ഷട്ടര്‍ തുറക്കുന്നത് കപടസദാചാരത്തിലേക്ക്

By Nirmal Balakrishnan

Next »

« Previous

Rating:
3.5/5
പ്രവാസിയാണ് റഷീദ് (ലാല്‍). മകള്‍ (സൈറ) കൂട്ടുകാരോട് മൊബൈലില്‍ സംസാരിക്കുന്നതും ബൈക്കില്‍ സഞ്ചരിക്കുന്നതും ഇഷ്ടപ്പെടാത്ത അയാള്‍ അവളെ പതിനേഴാം വയസ്സില്‍ തന്നെ കെട്ടിച്ചുവിടാന്‍ തീരുമാനിച്ചിരിക്കുകകയാണ്. പെണ്‍കുട്ടികള്‍ അധികമൊന്നും പഠിക്കേണ്ട എന്നാണ് അയാളുടെ തീരുമാനം.

വീട്ടില്‍ ഇങ്ങനെയാണെങ്കിലും റഷീദിന് കാപട്യം നിറഞ്ഞ മറ്റൊരു മുഖമുണ്ട്. വീടിനു മുന്‍പിലാണ് അയാളുടെ ഷട്ടറിട്ട കുറച്ചു കടകള്‍ ഉള്ളത്. അതിലൊന്നിലിരുന്ന് കൂട്ടുകാര്‍ക്കൊപ്പം മദ്യപിക്കുകയാണ് റഷീദിന്റെ രാത്രികള്‍. മദ്യപസദസ്സില്‍ ഡ്രൈവറായ കൂട്ടുകാരന്‍ പരസ്ത്രീകളെ പ്രാപിക്കുന്ന വീരകഥകള്‍ പറയുമ്പോള്‍ അയാള്‍ക്കും താല്‍പര്യം കൂടുന്നു.

Shutter

ഈ സദസ്സിലേക്ക് മദ്യം എത്തിച്ചുകൊടുക്കുന്നയളാണ് ഓട്ടോഡ്രൈവര്‍ സുരന്‍ (വിനയ് ഫോര്‍ട്ട്). ഒരു ദിവസത്തെ മദ്യപാന സദസ്സ് കഴിഞ്ഞ് കൂട്ടുകാരെല്ലാം പോയശേഷം റഷീദും സുരനും ഓട്ടോയെടുത്ത് ടൗണില്‍ ബാറിലേക്കു പോകുകയാണ്. അവിടെ നിന്നുവരുമ്പോഴാണ് അന്നത്തെ കസ്റ്റമറെ തേടിയിറങ്ങിയ യുവതി (സജിത മഠത്തില്‍)യെ കാണുന്നത്. അവളെ കൂട്ടാന്‍ റഷീദ് പറയുന്നു. എന്നാല്‍ അവര്‍ക്ക് അന്നു രാത്രി കഴിയാന്‍ ഹോട്ടലൊന്നും കിട്ടിയില്ല. അങ്ങനെയാണ് റഷീദിന്റെ വീട്ടിനു മുന്‍പിലെ ഷട്ടറിട്ട കടയിലേക്കു വരുന്നത്. അവര്‍ക്കു ഭക്ഷണം വാങ്ങാന്‍ സുരന്‍ പുറത്തേക്കുപോകുമ്പോള്‍ അവരെ അകത്തുനിര്‍ത്തി പുറത്തുനിന്നു പൂട്ടുന്നു.

സുരന്റെ ഓട്ടോയില്‍ രാവിലെ കയറിയിരുന്ന സംവിധായകന്‍ മനോഹരന്‍ (ശ്രീനിവാസന്‍) ഓട്ടോയില്‍ തന്റെ സ്‌ക്രിപ്റ്റ് വച്ചു മറക്കുന്നു. അതു തേടി നടക്കുമ്പോഴാണ് അയാള്‍രാത്രിയില്‍ സുരനെ കാണുന്നത്. സ്‌ക്രിപ്റ്റ് കിട്ടിയ സന്തോഷത്തില്‍ അവര്‍ മദ്യപിക്കുന്നു. ഈ സ്‌ക്രിപ്റ്റുള്ള ബാഗ് സുരന്‍ ഷട്ടറിട്ട മുറിയില്‍ വച്ചു പോന്നിരിക്കുകയാണ്. അതെടുക്കാന്‍ പോകുമ്പോള്‍ പൊലീസ് പിടികൂടുന്നു. മദ്യപിച്ച് ഓട്ടോ ഓടിച്ചതിന്. അതോടെ എല്ലാവരും കുടുങ്ങുന്നു.

ഷട്ടറിട്ട മുറിക്കുള്ളില്‍ റഷീദും സുന്ദരിയും. സുരന്‍ പൊലീസ് സ്റ്റേഷനിലും. സുരന്‍ ഇറങ്ങിയാല്‍ മാത്രമേ അവരെ തുറന്നുവിടാന്‍ പറ്റൂ. പുറത്തിറങ്ങണമെങ്കില്‍ അടുത്ത ദിവസം എസ്‌ഐ (പ്രേംകുമാര്‍) വരണം. അതോടെ പ്രശ്‌നം കൂടുതല്‍ രൂക്ഷമാകുകയാണ്. അടുത്ത ഒരു ദിവസം റഷീദ് അനുഭവിക്കുന്ന പ്രശ്‌നങ്ങളാണ് ചിത്രത്തെ കൂടുതല്‍ ഉദ്വേഗമാക്കുന്നത്. തൊട്ടടുത്തു തന്നെയാണ് വീട്. തുറന്നാല്‍ ഒരു വേശ്യയ്‌ക്കൊപ്പം നാട്ടുകാര്‍ പിടികൂടും.

തുറക്കാനും പിടിക്കപ്പെടാനും സാധ്യതയേറെയാണ്. സ്റ്റേഷനില്‍ നിന്നു പുറത്തിറങ്ങിയ സുരന് അവരെ തുറന്നുവിടാന്‍ പറ്റുന്നില്ല. എന്നാല്‍ പ്രയാസമൊന്നുമില്ലാതെ അന്നു രാത്രി റഷീദ് രക്ഷപ്പെടുന്നു. തങ്കപ്പെട്ട മനസ്സിനുടമയായ വേശ്യയുടെ യഥാര്‍ഥസ്വഭാവം അയാള്‍ മനസ്സിലാക്കുന്നു. തന്റെ സൗഹൃദങ്ങളുടെ പൊളഌരം അയാള്‍ തിരിച്ചറിയുന്നു. തക്കം കിട്ടിയാല്‍ ഭാര്യ കുളിക്കുന്നത് ഒളിച്ചുനോക്കുന്നവനാണ് സുഹൃത്തെന്ന് അയാള്‍ കാണുന്നു. തെറ്റിദ്ധരിച്ച മകളുടെ സൗഹൃദത്തിന്റെ ആഴവും അയാള്‍ക്കു ബോധ്യമാകുന്നു. അന്നു രാത്രി അവരുടെ ഷട്ടറിട്ട മുറി ആരോതുറക്കുന്നു. അത് സുരന്‍ ആയിരുന്നില്ല. പിന്നെ ആരായിരുന്നു? അതാണ് കഥയെ കൂടുതല്‍ ശക്തമാക്കി മുന്നോട്ടു കൊണ്ടുപോകുന്നത്.

അടുത്ത പേജില്‍

Next »

« Previous

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X