twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിരൂപണം; രണ്ട് സൂപ്പര്‍സ്റ്റാറുകള്‍ക്ക് വേണ്ടി ജനത ഗാരേജ് കാണാം

    |

    Rating:
    2.5/5
    Star Cast: Mohanlal, Jr NTR, Samantha Akkineni, Unni Mukundan, Nithya Menen
    Director: Koratala Siva

    മലയാളത്തിലെ സൂപ്പര്‍ സ്റ്റാറിനെയും തെലുങ്കിലെ യുവ സൂപ്പര്‍സ്റ്റാറിനെയും ഒന്നിപ്പിച്ച് കൊരട്ടാല ശിവ സംവിധാനം ചെയ്ത ചിത്രമാണ് ജനത ഗാരേജ്. മലയാളത്തിലും തെലുങ്കുലുമായി റിലീസ് ചെയ്ത ചിത്രം ഇരുവരുടെയും ആരാധകരെ ലക്ഷ്യമാക്കി തന്നെയാണ് എത്തിയിരിയ്ക്കുന്നത്. ആക്ഷനും ബന്ധങ്ങള്‍ക്കും ചിത്രം ഏറെ പ്രാധാന്യം നല്‍കിയിരിയ്ക്കുന്നു.

    സഹോദരന്റെ നിര്‍ബന്ധത്തെ തുടര്‍ന്നാണ് സത്യം കുടുംബത്തോടൊപ്പം ഗ്രാമത്തില്‍ നിന്ന് ഹൈദരാബാദ് സിറ്റിയിലേക്ക് താമസം മാറുന്നത്. അവിടെ ജനത ഗാരേജ് എന്ന വര്‍ക്ക്‌ഷോപ്പ് ആരംഭിയ്ക്കുന്നു. വണ്ടികളുടെ പ്രശ്‌നങ്ങള്‍ മാത്രമല്ല ജനങ്ങളുടെ പ്രശ്‌നങ്ങള്‍ക്കും ജനത ഗാരേജില്‍ പരിഹാരമുണ്ട്. സത്യയ്‌ക്കൊപ്പം മരുമകന്‍ ആനന്ദും കൂടെ ചേരുമ്പോഴാണ് കഥ ആരംഭിയ്ക്കുന്നത്.

    ഐഐടി ബിരുദനും പരിസ്ഥിതി സ്‌നേഹിയുമായ ആനന്ദും സത്യയും തമ്മിലുള്ള കൂട്ടുകെട്ട് തകര്‍ക്കാന്‍ സത്യയുടെ മകനുള്‍പ്പടെയുള്ളവരുടെ ശ്രമം. ഈ പ്രശ്‌നങ്ങളെ ആനന്ദ് എങ്ങിനെ തരണം ചെയ്യുന്നു എന്നുള്ളതാണ് പിന്നെ കഥ.

    ആനന്ദായി ജൂനിയര്‍ എന്‍ടിആറും സത്യയായി മോഹന്‍ലാലും എത്തുന്നു. രണ്ട് പേരുടെയും ആരാധകര്‍ക്ക് വേണ്ടി ഒരുക്കിയ യഒരു മാസ് ആക്ഷന്‍ ചിത്രമാണ് ജനത ഗരേജ്. കൊരഗിരി വെങ്കിടേശ്വര റാവുവിന്റെ എഡിറ്റിങ് ചിത്രത്തിന്റെ വലിയൊരു പ്ലസ് പോയിന്റാണ്. പ്രത്യേകിച്ചും രണ്ടാം ഭാഗത്തും ക്ലൈമാക്‌സിലും. തുടര്‍ന്ന് വായിക്കാം ചിത്രങ്ങളിലൂടെ...

    മോഹന്‍ലാല്‍

    സത്യം എന്ന കഥാപാത്രവുമായി മോഹന്‍ലാല്‍

    നീതിയ്ക്ക് വേണ്ടി പോരാടുന്ന സത്യം എന്ന കഥാപാത്രമായിട്ടാണ് മോഹന്‍ലാല്‍ എത്തുന്നത്. ഗംഭീര ഡയലോഗുകള്‍ കൊണ്ടാണ് ലാല്‍ പ്രേക്ഷകരെ പിടിച്ചു നിര്‍ത്തുന്നത്

    ജൂനിയര്‍ എന്‍ടിആര്‍

    ആനന്ദയായി ജൂനിയര്‍ എന്‍ടിആര്‍

    ആനന്ദ് എന്നാണ് ജൂനിയര്‍ എന്‍ടിആര്‍ അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര്. മോഹന്‍ലാലിനൊപ്പമുള്ള കോമ്പിനേഷന്‍ രംഗങ്ങളിലെല്ലാം ജൂനിയര്‍ എന്‍ ടി ആര്‍ ശരിയ്ക്കും ഷൈന്‍ ചെയ്തു. ആക്ഷന്‍ രംഗങ്ങളിലെ അഭിനയം പ്രത്യേക പരമാര്‍ശം അര്‍ഹിയ്ക്കുന്നു

    സമാന്ത

    നായികയായി സമാന്ത

    ജൂനിയര്‍ എന്‍ ടി ആറിന്റെ കാമുകിയായിട്ടാണ് സമാന്ത എത്തുന്നത്. പ്രത്യേകിച്ചൊന്നും ചെയ്യാന്‍ ഇല്ലെങ്കിലും, ജൂനിയര്‍ എന്‍ടിആറിനൊപ്പമുള്ള സ്‌ക്രീന്‍ കെമിസ്ട്രിയിലൂടെ നടി ശ്രദ്ധിക്കപ്പെട്ടു.

    നിത്യ മേനോന്‍

    പ്രധാന്യമുള്ള വേഷത്തില്‍ നിത്യ മേനോന്‍

    വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് നിത്യ മേനോന്‍ ചിത്രത്തിലെത്തുന്നത്.

    ഉണ്ണി മുകുന്ദനും ദേവയാനിയും

    സത്യത്തിന്റെ ഭാര്യയും മകനും

    ദേവയാനി മോഹന്‍ലാലിന്റെ ഭാര്യയായി എത്തുന്നു. അല്പം നെഗറ്റീവ് ഷേഡുള്ള കഥാപാത്രമാണ് ഉണ്ണി മുകുന്ദന്റേത്. അസൂയയും ദേഷ്യവുമുള്ള മകന്റെ വേഷം ഉണ്ണി വളരെ മികവുറ്റതാക്കി

    കൊരട്ടാല ശിവ

    തിരക്കഥ സംവിധാനം- കൊരട്ടാല ശിവ

    കൊരട്ടാല ശിവ തന്നെയാണ് ജനതാഗ്യാരേജിന് വേണ്ടി തിരക്കഥ എഴുതിയതും. ചെറിയൊരു പ്രതികാര കഥയാണ് സിനിമയാണ് എന്നും പറയാം. പ്രേക്ഷകരെ മുഷിപ്പിക്കാതെയുള്ള അവതരണ രീതിയാണ് കൊരട്ടാല ശിവ എന്ന സംവിധായകന്റെ വിജയം.

    സംഗീതം

    ദേവി ശ്രീ പ്രസാദിന്റെ പാട്ടുകള്‍

    ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ പശ്ചാത്തല സംഗീതവും പാട്ടും ഒരുക്കിയിരിയ്ക്കുന്നത്. പതിവ് ഡിഎസ്പി സ്റ്റൈല്‍ എന്നതിനപ്പുറം ഒരു പുതുമയും ഈ ചിത്രത്തിലില്ല

    തിരു

    തിരുവിന്റെ ഛായാഗ്രാഹണം

    തിരുവാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വ്വഹിച്ചത്. ക്ലാസിക്കലായിട്ടുള്ള തിരുവിന്റെ ഛായാഗ്രാഹണ ഭംഗി സിനിമ പ്രേക്ഷകര്‍ക്കൊരു ദൃശ്യവിരുന്നാക്കി മാറ്റുന്നു. സിനിമയുടെ മൂഡ് മനസിലാക്കിയ ഫ്രെയിമുകളാണ് ഓരോന്നും

    ഒറ്റവാക്കില്‍

    പതുമയൊന്നുമില്ല, എന്നിരുന്നാലും

    വലിയ പുതുമയൊന്നും അവകാശപ്പെടാനില്ലാത്ത ചിത്രമാണ് ജനത ഗാരേജ്. അതേ സമയം ആക്ഷന് പ്രാധാന്യം നല്‍കിയൊരുക്കുന്ന എന്റര്‍ടൈന്‍മെന്റ് ചിത്രം ആഗ്രഹിക്കുന്നവരെ ജനത ഗാരേജ് സംതൃപ്തിപ്പെടുത്തു.

    ചുരുക്കം: വലിയ പുതുമയൊന്നും അവകാശപ്പെടാനില്ലാത്ത ചിത്രമാണ് ജനതാ ഗാരേജ്. അതേ സമയം ആക്ഷന് പ്രാധാന്യം നല്‍കിയൊരുക്കിയ ഈ ചിത്രം തികഞ്ഞ ഒരു എന്റര്‍ടെയ്‌നര്‍ ആണ്.

    English summary
    Janatha Garage Movie Review: A perfect watch for the action movie lovers and the fans of Mohanlal and Jr NTR.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X