ചീറുന്നുണ്ടെങ്കിലും സിങ്കമല്ല, എന്തോ ഒരു ജന്തു — ശൈലന്റെ റിവ്യൂ

ശൈലൻ

ജേര്‍ണലിസ്റ്റ്
കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Rating:
2.0/5
Star Cast: Jiiva, Navdeep, Riya Suman
Director: Rathina Shiva

രത്ന ശിവ എന്ന സംവിധായകന്റെ ആദ്യത്തെ സിനിമ ഞാൻ കണ്ടിട്ടുണ്ട്. റെക്കൈ! (അർത്ഥം ചിറക്). നാലുകൊല്ലത്തിന് ശേഷം അദ്ദേഹം രണ്ടാമത്തെ സിനിമയുമായി വരുമ്പോൾ അതിന്റെ പേര് — ചീറ്! ഗർജ്ജനം എന്നർത്ഥം.

വിജയ് സേതുപതിയും ലക്ഷ്മിമേനോനും അഭിനയിച്ച റെക്കൈ ഒരു മ്യുസിക്കൽ ലവ്‌ സ്റ്റോറി ആയിരുന്നെങ്കിൽ ജീവാ നായകനായെത്തുന്ന ചീറ് ആക്ഷൻ മസാലയാണ്. ഡി ഇമ്മാന്റെ മധുരമുള്ള പാട്ടുകളും ബാക്ക് ഗ്രൗണ്ട് സ്‌കോറുമാണ് രണ്ടിലും പൊതുവായി കാണപ്പെടുന്ന പോസിറ്റിവ് എലമെന്റ്.

മയിലാടുതുറൈ

മയിലാടുതുറൈ പോലൊരു ചെറുപട്ടണത്തിലാണ് ചീറ് തുടങ്ങുന്നത്. ടൈറ്റിൽസ് എഴുതി തുടങ്ങും മുൻപുതന്നെ നായകൻ മണിയെന്ന ജീവ രക്ഷാപ്രവർത്തനങ്ങൾ തുടങ്ങും. രാത്രിയിൽ പോലീസ് യൂണിഫോമിട്ട ഒരു സംഘം നരാധമന്മാർ രണ്ട് പെണ്ണുങ്ങളെ വേട്ടയാടുമ്പോൾ അവർക്കുമുന്നിൽ അവതരിക്കുന്ന മണി ഫെയ്ക്ക് പൊലീസുകാരെ അടിച്ചു പഞ്ചറാക്കി ഒറിജിനൽ പോലീസുകാർക്ക് കൈമാറിക്കൊണ്ടാണ് ഇൻട്രോ.

തങ്കച്ചിപ്പാസം

തങ്കച്ചിപ്പാസം കലശലാണ്. മയിലാടുതുറൈ മണിക്ക് നാട്ടിലുള്ള പെണ്ണുങ്ങളെയെല്ലാം പെങ്ങന്മാരായി കാണുന്ന അസുഖവുമുണ്ട്. നന്മയുടെ ഗ്രാഫ്‌ പീക്കിലാണ്! നൂറുകണക്കിന് കൂട്ടുകാർക്കും ഈ സ്ത്രീകൾ പെങ്ങമ്മാർ ആയിരിക്കണം — എന്നാ കൊടുമൈ!

അങ്ങനെയിരിക്കെ മണിയുടെ നേരെ വന്ന ഒരു കൊട്ടേഷനിൽ രസകരമായ ഒരു ട്വിസ്റ്റ് സംഭവിക്കുന്നു. അതിൽ പിടിച്ചു നായകൻ ചെന്നൈയിലേക്കു പോവുകയാണ്. അവിടെത്തുമ്പോൾ തേടി ചെന്നവൻ അല്ല മണിയെ കാത്തിരിക്കുന്നത്.

വില്ലന്മാർ

പുതിയ പുതിയ പ്രശ്നങ്ങൾ, പുതിയ വില്ലന്മാർ. പടത്തിന്റെ സെറ്റപ്പ് തന്നെ മാറുന്നു. ഗിയർ സ്പീഡിലേക്ക് വീഴുന്നു. അവിടന്നങ്ങോട്ട് പാഞ്ഞുനടന്നടിയാണ് നായകൻ.

ലാഗിങ് ഒട്ടുമില്ല. പക്ഷെ പ്രമേയവും പരിചരണവും തീർത്തും ഔട്ട് ഡേറ്റഡ് ആണാണ്. പടത്തിന്റെ പ്രധാന പ്രശ്നം ഇതുതന്നെ. ജീവ തന്നെക്കൊണ്ടാവും വിധം പടത്തെ പൊക്കിയെടുക്കാൻ ശ്രമിക്കുന്നുണ്ട്. ഫലമുണ്ടാവുമോ എന്തോ? റിയാ സുമൻ എന്ന മോഡലാണ് നായിക. സ്പെയ്സ് കുറവാണ്.

ചാക്കു കണക്കിന് മെലോഡ്രാമ

രണ്ടാം പകുതിയിൽ ചാക്കു കണക്കിന് മെലോഡ്രാമയും സെന്റിമെൻറ്സും ആക്ഷന് മേമ്പൊടിയായി കോരിചൊരിയുന്നത്തോടെ പടം കൈവിട്ടു പോവുന്നത് കാണാം. നായകനും സംവിധായകനും ഒപ്പം നമ്മളും ചക്രം ചവിട്ടും .

പക്ഷേ അധികം ബോറടിപ്പിക്കാൻ നിൽക്കാതെ പെട്ടെന്ന് എല്ലാം പെറുക്കിക്കെട്ടി അവസാനിപ്പിക്കുന്നു എന്നത് ഒരു വലിയ ഗുണംതന്നെ. ഇത്തരം സിനിമകൾ ജീവയ്ക്ക് പ്രത്യേകിച്ച് ഗുണമൊന്നും ഉണ്ടാക്കാൻ പോണില്ല എന്നത് വേറെ കാര്യം.

ഔട്ട് ഡേറ്റഡ് എന്ന് അടിവര

More from Filmibeat

Read more about: review റിവൃൂ
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X