കാല കരിങ്കാല! കണ്ടവര്‍ ഒന്നടങ്കം പറയുന്നു, മികച്ച തുടക്കം തന്നെ! ആദ്യ പ്രതികരണം ഇങ്ങനെ, കാണൂ!

Recommended Video

'കാല' മികച്ച പ്രതികരണങ്ങളോടെ കിടിലന്‍ തുടക്കം | Filmibeat Malayalam

തെന്നിന്ത്യന്‍ സിനിമാലോകം ഒന്നടങ്കം കാത്തിരുന്ന ചിത്രമായ കാല തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്നീണ്ട കാത്തിരിപ്പിനൊടുവിലാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തിയത്. സ്റ്റൈല്‍ മന്നന്റെ സിനിമകള്‍ക്ക് ലഭിക്കുന്ന അതേ സ്വീകാര്യത തന്നെയാണ് ഈ സിനിമയ്ക്കും ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രവചനാതീതമായ പ്രതികരണമാണ് സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. കബാലിക്ക് ശേഷം രജനീകാന്തും പാ രഞ്ജിത്തും ഒരുമിക്കുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ പ്രേക്ഷകര്‍ ആകാംക്ഷയിലായിരുന്നു. കബാലി പോലെ തന്നെ മാസും ക്ലാസും ചേര്‍ന്ന ചിത്രമാണ് സിനിമയെന്നുള്ള പ്രതികരണമാണ് ഇപ്പോള്‍ ലഭിക്കുന്നത്.

Kaala

മുംബൈയിലെ അധോലോക നായകന്റെ കഥയുമായാണ് കാല എത്തിയിട്ടുള്ളത്. കബാലിക്ക് ശേഷം പാ രഞ്ജിത്തും രജനിയും ഒന്നിക്കുന്ന സിനിമയെക്കുറിച്ച് ആരാധകര്‍ക്ക് പ്രതീക്ഷകളേറെയാണ്. ആരാധകപ്രതീക്ഷ നിലനിര്‍ത്തുന്ന സിനിമ തന്നെയാണ് ഈ ചിത്രമെന്നുള്ള വിലയിരുത്തലുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് തിയേറ്ററുകളിലേക്കെത്തിയ കാലയുടെ ആദ്യ പ്രതികരണം അറിയാന്‍ തുടര്‍ന്നുവായിക്കൂ.

കാത്തിരിപ്പുകള്‍ക്ക് വിട

കാത്തിരിപ്പുകള്‍ക്ക് വിട

ലോകമെങ്ങുമുള്ള സിനിമാപ്രേമികള്‍ ഒരേ മനസ്സോടെ കാത്തിരിക്കുകയായിരുന്നു കരിങ്കാലയെ കാണാനായി. രജനി ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന മികച്ച സ്വീകാര്യത ഈ സിനിമയ്ക്ക് ലഭിക്കുമെന്ന് നേരത്തെ തന്നെ വിലയിരുത്തിയിരുന്നു. എല്ലാവിധ പ്രവചനങ്ങളെയും പ്രതീക്ഷകളെയും നിലനിര്‍ത്തിയാണോ സിനിമയെത്തിയതെന്നറിയാനായാണ് സിനിമാലോകവും ആരാധകരും കാത്തിരിക്കുന്നത്. ആദ്യ പ്രദര്‍ശനം കഴിഞ്ഞപ്പോള്‍ അമേരിക്കയില്‍ നിന്നും മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. സിനിമ ഇന്ത്യയിലെത്തിയപ്പോഴും ഇത് തുടരുകയാണെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ ലഭിച്ചിട്ടുള്ളത്.

ആരാധക പ്രതീക്ഷ നിലനിര്‍ത്തിയോ?

ആരാധക പ്രതീക്ഷ നിലനിര്‍ത്തിയോ?

യാതൊരുവിധ താരജാഡയുമില്ലാതെ പ്രേക്ഷകരിലൊരാളായി സിനിമയെ സമീപിക്കുന്ന താരമാണ് രജനീകാന്ത്. അദ്ദേഹത്തിന്റെ സിംപ്ലിസിറ്റി തന്നെയാമ് ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടത്. ഏത് തരത്തിലുള്ള കഥാപാത്രത്തെയും അനശ്വരമാക്കാനുള്ള അദ്ദേഹത്തിന്റെ മികവിനെക്കുറിച്ച് നേരത്തെ പലരും വാചാലരായിരുന്നു. പ്രേക്ഷകപ്രതീക്ഷ നിലനിര്‍ത്തി തന്നെയാണ് അദ്ദേഹം ഈ സിനിമയിലെത്തിയതെന്ന് അമേരിക്കന്‍ പ്രേക്ഷകര്‍ വിധിയെവുതിയിരുന്നു.

കബാലിക്ക് ശേഷം വീണ്ടും ഒരുമിച്ചപ്പോള്‍

കബാലിക്ക് ശേഷം വീണ്ടും ഒരുമിച്ചപ്പോള്‍

തെന്നിന്ത്യന്‍ സിനിമാപ്രേമികള്‍ ഒന്നടങ്കം സ്വീകരിച്ച ചിത്രമായ കബാലിക്ക് ശേഷം പാ രഞ്ജിത്തും രജനീകാന്തും ഒരുമിക്കുന്നുവെന്ന് കേട്ടപ്പോഴേ ആരാധകര്‍ പലതും പ്രതീക്ഷിച്ചിരുന്നു. ക്ലാസും മാസും ചേര്‍ന്ന് എല്ലാതരത്തിലുള്ള പ്രേക്ഷകരെയും തൃപ്തിപ്പെടുത്തുന്ന തരത്തിലായിരിക്കും സിനിമയെന്ന് ആരാധകര്‍ ഉറപ്പിച്ചിരുന്നു.

പ്രേക്ഷകര്‍ പറയുന്നത്

പ്രേക്ഷകര്‍ പറയുന്നത്

രജനീകാന്തിന്റെ കരിയറിലെ മികച്ച സിനിമകളിലൊന്നായി കാല മാറുമെന്നാണ് ആരാധകര്‍ പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം നിറഞ്ഞുനില്‍ക്കുകയാണ് ഈ സിനിമ. പഴയ ഫോമില്‍ താരത്തെ തിരിച്ചുകിട്ടിയെന്നാണ് പലരും പറയുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X