»   » ഷട്ടറിനെ അവാര്‍ഡ് പടമാക്കല്ലേ?

ഷട്ടറിനെ അവാര്‍ഡ് പടമാക്കല്ലേ?

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/reviews/joy-mathew-shutter-movie-review-2-107620.html">Next »</a></li></ul>
Rating:
3.5/5
ജോയ് മാത്യുവിനെ കോഴിക്കോട്ടുകാര്‍ക്കു മാത്രമല്ല അറിയുന്നത്. നല്ല സിനിമയെ സ്‌നേഹിക്കുന്ന മലയാളികള്‍ക്കെല്ലാം അറിയാം. ജോണ്‍ എബ്രഹാമിന്റെ അമ്മയറിയാന്‍ എന്ന ചിത്രത്തിലെ കേന്ദ്രകഥാപാത്രം പുരുഷനെ ഓര്‍ക്കുന്നവരെല്ലാം ജോയ്മാത്യുവിനെയും ഓര്‍ക്കും.

കാലം അതിജീവിച്ച ഈ ചിത്രത്തിലെ പുരുഷന്‍ ഇന്നു നാം അറിയുന്നത് ഷട്ടര്‍ എന്ന ചിത്രത്തിന്റെ സംവിധായകനായിട്ടാണ്. മലയാള സിനിമയുടെ വേവറിയാന്‍ ഈയൊരു ചിത്രം മാത്രം എടുത്തു നോക്കിയാല്‍ മതി. ന്യൂ ജനറേഷന്‍ എന്ന തരംഗത്തിലൂടെ മലയാള സിനിമ ഉയിര്‍ത്തെഴുന്നേറ്റപ്പോള്‍ കിട്ടിയ നല്ല ചില ചിത്രങ്ങളില്‍ ലോകനിലവാരത്തിലേക്ക് ഉയര്‍ന്നതാണ് ജോയ് മാത്യുവിന്റെ ഷട്ടര്‍.

Shutter

നിരവധി ഫിലിം ഫെസ്റ്റിവലുകളില്‍ ശ്രദ്ധേയമായപ്പോള്‍ മലയാളിക്കൊരു സംശയമുണ്ടായിരുന്നു ഷട്ടര്‍ ഒരു അവാര്‍ഡ് ചിത്രമാണോ? ജോയ് മാത്യുവിന്റെ രൂപം കണ്ടവര്‍ വിചാരിച്ചു ഇതൊരു ബുദ്ധിജീവി ചിത്രമായിരിക്കുമെന്ന്. കാരണം സംവിധായകന് ഫ്രഞ്ചു താടിയുണ്ട്. മലയാളത്തിലെ പല സംവിധായരും ഈ ചിത്രം മികച്ചതാണെന്നു പറയുന്നു. അപ്പോള്‍ ഷട്ടറും അവാര്‍ഡ് ഗണത്തിലായിരിക്കുമെന്ന് അവര്‍ കരുതി.

എന്നാല്‍ ആ മുന്‍ധാരണകളൊക്കെ കാറ്റില്‍ പറക്കുന്നു- ഷട്ടര്‍ കളിക്കുന്ന തിയറ്ററിലെ തിരക്ക് അതാണു കാണിക്കുന്നത്. എവിടെയും ആര്‍ക്കും സംഭവിക്കാവുന്നൊരു പ്രശ്‌നം. വെറുതെയൊരു ഹരത്തിനു തോന്നുന്ന കാര്യം കൊണ്ടെത്തിക്കുന്ന പ്രശ്‌നങ്ങള്‍. ഇങ്ങനെ കുടുങ്ങാത്തവര്‍ നാട്ടില്‍ ഉണ്ടാകില്ലല്ലോ. എന്നാല്‍ അങ്ങനെയൊരു കുടുക്കില്‍പെടുമ്പോഴാണ് മനുഷ്യന്‍ ജീവിതം പഠിക്കുന്നത്. അന്നേരമാണ് അവന്‍ പലതും തിരിച്ചറിയുന്നത്.

ഒരു ഷട്ടറിനകത്തുപെട്ടുപോകുന്ന നായകന്‍ ഈ ലോകത്തെ തിരിച്ചറിയുകയാണ്. സൗഹൃദങ്ങള്‍ തിരിച്ചറിയുകയാണ്, മറ്റുള്ളവരുടെ ജീവിതം കണ്ടു പഠിക്കുകയാണ്. തെറ്റാണെന്നു ധരിച്ചിരുന്ന പലതും ശരിയാണെന്നറിയുകയാണ്. ശരിയാണെന്നു ഇന്നുവരെ വിശ്വസിച്ചിരുന്ന പലതും അത്രശരിയല്ലെന്നും.

മലയാളികള്‍ അനുഭവിക്കുന്ന ലൈംഗിക അതൃപ്തിയിലൂടെയാണ് ഷട്ടര്‍ പലതും പറയുന്നത്. സുന്ദരിയായ ഭാര്യയുണ്ടായിട്ടും മറ്റൊരു പെണ്ണിനെ പ്രാപിക്കാന്‍ ഇഷ്ടപ്പെടുകയാണ് ഭൂരിഭാഗം മലയാളികളും. എന്നാല്‍ കുടുംബത്തില്‍ അവരെല്ലാം മാന്യന്മാരാണുതാനും. ഈ പൊള്ളത്തരത്തെയാണ് ഷട്ടര്‍ തുറന്നു കാണിക്കുന്നത്. ലാല്‍, ശ്രീനിവാസന്‍, സജിതാ മഠത്തില്‍, വിനയ് ഫോര്‍ട്ട്, വിജയന്‍ കാരന്തൂര്‍, റിയ സൈറ എന്നിവരാണു പ്രധാനകഥാപാത്രങ്ങള്‍. കോഴിക്കോടന്‍ സംഭാഷണംകൊണ്ട് കോഴിക്കോട്ടുകാരുടെ നന്മ തുറന്നു കാണിക്കുക കൂടിയാണ് ഈ ചിത്രം. 2013ല്‍ മലയാളത്തില്‍ പല നല്ല സിനിമകളും വരുമെന്നതിന്റെ സൂചന കൂടിയാണീ ചിത്രം.

അടുത്ത പേജില്‍
ഷട്ടര്‍ തുറക്കുന്നത് കപടസദാചാരത്തിലേക്ക്

<ul id="pagination-digg"><li class="next"><a href="/reviews/joy-mathew-shutter-movie-review-2-107620.html">Next »</a></li></ul>
English summary
Written and directed by Joy Mathew, Shutter is an honest attempt at telling a story in the most simple and unexaggerated way. What's most interesting about the plot is the amazing twists and turn of events and characters that makes you glued to the seat.&#13;

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam