twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കാളിദാസിന്റെ പൂമരം പൂത്തു! താരപുത്രന്റെ അരങ്ങേറ്റം കിടിലനായോ എന്നറിയാന്‍ ഓഡിയന്‍സ് റിവ്യൂ വായിക്കാം!

    |

    മലയാള സിനിമാ പ്രേമികളുടെ കാത്തിരിപ്പുകള്‍ക്ക് വിരമമായി. ഒടുവില്‍ കാളിദാസ് ജയറാം നായകനായി അഭിനയിച്ച പൂമരം തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. 2016 ല്‍ ചിത്രീകരണം ആരംഭിച്ച സിനിമയ്ക്ക് പല റിലീസ് ദിനങ്ങളും തീരുമാനിച്ചെങ്കിലും ഒടുവില്‍ 2018 മാര്‍ച്ച് 15 എന്ന ദിവസത്തിലാണ് പിറന്നിരിക്കുന്നത്.

    പൂമരം പൂക്കാത്ത മരമല്ല! താരപുത്രന്റെ അരങ്ങേറ്റവുമായി പൂമരത്തിന്റെ വസന്തത്തിന് മണിക്കൂറുകള്‍ മാത്രം!!പൂമരം പൂക്കാത്ത മരമല്ല! താരപുത്രന്റെ അരങ്ങേറ്റവുമായി പൂമരത്തിന്റെ വസന്തത്തിന് മണിക്കൂറുകള്‍ മാത്രം!!

    ഏബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത സിനിമയില്‍ കുഞ്ചാക്കോ ബോബന്‍, മഞ്ജു വാര്യര്‍, മീര ജാസ്മിന്‍ എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. താരപുത്രന്റെ അരങ്ങേറ്റ സിനിമയാണ് എന്ന കാരണത്തിലാണ് പൂമരത്തിന് ഇത്രയധികം പ്രധാന്യം കിട്ടിയത്.

     പൂമരം

    പൂമരം

    കാളിദാസ് ജയറാമിനെ നായകനാക്കി ഏബ്രിഡ് ഷൈന്‍ സംവിധാനം ചെയ്ത സിനിമയാണ് പൂമരം. സിനിമയെ കുറിച്ചിട്ടുള്ള വിശേഷങ്ങള്‍ പ്രത്യേകം പറയുകയേണ്ട കാര്യമൊന്നുമില്ല. കൊച്ച് കുട്ടികള്‍ക്ക് വരെ അറിയാവുന്ന കാര്യമാണ്. പൂമരം റിലീസ് തീരുമാനിച്ച് വൈകി പോയതോടെയായിരുന്നു ട്രോളുകളുമായി സോഷ്യല്‍ മീഡിയ പൂമരത്തിനെയും കാളിദാസിനെയും ട്രോളി കൊന്നത്.

     റിലീസിനെത്തി..

    റിലീസിനെത്തി..

    2016 ല്‍ ചിത്രീകരണം ആരംഭിച്ച സിനിമ 2018 മാര്‍ച്ച് 15 ന് റിലീസിനെത്തിയിരിക്കുകയാണ്. മുന്‍പ് ഒരുപാട് ദിവസങ്ങളില്‍ റിലീസ് തീരുമാനിച്ചിരുന്നെങ്കിലും സാങ്കേതിക പ്രശ്‌നങ്ങളായിരുന്നു സിനിമയുടെ റിലീസ് മാറ്റിയതിന് കാരണം. എന്നാല്‍ ആരാധകരുടെ കാത്തിരിപ്പിന് വിരാമമായിരിക്കുകയാണ്. സിനിമ ഇറങ്ങിയാല്‍ മാത്രമെ വിശ്വസിക്കുകയുള്ളു എന്ന തീരുമാനത്തിലായിരുന്നു പ്രേക്ഷകര്‍.

     കേന്ദ്രകഥാപാത്രങ്ങള്‍

    കേന്ദ്രകഥാപാത്രങ്ങള്‍

    കാളിദാസ് നായകനാവുമ്പോള്‍ കുഞ്ചാക്കോ ബോബന്‍, മഞ്ജു വാര്യര്‍, മീര ജാസ്മിന്‍ എന്നിവരാണ് മറ്റ് താരങ്ങള്‍. സിനിമ റിലീസിനെത്തിയെങ്കിലും അതിന് മുന്‍പ് സിനിമയില്‍ നിന്നും രണ്ട് പാട്ടുകള്‍ മാത്രമായിരുന്നു പുറത്ത് വന്നിരുന്നത്. കാളിദാസിന്റെ ചിത്രം മാത്രമുള്ള പോസ്റ്ററുകളുമായിരുന്നു റിലീസ് ചെയ്തിരുന്നത്. അതിനാല്‍ സിനിമയിലെ താരങ്ങളെ കുറിച്ചോ സിനിമയുടെ ഇതിവൃത്തം എന്താണ് എന്നതിനെ കുറിച്ചോ കൂടുതല്‍ വിവരങ്ങളില്ലായിരുന്നു.

    കുഞ്ചക്കോ ബോബൻ

    പൂമരം ചെക്കനൊപ്പമാണെന്ന് പറഞ്ഞ് കാളിദാസിനൊപ്പമുള്ള ചിത്രമടക്കം പങ്കുവെച്ചായിരുന്നു കുഞ്ചക്കോ ബോബൻ ആശംസകളുമായി എത്തിയത്.
    നാളെ ഇറങ്ങുന്ന പൂമരം നമുക്ക് ഓർമിക്കാനും ഓമനിക്കാനും നിറയെ സൗന്ദര്യവും സൗരഭ്യവും ഉള്ള പൂക്കൾ നൽകട്ടേ എന്ന് ആശംസിക്കുന്നതായും താരം പറയുുന്നു.

     കാളിദാസിന്റെ വിജയം

    കാളിദാസിന്റെ വിജയം

    പ്രണവ് മോഹന്‍ലാലിന്റെ ആദിയ്ക്ക് മുന്‍പ് തന്നെ പ്രേക്ഷകര്‍ കാത്തിരുന്നത് കാളിദാസിന് വേണ്ടിയായിരുന്നു. പൂമരത്തില്‍ നിന്നും ആദ്യം പാട്ടുകളിലൂടെ കാളിദാസ് സിനിമാപ്രേമികളെ സ്വാധീനിച്ചിരുന്നു. എന്നാല്‍ നായകനായുള്ള അരങ്ങേറ്റം തന്നെ ഹിറ്റാക്കാന്‍ കാളിദാസിന് കഴിഞ്ഞിട്ടുണ്ടെന്നാണ് ആദ്യം വരുന്ന റിപ്പോര്‍ട്ടുകളില്‍ പറയുന്നത്.

    ഏബ്രിഡ് ഷൈന്റെ സിനിമ

    ഏബ്രിഡ് ഷൈന്റെ സിനിമ

    നിവിന്‍ പോളിയുടെ ആക്ഷന്‍ ഹീറോ ബിജുവിന് ശേഷം ഏബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് പൂമരം. പൂമരത്തിന് തിരക്കഥയൊരുക്കിയാണ് ഏബ്രിഡ് സിനിമ സംവിധാനം ചെയ്തത്. മികച്ച സംവിധായകനാണെന്ന് തെളിയിക്കാന്‍ ഏബ്രിഡിന് കഴിഞ്ഞതോടെ പൂമരം അഡാറ് സിനിമയായിരിക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല.

    ആദ്യ പകുതി

    ആദ്യ പകുതി

    യൂണിവേഴ്‌സിറ്റി യൂത്ത്‌ഫെസ്റ്റിവലില്‍ മഹാരാജാസ് കോളേജും സെന്റ് തെരേസ് കോളേജിലുമായി നടക്കുന്ന പരസ്പര മത്സരമാണ് പൂമരത്തിന്റെ ഇതിവൃത്തം. സിനിമയുടെ ആദ്യപകുതി കഴിയുമ്പോഴേക്കും സിനിമ മികച്ച പാതയിലൂടെ തന്നെയാണ് സഞ്ചരിച്ചിരിക്കുന്നത്.

    താരങ്ങളുടെ ആശംസകള്‍

    കുഞ്ചാക്കോ ബോബന്‍, നിവിന്‍ പോളി തുടങ്ങി മലയാളത്തിലെ നിരവധി താരങ്ങള്‍ കാളിദാസിനും പൂമരത്തിനും ആശംസകളുമായി എത്തിയിരുന്നു. ഫേസ്ബുക്കിലൂടെയും നേരിട്ടും പലര്‍ ആശംസകളുമായി എത്തി. സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കൊപ്പമായിരുന്നു കാളിദാസ് സിനിമ കാണാന്‍ എത്തിയത്.

    മികച്ച ബയോപിക്കുകള്‍ മലയാളത്തിലുമുണ്ട്! മമ്മൂക്കയുടെ പഴശ്ശിരാജ അടക്കമുള്ള കിടിലന്‍ സിനിമകള്‍ ഇവയാണ്!മികച്ച ബയോപിക്കുകള്‍ മലയാളത്തിലുമുണ്ട്! മമ്മൂക്കയുടെ പഴശ്ശിരാജ അടക്കമുള്ള കിടിലന്‍ സിനിമകള്‍ ഇവയാണ്!

    English summary
    Kalidas Jayaram's Poomaram audience review
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X