ഷട്ടറിനുള്ളില്‍ ലാല്‍ കസറി
ഇങ്ങനെ ഇരട്ടവ്യക്തിത്വത്തെ തയത്തത്തോടെ അവതരിപ്പിച്ചിരിക്കുന്ന ലാല്‍ തന്നെയാണ് ചിത്രത്തില്‍ കയ്യടി നേടുന്നത്. ഒരു നടനെ പരമാവധി പ്രയോജനപ്പെടുത്തുകയാണ് സംവിധായകന്‍ ചെയ്യേണ്ടത്. ഒഴിമുറി എന്ന ചിത്രത്തില്‍ മധുപാല്‍ ലാലിനെ ശരിക്കും ഉപയോഗപ്പെടുത്തി. ഒരു സംവിധായകന്റെ റേഞ്ച് അറിയണമെങ്കില്‍ കഴിഞ്ഞവര്‍ഷം റിലീസ് ചെയത് രണ്ടു ചിത്രങ്ങള്‍ നോക്കിയാല്‍ മതി. മധുപാല്‍ ഒഴിമുറിയില്‍ ലാലിനെകൊണ്ട് മൂന്നു വേഷമാണ് ചെയ്യിച്ചിരിക്കുന്നത്.

അതേസമയം റിലീസ് ചെയത് ഹസ്ബന്‍ഡ്‌സ് ഇന്‍ ഗോവ എന്ന ചിത്രം കണ്ടാല്‍ മറ്റൊരു കാര്യം വ്യക്തമാകും. നടന്‍മാരുടെ കഴിവിനെ മനസ്സിലാക്കാന്‍ അറിയാത്ത സംവിധായകനാണ് അത് ചെയ്തതെന്ന്. ആ ചിത്രത്തില്‍ ലാല്‍ പറയുന്ന പല ഡയലോഗുകളും നമുക്കു തിരിച്ചറിയാന്‍ കഴിയില്ല.
ഷട്ടറില്‍ പലതരത്തിലുള്ള ഭാവം അവതരിപ്പിക്കാന്‍ ജോയ്മാത്യു ലാലിന് അവസരം നല്‍കുന്നുണ്ട്. ഷട്ടറിനകത്തു പെടുമ്പോഴുള്ള ലാലല്ല പുറത്തുവരുമ്പോള്‍. വീട്ടിനകത്തുള്ള ലാലല്ല പുറത്ത് സുഹൃത്തുക്കള്‍ക്കൊപ്പം മദ്യപിക്കുമ്പോള്‍. ഇങ്ങനെ പല മാനറിസങ്ങള്‍ പ്രേക്ഷകന്‍ അറിയാതെ അയാള്‍ ചെയ്യുകയാണ്. അവിടെ ലാല്‍ വിജയിച്ചു എന്നു പറയാം.
തങ്കപ്പെട്ട മനസ്സുള്ള വേശ്യയെ അവതരിപ്പിച്ച സജിത മഠത്തില്‍ അഭിനയിക്കുകയായിരുന്നില്ല. ശരിക്കുമൊരു കോഴിക്കോട്ടുകാരിയാണ് അവള്‍ അതില്‍. ഒരു വേശ്യയുടെ എല്ലാ ചേഷ്ടകളും അവളുടെ സംസാരത്തിലുണ്ട്. ജീവിക്കാന്‍ പ്രയാസപ്പെടുന്ന സംവിധായകന് പണം കൊടുത്ത് സഹായിക്കുന്നത് അവളാണ്.
മനുഷ്യരെല്ലാം രണ്ടു മുഖത്തോടെയാണ് ജീവിക്കുന്നതെന്ന് ഈ ചിത്രം നമ്മെ ബോധ്യപ്പെടുത്തുന്നു. കഥയുമായി നിര്‍മാതാക്കളെ കാണുന്ന സംവിധായകന്‍ ജീവിക്കാന്‍ പണം കടം വാങ്ങുന്നത് വേശ്യയില്‍ നിന്നാണ്. അതാണ് ജീവിതത്തിലെ വൈരുദ്ധ്യം.
ഓട്ടോ ഡ്രൈവറെ അവതരിപ്പിച്ച വിനയ് ഫോര്‍ട്ടും കയ്യടി വാങ്ങുന്നു. ഹരിനായരുടെ കാമറയാണ് എടുത്തു പറയേണ്ട മറ്റൊന്ന്. ഷട്ടറിനകത്താണ് കഥ നടക്കുന്നതെങ്കിലും പലപ്പോഴും ആ തോന്നല്‍ പ്രേക്ഷകനുണ്ടാകുന്നില്ല.
ആദ്യ പേജില്‍
ഷട്ടറിനെ അവാര്‍ഡ് പടമാക്കല്ലേ?


Click it and Unblock the Notifications