സിനിമ ജോയ് മാത്യുവിന്റെ അനുഭവങ്ങളില്‍ നിന്ന്
കോഴിക്കോട് ഓട്ടോ ഡ്രൈവറായിരുന്ന കാലത്ത് സുഹൃത്ത് പറഞ്ഞ അനുഭവമാണ് ഷട്ടര്‍എന്ന ചിത്രം. ലൈംഗിക തൊഴിലാളിയെ ഏര്‍പ്പാടാക്കിയ ഓട്ടോ ഡ്രൈവറുടെ അനുഭവമായിരുന്നു അത്. അതില്‍ നിന്നാണ് ജോയ് മാത്യു കഥ മെനയുന്നത്. പത്തുവര്‍ഷം മുന്‍പ് മനസ്സില്‍വന്ന ഒരു കഥ സിനിമയായപ്പോള്‍ ജനം രണ്ടുകൈയും നീട്ടി സ്വീകരിച്ചു.

മലയാളത്തില്‍ പുതിയതരം സിനിമകള്‍ വന്നപ്പോഴാണ് ജോയ്മാത്യുവിനും തന്റെ സ്വപ്‌നം യാഥാര്‍ഥ്യമാക്കാന്‍ സാധിച്ചത്. സുഹൃത്തുക്കളെല്ലാം ചേര്‍ന്ന് നിര്‍മിച്ചു. സൂര്യാ ടിവിയാണ് സാറ്റലൈറ്റ് വാങ്ങിയിരിക്കുന്നത്.
തിരുവനന്തപുരം ചലച്ചിത്രോല്‍സവത്തില്‍ പ്രേക്ഷകര്‍ തിരഞ്ഞെടുത്ത മികച്ച ചിത്രം ഷട്ടറായിരുന്നു. പിന്നീട് ദുബായ് ഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിച്ചു. ദുബായിയില്‍ സാധാരണ ജോലിക്കാരനായിരുന്ന ഒരു കാലത്ത് ജോയ് മാത്യു. പിന്നീട് അവിടെ ചെന്നത് ജനശ്രദ്ധയാകര്‍ഷിച്ച ചിത്രത്തിന്റെ സംവിധായകനായിട്ടും. റോം, ചെക്, ടൊറന്റോ എന്നീ മേളയിലേക്കും ക്ഷണം കിട്ടിയിട്ടുണ്ട്.
ജോയ് മാത്യുവിന്റെ സിനിമാ പദ്ധതികള്‍ ഇവിടെ അവസാനിക്കുന്നില്ല. വിരൂപന്റെ മനസ്സിലൂടെയുള്ള യാത്രയാണ് അടുത്ത ചിത്രം. അതും യാഥാര്‍ഥ്യത്തോടെ തന്നെ ചെയ്യാനാണു പദ്ധതി. ദുബായിയില്‍ ജോലി ചെയ്തതിന്റെ ഓര്‍മയ്ക്കാണ് അബ്ര ഫിലിംസ് എന്ന കമ്പനി രൂപീകരിച്ചത്. സംവിധായകന്‍ രഞ്ജിത്തും സെവന്‍ ആര്‍ട്‌സും ചേര്‍ന്നുള്ള ഗോള്‍ഡ് കോയിന്‍ ഇന്റര്‍നാഷനലാണ് ചിത്രം തിയറ്ററില്‍ എത്തിച്ചിരിക്കുന്നത്.
ഒരു ഹ്രസ്വചിത്രമായിട്ടായിരുന്നു ഇതു ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ രഞ്ജിത്താണ് സിനിമ തന്നെയാക്കണമെന്നു നിര്‍ദേശിച്ചത്. നല്ല സിനിമ തിരിച്ചറിയാനുള്ള ആ കലാകാരന്റെ വീക്ഷണമാണ് ഇന്നു നാം കാണുന്ന ഷട്ടര്‍.
അടുത്ത പേജില്‍


Click it and Unblock the Notifications