For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ജോജുജോർജും വിനയ്ഫോർട്ടും ആളെക്കൊല്ലാനിറങ്ങുമ്പോൾ... ശൈലന്റെ കടംകഥ റിവ്യൂ!!

  |

  ശൈലൻ

  കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല. പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്.

  Rating:
  2.5/5
  Star Cast: Joju George, Vinay Forrt, Renji Panicker
  Director: Senthil Rajan

  വിനയ് ഫോര്‍ട്ട്, ജോജു ജോര്‍ജ് എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗതനായ സെന്തില്‍രാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കടങ്കഥ. സാമ്പത്തിക പ്രതിസന്ധി കാരണം ബുദ്ധിമുട്ടിലാവുന്ന രണ്ട് ചെറുപ്പക്കാരുടെ കഥയാണ് ചിത്രം പറയുന്നത്. രണ്‍ജി പണിക്കര്‍, റോഷന്‍ മാത്യു, എന്നിവരും ചിത്രത്തില്‍ വേഷമിടുന്നുണ്ട്. - കടങ്കഥയ്ക്ക് ശൈലൻ എഴുതുന്ന റിവ്യൂ...

  ടം.. കടം... സങ്കടം.

  ടം.. കടം... സങ്കടം.

  കഴുത്തറ്റം കടത്തിലും ബാങ്ക് ലോണിലും വട്ടിപ്പലിശയിലും മുങ്ങിപ്പോയ ക്ലീറ്റസ് , ഗിരി എന്നീ രണ്ട് മിഡിൽക്ലാസ് യുവാക്കളും (ജോജു ജോർജ്, വിനയ് ഫോർട്ട്) അവരുടെ ചുറ്റുമുള്ള പ്രസന്നമായ ലോകവും അതിനിടയിലേക്ക് കേറിവരുന്ന ഒരു വേദനിക്കുന്ന കോടീശ്വരനും (രൺജി പണിക്കർ) അയാളുടെ പ്രശ്നങ്ങളും മറ്റും രണ്ടുമണിക്കൂർ കൊണ്ട് തെളിമയോടെ പറഞ്ഞുപോകുന്നു കടംകഥ എന്ന ചെറിയ സിനിമ. കടങ്ങളെ കുറിച്ചുള്ള കഥ പതിവുസെന്റികളടിച്ച് ക്ലീഷെയിൽ വെരകാതെ ഫീൽഗുഡായും സ്മാർട്ടായും ചെയ്യാൻ ശ്രമിച്ചിരിക്കുന്നു പുതുമുഖ സംവിധായകൻ.

  ബോറടിപ്പിക്കാത്ത സ്ക്രിപ്റ്റും സംവിധാനവും

  ബോറടിപ്പിക്കാത്ത സ്ക്രിപ്റ്റും സംവിധാനവും

  പാളിപ്പോവാൻ സകല സാധ്യതകളുമുള്ള ഒരു സാധാ വിഷയത്തെ പരിമിതമായ വിഭവങ്ങൾ വച്ച് പാളിപ്പോവാതെ തയ്യാർ ചെയ്യുന്നതിൽ കടംകഥയുടെ സ്ക്രിപ്റ്റ് വിജയിച്ചിട്ടുണ്ട്. ഫിലിപ് സിജി എന്ന പേരാണ് എഴുത്തുകാരന്റെതായി ക്രെഡിറ്റിൽ കാണുന്നത്.. ഫ്രെഷായതും തിയേറ്ററിൽ ചിരിയുയർത്തുന്നതുമായ സംഭാഷണങ്ങളും പടത്തിൽ ഉടനീളമുണ്ട്. ആദ്യചിത്രത്തിന്റെതായ കൈതെറ്റുകൾ പലയിടത്തും കണ്ടേക്കാമെങ്കിലും സെന്തിൽ രാജൻ എന്ന സംവിധായകന് തുണയാകുന്നത് ബോറടിപ്പിക്കാത്ത തിരക്കഥ തന്നെയാണ്.

  ചെറുകിടതാരങ്ങളും കഥാപാത്രങ്ങളും..

  ചെറുകിടതാരങ്ങളും കഥാപാത്രങ്ങളും..

  ജോജു ജോർജ്, വിനയ് ഫോർട്ട്, രൺജിപണിക്കർ എന്നിവർക്കൊപ്പം സൈജു കുറുപ്പ്, മണികണ്ഠൻ പട്ടാമ്പി, സ്രിൻഡ അഷാബ്, ഹരീഷ് കണാരൻ എന്നിവരൊക്കെ കടംകഥയിൽ കഥാപാത്രങ്ങളായി വന്ന് കാണികളെ എൻഗേജ്ഡ് ആക്കുന്നുണ്ട്.. ആനന്ദത്തിലെ റോഷൻ മാത്യുവിന്റെയും അങ്കമാലി ഡയറീസിലെ കുഞ്ഞുട്ടിയുടെയും (ഷിനോദ്) മുഴുനീളവേഷങ്ങൾ അവരുടെ മുൻ ചിത്രങ്ങളിലെ പ്രകടനങ്ങൾക്ക് ഒപ്പം നിൽക്കുന്നവ തന്നെ. വീണ നന്ദകുമാർ എന്ന് പേരായ ഒരു പുതുനടിയുമുണ്ട് റോഷന്റെ ഒപ്പം ഡ്യുയറ്റ് പാടാനായി..

  ജൈജാന്റിക് ജോജു..

  ജൈജാന്റിക് ജോജു..

  കുഞ്ഞുകുഞ്ഞുറോളുകളിലൂടെ വലുതായിവന്ന് ഒന്നാം ലോക മഹായുദ്ധം, രാജാധിരാജ, രാമന്റെ ഏദൻ തോട്ടം പോലുള്ള സിനിമകളിലൂടെ കിടുക്കിപ്പൊരിച്ച നടനാണ് ജോജു ജോർജ്.. 2017 ആദ്യപാതിയിൽ വന്ന രഞ്ജിത്ത് ശങ്കറിന്റെ രാമന്റെ ഏദൻതോട്ടത്തിലെ എൽ_വിസ് എന്ന നായകകഥാപാത്രത്തിനുശേഷം ജോജുവിന്റെ മറ്റൊരു ജൈജാന്റിക് പെർഫോമൻസ് ആണ് കടംകഥയിലെ ക്ലീറ്റസിൽ കാണുന്നത്. സിനിമയുടെ ഏറ്റവും വലിയ ഹൈലൈറ്റും ജോജുവിന്റെ പ്രകടനമികവ് ആണ്.. സഹനായകനായ വിനയ് ഫോർട്ടിന്റെ പരിമിതികൾ ഓരോന്നായി വെളിയിൽ വരുന്നുണ്ട് ജോജുവിനോട് മുട്ടിനിൽക്കുമ്പോൾ.. എല്ലാ ക്യാരക്റ്ററുകൾക്കും ഒരേ മോഡുലേഷനിൽ ഡബ്ബ് ചെയ്യുന്ന പരിപാടി വിനയ് നിർത്തേണ്ട സമയം എന്നോ അതിക്രമിച്ചിരിക്കുന്നു

  പുതുക്കക്കാരുടെ ആഘോഷം

  പുതുക്കക്കാരുടെ ആഘോഷം

  സംവിധാനം - സെന്തിൽ രാജൻ, തിരക്കഥ- ഫിലിപ്പ് സിജി, ക്യാമയ്- ഫൈസൽ അലി, സംഗീതം- ദീപാങ്കുരൻ, എഡിറ്റിംഗ്- സൂരജ്, എന്നിങ്ങനെ പിന്നണിയിലുള്ള പുതുമുഖങ്ങളുടെയോ പുതുക്കക്കാരുടെയോ പേര് തന്നെയാണ്‌ കടംകഥ എന്ന സിനിമ മുന്നോട്ടുവെക്കുന്ന സന്തോഷം.. വമ്പൻ ഹൈപ്പുമായി വരുന്ന മുൻ നിരക്കാർ പ്രതീക്ഷയുടെ പന്ത്രണ്ടയലത്തെത്താതെ മൂക്കുകുത്തുമ്പോൾ ശൂന്യതയിൽ നിന്നുവരുന്ന ഇവരൊക്കെ വീഴാതെ പിടിച്ചുനിൽക്കുന്നത് ആഹ്ലാദം..

  കൊല്ലപ്പെടുന്നത് കാണികളല്ല ഏതായാലും..

  കൊല്ലപ്പെടുന്നത് കാണികളല്ല ഏതായാലും..

  ജോജുവും വിനയും കൊല്ലാനിറങ്ങുന്നത് ആരെയാണ് എന്നതും അതിനവർക്ക് സാധിക്കുന്നുണ്ടോ എന്നുമൊക്കെ സിനിമയുടെ സെക്കന്റ് ഹാഫ് മുന്നോട്ട് വെക്കുന്ന കാര്യങ്ങളാണ്. അത് ഇവിടെ പറയുന്നില്ല. നൂറ്റൻപത് രൂപ ടിക്കറ്റെടുത്ത് തിയേറ്ററിൽ കേറുന്നവരെ നിഷ്കരുണം അരിഞ്ഞു കൊല്ലാനായി സംവിധായകനും എഴുത്തുകാരനും ചേർന്ന് നായകന്മാർക്ക് കൊട്ടേഷൻ കൊടുത്തിട്ടില്ല എന്നത് വല്യ കാര്യം.

  ചുരുക്കം: കടങ്ങളെ കുറിച്ചുള്ള കഥ പതിവു സെന്റികളടിച്ച് ക്ലീഷെയില്‍ വെരകാതെ ഫീല്‍ഗുഡായും സ്മാര്‍ട്ടായും ചെയ്യാന്‍ ശ്രമിച്ചിരിക്കുന്നു പുതുമുഖ സംവിധായകന്‍.

  English summary
  Kadam Katha movie review by Schzylan Sailendrakumar.
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X