ഉരിയാട്ട്: വടക്കേമലബാറിന്റെ തെയ്യക്കഥ (ഉരിയാട്ടം മുട്ടിക്കും) — ശൈലന്റെ റിവ്യൂ
ശൈലൻ
ഞങ്ങൾ മൂന്നുപേർക്ക് വേണ്ടിയാണ് വെള്ളിയാഴ്ച ഉരിയാട്ട് എന്ന സിനിമ മലപ്പുറം മല്ലികയിൽ പ്രദർശിപ്പിച്ചത്. ഞങ്ങൾ എന്നുപറയുമ്പോൾ ഒപ്പം ചെന്നവർ ഒന്നുമല്ല. ഞാൻ ചെന്നപ്പോഴേക്ക് സിനിമ തുടങ്ങിയിരുന്നു. ഷോ ഉണ്ടോ എന്ന് ചോദിച്ചപ്പോൾ രണ്ട് പേർ ഓൾറെഡി കയറിയിട്ടുണ്ടെന്ന് പറഞ്ഞ് കൗണ്ടറിലെ പെൺകുട്ടി ടിക്കറ്റ് തരികയായിരുന്നു. സ്വഭാവികമായും ആ തിയേറ്റർ മാനേജ്‌മെന്റിനോട് ആദരവ് തോന്നി.
അൻപത് സീറ്റ് മാത്രമുള്ള ചെറിയ ഹാളാണ് മലപ്പുറം മല്ലികയുടെ സ്‌ക്രീൻ ഫോർ. ഉറിയാട്ട് പോലുള്ള കുഞ്ഞു സിനിമകൾക്ക് ഇത്തരം കുഞ്ഞു ഹാളുകളും ഇതേ സമീപനമുള്ള മാനേജ്മെന്റ്കളുമാണ് ആവശ്യം. പക്ഷെ നിർഭാഗ്യകരം എന്നുപറയട്ടെ, നാലുപേർ തികച്ച് ഇത്തരം പടങ്ങൾ തേടി എത്തുന്നില്ലെന്നതാണ് മാളുകളിലെ സ്ക്രീനുകൾ നേരിടുന്ന പ്രധാന വെല്ലുവിളി.

ട്രെയിലറിൽ കണ്ട പോലെതന്നെ ഉരിയാട്ട് കാസറഗോഡ് ജില്ലയിലെ നീലേശ്വരം സ്വദേശികളുടെ ഒരു സിനിമയാണ്. പൂർണമായും പൊതുജന പങ്കാളിത്തത്തോടെയാണ് നിർമ്മിച്ചതെന്ന് അവകാശപ്പെടുമ്പോഴും ഭരതൻ നീലേശ്വരം എന്നൊരാളുടെ പേര് നിർമ്മാതാവിന്റെ സ്ഥാനത്തുണ്ട്. സംവിധായകനായ കെ ഭുവനചന്ദ്രൻ തിരുവനന്തപുരം സ്വദേശിയാണെന്ന കാര്യവും കാതുകകരം.
വടക്കൻ മലബാറിലെ തെയ്യമാണ് ഉരിയാട്ടിന്റെ പ്രമേയം. തെയ്യമെന്നു പറയുമ്പോൾ വിഷ്ണുമൂർത്തി തെയ്യത്തിന്റെ ഐതിഹ്യവും ചരിത്ര പശ്ചാത്തലവും ഒപ്പം സമകാലീന ഘട്ടത്തിലെ വിഷ്ണു എന്ന തെയ്യം കലാകാരന്റെ ജീവിതവും തിരക്കഥയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. രമേഷ് പുലാപ്പള്ളിയാണ് കഥ തിരക്കഥ സംഭാഷണം രചിച്ചിരിക്കുന്നത്.

പൗരാണികമായ തെയ്യം തറവാട്ടിൽ നിന്നും ഉന്നതവിദ്യാഭ്യാസം നേടി ബാംഗ്ലൂരിൽ ഔദ്യോഗിക ജീവിതം നയിക്കുന്ന വിഷ്ണുവിന് ഒരു പ്രത്യേക സാഹചര്യത്തിൽ നാട്ടിലെത്തി തന്റെ പാരമ്പര്യാചാരാനുഷ്‌ഠാനങ്ങൾ ഏറ്റെടുക്കേണ്ടി വരുന്നു. വർത്തമാനകാലത്തിൽ നടക്കുന്ന സംഭവവികാസങ്ങൾ ഇതാണ്. 2007 -ൽ പൃഥ്വിരാജ്, മുരളി, പദ്മപ്രിയ എന്നിവരെ ലീഡ് റോളുകളിൽ വച്ചുകൊണ്ട് കുക്കു സുരേന്ദ്രൻ സംവിധാനം ചെയ്ത വീരാളിപ്പട്ട് എന്നൊരു സിനിമയുണ്ടായിരുന്നു. ഉരിയാട്ട് നായകന്റെ പ്രതിസന്ധികൾ ഇതിനെക്കാളും മനോഹരമായി കാണിക്കുന്നുണ്ട് അതിൽ. മുരളിക്ക് വീരാളിപ്പട്ടിലെ അച്ഛനെ അവതരിപ്പിച്ചതിന് ആ വർഷത്തെ സഹനടനുള്ള സ്റ്റേറ്റ് ഫിലിം അവാർഡും ലഭിക്കുകയുണ്ടായി.
'അമേച്വറിഷ്‌നെസ്' ആണ് ഉരിയാട്ടിന്റെ ഏറ്റവും വലിയ പ്രശ്നം. പലയിടത്തും ഒരു തട്ടിക്കൂട്ടിന്റെ പ്രതീതി അനുഭവപ്പെടും. വിഷ്ണുവിന്റെ റോളിൽ സന്തോഷ് സരസ്സാണ്. മോശമാക്കിയിട്ടില്ല പുള്ളിക്കാരൻ. ആശിഷ് വിദ്യാർത്ഥിയെ കുറച്ച് കാലത്തിന് ശേഷം സ്‌ക്രീനിൽ കാണാനായി എന്നത് പടത്തിന്റെ ഒരു ഗുണമാണ്. അയ്യപ്പനും കോശിയും ഫിലിമിൽ പൃഥ്വിരാജിന്റെ ഡ്രൈവറായി വന്ന് കയ്യടി നേടിയ രമേശ് കോട്ടയത്തിനെയും വീണ്ടും കാണാനാവുന്നു. സുനിൽ സുഖദ, ചെമ്പിൽ അശോകൻ, ജയൻ ചേർത്തല എന്നിങ്ങനെ മറ്റ് പരിചിതമുഖങ്ങൾ.
അതിലപ്പുറം ഒന്നും ഉരിയാടാനില്ല ഈ ഉരിയാട്ടിനെ കുറിച്ച് എന്ന് അടിവര


Click it and Unblock the Notifications











