For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മണിയറയിലെ അശോകൻ റിവ്യൂ: അശോകന്റെ ഓണസദ്യ പോരാ, നന്നാക്കാമായിരുന്നു

  By Akhil M
  |

  Rating:
  2.5/5
  Star Cast: Jacob Gregory, Anupama Parameshwaran, S.V. Krishna Shankar
  Director: Shamzu Zayba

  ഓണം എല്ലായിപ്പോഴും മലയാളികൾക്ക് ആഘോഷം തന്നെയാണ്. അതിപ്പോൾ കൊറോണയല്ല മറ്റെന്തു തന്നെയായാലും ആഘോഷിചിരിക്കും. നാട് ഒരു ദുരന്തം നേരിടുന്നത് മൂലം ഓണം പോലുള്ള ചെറിയ ആഘോഷങ്ങൾ വീടുകളിൽ മാത്രമായി ഒതുങ്ങിപ്പോയി ഇത്തവണ. ഓണക്കാലത്തു കുടുംബങ്ങളുമൊത്ത് ഒരുമിച്ചൊരു സിനിമ തിയറ്ററിൽ കാണുക എന്നത് ശീലമായിരുന്ന മലയാളികൾ ഈ വർഷം ഒടിടി പ്ലേറ്റ്ഫോമുകളിൽ അഭയം പ്രാപിക്കേണ്ടിവന്നു.

  മലയാള സിനിമയെ സംബന്ധിച്ച് ഓണം എല്ലായിപ്പോഴും ഏറ്റവും റിലീസ് നടക്കുന്ന സമയമായിരുന്നു. ഒടിടിയുടെ സ്വീകാര്യത കൂടുയതിനാൽ ഈ ഓണംകാലം മലയാള സിനിമയും ഒടിടി തന്നെയാണ് ആശ്രയിച്ചിരിക്കുന്നത്. എന്നിരുന്നാലും വിരലിലെന്നാവുന്ന സിനിമകൾ മാത്രമേ റിലീസ് ഉണ്ടായിട്ടുള്ളൂ എന്നത് ചില സിനിമകൾ തിയറ്റർ റിലീസ് ആവശ്യപ്പെടുന്നുണ്ടെന്ന് കാണിക്കുന്നു.

  ഓണക്കാലത്തു നെറ്റ്ഫ്ലിക്സിൽ റിലീസ് ചെയ്ത സിനിമയാണ് മണിയറയിൽ അശോകൻ. ജേക്കബ് ഗ്രിഗറി, അനുപമ പരമേശ്വരൻ, ഷൈൻ ടോം ചാക്കോ, കൃഷ്ണ ശങ്കർ, സുധീഷ് തുടങ്ങിയവർ അഭിനയിച്ച സിനിമ സംവിധാനം ചെയ്തിരിക്കുന്നത് ഷംസു സായബയാണ്. വേഫറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും ജേക്കബ് ഗ്രിഗറിയും ചേർന്നാണ് നിർമാണം നിർവഹിച്ചത്.

  പോക്കമില്ലായ്മ കൊണ്ടും സൗന്ദര്യക്കുറവ് കൊണ്ടും കല്യാണം നടക്കാത്ത അശോകൻ എന്ന ചെറുപ്പക്കാരൻ (ജേക്കബ് ഗ്രിഗറി) ജീവിതത്തിൽ നേരിടുന്ന പ്രശ്നങ്ങൾ ആണ് മണിയറയിൽ അശോകൻ നമ്മോട് പറയാൻ ശ്രമിക്കുന്ന കഥ. തമാശ റോളുകൾ ചെയ്തു സുപരിചിതനായ ജേക്കബ് ഗ്രിഗരി ആദ്യമായി നായക വേഷം ചെയ്യുന്ന സിനിമയാണിത്.

  ഒരുപാട് പോരായ്മകൾ ഉള്ള ഒരു സിനിമയാണ് മണിയറയിൽ അശോകൻ. മലയാളത്തിൽ മുൻപ് പറഞ്ഞു കേട്ടിട്ടില്ലാത്ത ഒരു വിഷയം പറയാൻ ശ്രമിക്കുകയും എന്നാൽ ആ ശ്രമം അതിന്റെ പൂർണതയിൽ എത്താതിരുന്നതുമാണ് ഏറ്റവും വലിയ പോരായ്മ. മേക്കിങ് മികച്ചു നിന്നപ്പോൾ നല്ലൊരു തിരക്കഥ കെട്ടിപ്പടുക്കുന്നതിൽ അണിയറക്കാർക്ക് പിഴവുപറ്റി.

  Malayalam movies that are regularly premiered during onam in Television| FIlmiBeat Malayalam

  ഒരു ഫീൽ ഗുഡ് മൂവിക്ക് വേണ്ട എല്ലാ ചേരുവകകളും ഉണ്ടായിരുന്ന ഒരു കഥയ്യായിരുന്നു, പക്ഷെ തിരക്കഥ പാളിപ്പോയത്തോടൊപ്പം ചിലകഥാപാത്രങ്ങളുടെ മാരക എക്സ്പ്രഷൻ ഇടൽ ചിത്രത്തെ പിന്നോട്ട് വലിക്കുന്നുണ്ട്. അതിൽ നായകൻ ഗ്രിഗറിയും പെടും എന്നത് മറ്റൊരു കാര്യം.സ്ലോമോഷനുകൾ റൊമാന്റിക് സിനിമകൾക്കും സീനുകൾക്കും മികച്ച ഒരു ദൃശ്യഭംഗിയൊരുക്കാറുണ്ട് സാധാരണ. മുൻകാല പല പല ചിത്രങ്ങൾ അതിനുദാഹരണങ്ങളുമാണ്. പക്ഷെ അത്തരം സീനുകൾ ഒരു ശാപമാകുന്നത് മണിയറയിൽ അശോകനിലൂടെ നമുക്ക് കാണാവുന്നതാണ്.

  ഒരു ആവറേജ് മൂവിയെ ബൂസ്റ്റ്‌ ചെയ്യാൻ പലപ്പോഴും ഒരു സൂപ്പർ നായകനെ കൊണ്ടുവരുന്നതും അതുവരെയുള്ള ചിത്രത്തിന്റെ മൈലേജ് കൂട്ടുന്നതുമെല്ലാം എല്ലാ സിനിമ ഇൻഡസ്ട്രിയിലും നടക്കുന്നതാണ്. ദുൽഖറും സണ്ണി വെയിനും ഉൾപ്പെടെ മൂന്നു പ്രധാനപെട്ട മുൻനിരതരങ്ങളെ അഥിതി വേഷങ്ങളിൽ കൊണ്ടുവരുന്നുണ്ട് ഈ സിനിമയിൽ. ഒരുപക്ഷെ ദുൽഖർ നിർമതാവയത് കൊണ്ടാവാം. എന്നിരുന്നാലും അതെല്ലാം വേണ്ടരീതിയിൽ ഫലവത്തായില്ല.

  മാറ്റത്തിനൊപ്പം നിൽക്കുന്ന മലയാള സിനിമയ്ക്ക് ഒരു സംഭവനയും മണിയറയിൽ അശോകനിലൂടെ ഇല്ല. അധികം പറയാത്ത ഒരു കഥ അവതരണ ശൈലിയിൽ പാളിപ്പോയപ്പോൾ ക്ളീഷെകളും തണുത്ത തമാശകളും സ്ലോമോഷൻ സീനുകളുടെ അതിപ്രസരവും മാത്രമായി ഒതുങ്ങുന്നുണ്ട് സിനിമ.

  വെറുതെ സമയം കൊല്ലാം, അല്ലാതെ മറ്റൊന്നും ഇല്ല.

  Read more about: review റിവ്യൂ
  English summary
  Jacob Gregory And Anupama Parameswaran Starrer Netflix Release Maniyarayile Ashokan Movie Review
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X