»   » ലക്ഷ്മി റായിയുടെ ലൈംഗിക നിമിഷങ്ങള്‍ പരാജയം! ജൂലി 2 നിരാശ നല്‍കിയോ? ഓഡിയന്‍സ് റിവ്യൂ വായിക്കാം...

ലക്ഷ്മി റായിയുടെ ലൈംഗിക നിമിഷങ്ങള്‍ പരാജയം! ജൂലി 2 നിരാശ നല്‍കിയോ? ഓഡിയന്‍സ് റിവ്യൂ വായിക്കാം...

Posted By:
Subscribe to Filmibeat Malayalam

നടി റായി ലക്ഷ്മി ബോളിവുഡില്‍ പോയി തരംഗമായി മാറിയ സിനിമയാണ് ജൂലി 2. ദീപക് ശിവദാസിനി സംവിധാനം ചെയ്ത് 2004 ല്‍ റിലീസ് ചെയ്ത ജൂലി എന്ന സിനിമയുടെ രണ്ടാം ഭാഗമായി നിര്‍മ്മിച്ച സിനിമ ഇന്ന് മുതല്‍ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്. സിനിമയില്‍ നിന്നും ആദ്യം മുതല്‍ പുറത്ത് വിട്ടിരുന്ന ട്രെയിലറുകളും പോസ്റ്ററുകളും അത്രയധികം ജനശ്രദ്ധ നേടിയിരുന്നവയായിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച വിജയം സിനിമ കരസ്ഥമാക്കിയോ എന്ന കാര്യത്തില്‍ പ്രേക്ഷകര്‍ക്ക് ഉറപ്പില്ല.

ജൂലി 2

ആരാധകര്‍ ഏറെ പ്രതീക്ഷകള്‍ നല്‍കി കാത്തിരുന്ന സിനിമയാണ് ജൂലി 2. നടി റായി ലക്ഷ്മി ഗ്ലാമറസ് വേഷത്തിലെത്തുന്നു എന്നതായിരുന്നു സിനിമയുടെ ഏറ്റവും വലിയ പ്രത്യേകത. റായി ലക്ഷ്മി ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്ന സിനിമ കൂടിയാണ് ജൂലി 2. ഇന്ന് മുതല്‍ സിനിമ തിയറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തിയിരിക്കുകയാണ്.

പ്രതീക്ഷിച്ച നിലവാരം പുലര്‍ത്തിയോ?

സിനിമയുടെ ആദ്യഭാഗത്ത് നേഹ ധൂപിയ അവതരിപ്പിച്ച ജൂലി എന്ന കേന്ദ്ര കഥാപാത്രത്തെയാണ് രണ്ടാം ഭാഗത്തില്‍ റായി ലക്ഷ്മി അവതരിപ്പിച്ചിരിക്കുന്നത്. ലൈംഗികത മുന്‍നിര്‍ത്തി നിര്‍മ്മിച്ച സിനിമയായിരുന്നതിനാല്‍ റായി ലക്ഷ്മി പ്രതീക്ഷിച്ച അത്രയും നിലവാരം പുലര്‍ത്തിയിട്ടില്ലെന്നാണ് ആദ്യം വന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

നിര്‍മാണം

ജൂലി 2 എന്ന സിനിമയുടെ പ്രധാന ആകര്‍ഷണം സിനിമ നിര്‍മ്മിച്ചിരിക്കുന്നത് മുന്‍ സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാനായ പഹലജ് നിഹലാനി ആണെന്നുള്ളതാണ്. സിനിമയുടെ പേരില്‍ പലതരത്തിലും വിവദങ്ങള്‍ ഉയര്‍ന്നിരുന്നെങ്കിലും അതെല്ലാം മറികടന്നാണ് ചിത്രം തിയറ്ററുകളിലേക്ക് എത്തിയിരിക്കുന്നത്.

സിനിമയുടെ ഇതിവൃത്തം


ഹോളിവുഡില്‍ നിന്നുമടക്കം ലോകത്തെ ഞെട്ടിച്ച് കൊണ്ടായിരുന്നു സിനിമാ മേഖലയില്‍ നടക്കുന്ന പീഡനങ്ങളെ കുറിച്ചുള്ള വാര്‍ത്തകള്‍ വന്നിരുന്നത്. പിന്നാലെ ഇതേ വിഷയത്തെ പ്രതിനിധികരിച്ച് കൊണ്ടാണ് ജൂലി 2 വും വന്നിരിക്കുന്നത്. ഒരു സാധാരണക്കാരിയായ പെണ്‍കുട്ടി ഗ്ലാമര്‍ ലോകമായ സിനിമയിലേക്കെത്തുകയാണ്. നല്ല കഴിവുണ്ടെങ്കിലും അവള്‍ക്ക് സിനിമാ മേഖലയിലെ ഉയരങ്ങളിലേക്കൊന്‍ കഴിയുന്നില്ല.

ലൈംഗിക ചൂഷണം

സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം കൂടുന്നതിനനുസരിച്ച് ലൈംഗിക ചൂഷണങ്ങള്‍ ജൂലിയെയും തേടി എത്തിയിരുന്നു. ശേഷം സിനിമയില്‍ ഉയരത്തിലേക്കെത്താൻ അതാണ് വഴിയെന്ന് മനസിലാക്കിയ നടി ആ പാതയിലൂടെ പിന്തുടരുകയാണ്. ശേഷം പണം, പ്രശസ്തി എല്ലാം ജൂലിയ്ക്ക് പിന്നാലെ എത്തുകയാണ്.

English summary
Julie 2 is an erotic thriller written, co-produced and directed by Deepak Shivdasani. The film is set to hit the screens on November 24.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X