്നു. ലാലേട്ടൻ നല്ല ഫോമിലാണ്. ബട്ട് സബ്സ്റ്റൻസ് ഇല്ലാത്ത ഒരു ക്യാരക്റ്ററിനെ വച്ച് കാലഹരണപ്പെട്ട ഹ്യുമർ സന്ദർഭങ്ങളിൽ അദ്ദേഹം എന്ത് ചെയ്യാൻ. കുഴപ്പം മൂപ്പരുടേത് അല്ല. ഫാൻസ് ഷോ ആയിട്ടും കൊടും ആരാധകർ പോലും ചിരിക്കാൻ ബുദ്ധിമുട്ടുന്നു. മുപ്പത്തേഴാം മിനിറ്റിൽ ഹരീഷ് കണാരന്റെ പോത്തൻ വന്ന് ഒരു കൗണ്ടർ പൊട്ടിക്കുമ്പോഴാണ് തിയേറ്റർ ആദ്യമായി ഇളകിമാറിയുന്നത്.

ബോക്‌സോഫീസില്‍ പടവെട്ടാനിറങ്ങി പൃഥ്വിരാജും മോഹന്‍ലാലും!ഇട്ടിമാണിയ്ക്കും റോണിയ്ക്കും വമ്പന്‍ സ്വീകരണം

ഇന്റർവെൽ ആവുമ്പോൾ ചിമുട്ടനൊരു പഞ്ച് സ്ക്രീനിലേക്ക് ഇട്ടുകൊടുത്തു കൊണ്ടാണ് സംവിധായകർ ടീ ബ്രെയ്ക്കിന് നമ്മളെ പുറത്ത് വിടുന്നത്. പക്ഷെ, തലയിൽ അത്യാവശ്യം ആള് താമസമുള്ള ആളുകൾക്കൊക്കെ അപ്പോഴേ പിന്നീടുള്ള ഫുൾ സ്ക്രിപ്റ്റ് മനസിൽ ഡീറ്റൈൽഡ് ആയിത്തന്നെ തെളിഞ്ഞുവരും എന്നതാണ് ഈ പഞ്ചിന്റെ ഒരു ഹൈലൈറ്റ്.

രണ്ടാം പകുതി മുഴുവൻ പിന്നീട് നിർമ്മാണത്തിലെ നിർവീര്യമാക്കപ്പെട്ട ആ ബോംബും കൊണ്ടാണ് സ്ക്രിപ്റ്റിന്റെയും സംവിധായകരുടെയും മുന്നേറ്റം. സെന്റിമെന്റസ് ആണ് ഫ്ലേവർ. പക്ഷേ, ആദ്യ പകുതിയിലെ അജുവിന്റെയും ധർമ്മജനെയും മറ്റും ചളിക്കോമഡികളെക്കാൾ പതിന്മടങ്ങ് കോമഡി സമ്മാനിക്കാൻ സെക്കന്റ് ഹാഫിലെ ഓഞ്ഞ സെന്റിമെന്റസിന് സാധിക്കുന്നു.

കെജിഎഫ് രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് തടഞ്ഞ് കോടതി! ഞെട്ടലോടെ ആരാധകര്‍! കാരണം ഇതാണ്

ഏത് കാലഘട്ടത്തിൽ ഉള്ള പ്രേക്ഷകരെ ആണ് അഭിസംബോധന ചെയ്യുന്നത് എന്ന യാതൊരു ബോധ്യവുമില്ലാത്ത സ്ക്രിപ്റ്റ് ആണ് ഇട്ടിമണിയുടെ പ്രധാന ബലഹീനത. എം ജി ശ്രീകുമാറിന്റെ ടൈറ്റിൽ സോംഗ് എന്ന പോലെ, രാധികയ്ക്ക് വേണ്ടി ഭാഗ്യലക്ഷ്മി ഡബ്ബ് ചെയ്ത 90കളിലെ നാടക ഡയലോഗുകൾ പോലെ, മറ്റ് നിരവധി ക്ളീഷേ ഘടകങ്ങൾ സിനിമയ്ക്ക് കനത്ത ബാധ്യത ആണ്. മറ്റൊരു ഘടകങ്ങൾക്കും ഈ നെഗറ്റീവ് ഫാക്ടറുകളെ മറി കടക്കാനുള്ള എല്ലുറപ്പ് ഇല്ല താനും.

ഒടുവിലെ അര മണിക്കൂറിലെ കനത്ത നാടകീയതയും സാരോപദേശ ഗുണപഠങ്ങൾ കുത്തിനിറച്ചുള്ളസ്റ്റേജ് നാടക ഡയലോഗുകളും ഹെന്റെ പൊന്നോ.. നല്ല ചർമബലമുള്ളവർക്കെ സഹിച്ചിരിക്കാൻ സാധിക്കൂ.. പക്ഷെ മുല്ലവള്ളിയും തെന്മവും ഹിറ്റായെന്ന് പറയപ്പെടുന്ന നാട് ആണ്. നിർമ്മാതാവ് എന്ന നിലയിൽ അണ്ണന് കൈ പൊള്ളാൻ സാധ്യത കാണുന്നില്ല. അതിനുവേണ്ടി ചൈന എന്നും പറഞ്ഞ് കുന്നംകുളത്ത് തട്ടിക്കൂട്ടുന്ന ഐറ്റം തട്ടിക്കൂട്ടലുകളും ഒപ്പിക്കളുകളും ആണ് ഇട്ടിമാണി മൊത്തം.

കാലം തെറ്റിയിറങ്ങിയ ഒരു ബൈബിൾ നാടകം ഓണചേരുവകൾ ഔചിത്യപൂർണമല്ലാതെ മിക്സ് ചെയ്ത് തട്ടിക്കൂട്ടിയ ഒരു കുന്നംകുളം ഐറ്റം ഇന്ന് ഒറ്റവാചകത്തിൽ അടിവര ഇടാം.

Read more about: review റിവ്യു
English summary
Ittymaani Made in China Movie Review
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more