twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിരൂപണം; ജൂണ്‍ ഒരു സ്‌കൂള്‍ ഓര്‍മ, രജിഷയ്ക്ക് ഇതിനൊരു അവാര്‍ഡ് കൊടുക്കാം!!

    |

    Recommended Video

    ഫെബ്രുവരിയിലെ ജൂൺ മിന്നിക്കുന്നു

    Rating:
    3.0/5
    Star Cast: Rajisha Vijayan, Sarjano Khalid, Arjun Asokan
    Director: Ahammed Khabeer

    ജൂണ്‍ എന്ന് കേള്‍ക്കുമ്പോള്‍ മനസ്സില്‍ ആദ്യമെത്തുന്നത് സ്‌കൂള്‍ തുറക്കുന്ന സമയമാണ്. ജൂണ്‍ എന്ന സിനിമയിലും ഒരു സ്‌കൂള്‍ കാലമാണ് നിറഞ്ഞു നില്‍ക്കുന്നത്. ഒരു സ്‌കൂള്‍ കാലത്തെ കുറിച്ച് ഇത്ര മനോഹരമായി മുന്‍പൊരു സിനിമയും പറഞ്ഞിട്ടില്ല എന്ന് പറഞ്ഞുകൊണ്ട് തുടങ്ങട്ടെ... ജൂണ്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട മലയാള സിനിമകളില്‍ ഒന്നാണ്.

    പതിനാറ് വയസ്സ് മുതല്‍ 26 വയസ്സ് വരെയുള്ള ഒരു പെണ്‍കുട്ടിയുടെ ജീവിതത്തിലൂടെയാണ് ജൂണ്‍ എന്ന സിനിമ കടുന്നുപോകുന്നത്. അവളുടെ പേരാണ് ജൂണ്‍!! ലിബിന്‍ വര്‍ഗ്ഗീസ്, അഹമ്മദ് കബീര്‍, ജീവന്‍ ബേബി മാത്യു എന്നീ ആണുങ്ങളാണ് ഈ പെണ്‍ചിത്രത്തിന് തിരക്കഥ എഴുതിയത് എന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ല. തിരക്കഥാകൃത്തുക്കളില്‍ ഒരാളായ അഹമ്മദ് കബീറാണ് ചിത്രം സംവിധാനം ചെയ്തിരിയ്ക്കുന്നത്.

    വ്‌സത്രധാരണം, മേക്കപ്പ്, ചിന്താഗതി, പഠനം, പ്രണയം, സൗഹൃദം അങ്ങനെ എല്ലാം ഒരു പതിനാറ് കാരിയുടെ കാഴ്ചപ്പാടുകളില്‍ നിന്ന് തുടങ്ങുന്നു. ജൂണ്‍ ഒരു സാധാരണ പെണ്‍കുട്ടിയാണ്. ഒരു പഠിപ്പിസ്റ്റോ, വ്യത്യസ്തമായ കഴിവുള്ള കുട്ടിയോ ഒന്നുമല്ല. അതാണ് ജൂണിന്റെ ആകര്‍ഷണം തന്നെ. അച്ഛന്‍ - മകള്‍ ബന്ധവും എടുത്ത് പറയേണ്ടതാണ്. ഒരു പെണ്‍കുട്ടിയെ വളര്‍ത്തിയെടുക്കുന്ന അമ്മയുടെ വെപ്രാളവും സിനിമയിലുണ്ട്.

     രജിഷ വിജയന്‍

    രജിഷ വിജയന്‍

    ആദ്യ ചിത്രത്തിലൂടെ തന്നെ സംസ്ഥാന പുരസ്‌കാരം നേടിയ നടിയാണ് രജിഷ വിജയന്‍. അനുരാഗ കരിക്കിന്‍ വെള്ളം എന്ന ആ ചിത്രത്തിലെ അഭിനയത്തിലും എത്രയോ മുന്നിട്ടു നില്‍ക്കുന്നു ജൂണ്‍. ചിത്രത്തിന് വേണ്ടി രജനിഷ പലതും ത്യജിച്ചിട്ടുണ്ട്.. മുടിമുറിച്ചു, ശരീരഭാരം കുറച്ചു.. അതൊന്നും വെറുതെയായില്ല. രജിഷയുടെ അഭിനയമികവ് തന്നെയാണ് സിനിമയിലേക്ക് പ്രേക്ഷകരെ പിടിച്ചിരുന്നത്. തീര്‍ത്തും നാച്വറലായ അഭിനയം.

    ജോജു ജോര്‍ജ്ജ്

    ജോജു ജോര്‍ജ്ജ്

    ജൂണിന്റെ അച്ഛനായിട്ടാണ് ജോജു ജോര്‍ജ്ജ് ചിത്രത്തിലെത്തുന്നത്. അച്ഛന്‍ മകള്‍ ബന്ധം സിനിമയിലെ ഹൈലൈറ്റ്‌സില്‍ ഒന്നാണ്. അച്ഛനോടാണ് ജൂണിന് ഏറ്റവും അടുപ്പം. അച്ഛനൊപ്പമിരുന്ന ബീറടിക്കുന്ന രംഗം ഒരുപക്ഷെ നാളെ വിവാദമായേക്കാമെങ്കിലും അതൊക്കെ സ്വാഭാവികമാണ്. സന്ദര്‍ഭഹാസ്യങ്ങള്‍ കൈകാര്യം ചെയ്യുന്ന കാര്യത്തിലും ജോജു വിജയം കണ്ടു.

    അശ്വതി മേനോന്‍

    അശ്വതി മേനോന്‍

    സത്യം ശിവം സുന്ദരം എന്ന ചിത്രത്തില്‍ കുഞ്ചാക്കോ ബോബന്റെ നായികയായി എത്തിയ അശ്വതിയാണ് ജൂണിന്റെ അമ്മയായി സിനിമയിലെത്തുന്നത്. മികച്ച കാസ്റ്റിങ് എന്ന് അശ്വതിയുടെ അഭിനയ മികവ് കണ്ടാല്‍ പറഞ്ഞുപോവും. ഒരു പെണ്‍കുട്ടിയെ വളര്‍ത്തിയെടുക്കുന്ന അമ്മയുടെ വെപ്രാളം അശ്വതിയില്‍ കാണാം...

    തിരക്കഥയും സംവിധാനവും

    തിരക്കഥയും സംവിധാനവും

    ഒരു പെണ്‍കുട്ടിയ്ക്കല്ലാതെ ചിന്തിക്കാന്‍ കഴിയാത്ത കാര്യങ്ങള്‍ പേനയില്‍ കൊണ്ടുവരിക എന്ന് പറഞ്ഞാല്‍ ചെറിയ കാര്യമല്ല. അത്രയേറെ പെര്‍ഫക്ടാണ് സ്‌ക്രിപ്റ്റിങ്. സംവിധാനത്തിന്റെ കാര്യം പറയുകയാണെങ്കില്‍ ഒരിടത്ത് പോലും അതിഭാവുകത്വമോ നാടകീയതയോ പ്രേക്ഷകര്‍ക്ക് അനുഭവപ്പെടുന്നില്ല. അഹമ്മത് ഖാലിദ് എന്ന സംവിധായകന്റെ പെര്‍ഫക്ഷന്‍ ഓരോ ഫ്രെയിമിലും കാണാം.

    സാങ്കേതിക വശം

    സാങ്കേതിക വശം

    ഇഫ്തിയുടെ പാട്ടുകള്‍ ഓരോന്നും പുതുമയുള്ളതും സിനിമയുടെ അനുഭവം പ്രേക്ഷകരിലെത്തിക്കുന്നതുമാണ്. ചിത്രത്തിന്റെ വിജയത്തിന് ഇഫ്തിയുടെ സംഗീതം പ്രധാന പങ്ക് വഹിക്കുന്നു. അതിമനോഹരമായ ഫ്രെയിമുകള്‍ക്ക് ഛായാഗ്രഹകന്‍ ജിതിനോട് കടപ്പെട്ടിരിയ്ക്കുന്നു.

    ചുരുക്കം: സ്‌കൂള്‍ കുട്ടികളെയും കൗമാരക്കാരെയും രക്ഷിതാക്കളെയും സിനിമ സംതൃപ്തിപ്പെടുത്തും എന്ന കാര്യത്തില്‍ സംശയമില്ല. തീര്‍ച്ചയായും കണ്ടിരിക്കേണ്ട മലയാള സിനിമകളില്‍ ഒന്നാണ് ജൂണ്‍.

    English summary
    June review; Rajisha Vijayan's stunning performance
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X