twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒരച്ഛൻ മകന് വേണ്ടി എഴുതിയ തിരക്കഥ.. അഥവാ ഒരു താരപുത്രൻ കൂടി നായകനായി!! ശൈലന്റെ റിവ്യൂ

    |

    ശൈലൻ

    ജേര്‍ണലിസ്റ്റ്
    കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

    Rating:
    2.5/5

    പഴയകാലനടൻ രാമുവിന്റെ മകൻ ദേവദാസ് കുട്ടിയായിരുന്നപ്പോൾ അതിശയൻ, ആനന്ദഭൈരവി എന്നീ സിനിമകളിലൂടെ .മലയാളി സിനിമാ പ്രേക്ഷകരുടെ ശ്രദ്ധയാകാർഷിച്ച ബാലതാരമാണ്. പ്രായപൂർത്തിയായ ദേവദാസിനെ നായകനായി അവതരിപ്പിക്കുകയാണ് ഇന്നിറങ്ങിയ 'കളിക്കൂട്ടുകാർ' എന്ന സിനിമ. വിനയന്റെ സംവിധാനസഹായി ആയിരുന്ന പി കെ ബാബുരാജ് ആണ് കളിക്കൂട്ടുകാർ സംവിധാനം ചെയ്തിരിക്കുന്നത്.

    താരപുത്രന്മാരായ പ്രണവ് മോഹൻലാലും കാളിദാസ് ജയറാമും ബോക്സ്ഓഫീസിൽ വൻദുരന്തം ഏറ്റുവാങ്ങുന്ന കാഴ്ച കണ്ടു കൊണ്ടാണ് 2019ലെ ജനുവരിയും ഫെബ്രുവരിയും കടന്നുപോയത്. രണ്ടുപേരും ബാലതാരങ്ങളായിരുന്നപ്പോൾ ദേവദാസിനെപ്പോലെത്തന്നെ തിളങ്ങിയവർ ആണ് എന്നതും ഓർക്കാവുന്നതാണ്. മോഹൻലാലും ജയറാമും മക്കളെ ഹിറ്റ്മേക്കർമാരായ അരുൺ ഗോപിയെയും ജീത്തു ജോസഫിനെയും ഏല്പിച്ചപ്പോൾ രാമു സ്വയമൊരു തിരക്കഥ തയ്യാറാക്കി ആണ് മകനെ നായകനായി സിനിമയിലേക്കിറക്കുന്നത് എന്നത് ഒരു വെറൈറ്റി ആണ്..

    ഭാസി പടിക്കൽ എന്ന ഒറിജിനൽ

    ഭാസി പടിക്കൽ എന്ന ഒറിജിനൽ പേരിലാണ്‌ രാമു കളിക്കൂട്ടുകാരുടെ ടൈറ്റിൽകാർഡിൽ സ്‌ക്രിപ്റ്റിന്റെ ക്രെഡിറ്റ് കൊടുത്തിരിക്കുന്നത്. അദ്ദേഹം മുൻപ് ഏതെങ്കിലും സിനിമയ്ക്ക് സ്‌ക്രിപ്റ്റ് എഴുതിയിട്ടുണ്ടോ എന്നറിയില്ല. പക്ഷെ, ബാലിശമാണെങ്കിലും ഇരുപത്തൊന്നാം നൂറ്റാണ്ടിനോടും മിസ്റ്റർ &മിസ് റൗഡിയോടും കമ്പയർ ചെയ്യുമ്പോൾ അവയെക്കാളും വാച്ചബിൾ ആണ് കലിക്കൂട്ടുകാർ..


    എൽ കെ ജി മുതൽ എഞ്ചിനിയറിംഗ് വരെ ഒന്നിച്ച് പഠിച്ച ആനന്ദ്, അഞ്ജലി, ആയിഷ തുടങ്ങിയ ആറു കളിക്കൂട്ടുകാരുടെ കഥയാണ് സിനിമ എന്ന് പ്രാഥമികമായി പറയാം.. ബട്ട്, സൗഹൃദത്തിലും കോളേജിലും കിടന്നു വെരകാതെ മറ്റ് ട്രാക്കുകളിലൂടെയും സ്ക്രിപ്റ്റിന്റെ കൈവഴികൾ പടർത്തി വിടാൻ ശ്രമങ്ങൾ ഉണ്ടാകുന്നുണ്ട് എന്നതാണ് നേരിയ ആശ്വാസം..

    ആനന്ദിന്റെ അമ്മയുടെ

    ആനന്ദിന്റെ അമ്മയുടെ കൊലപാതകവുമായി ബന്ധപ്പെട്ട ഫ്‌ളാഷ്ബാക്ക്, ആക്സിഡന്റിൽകാലു നഷ്ടപ്പെട്ട സബ് ഇൻസ്പെക്ടർ രാജഗോപാൽ എന്ന അച്ഛൻ, അദ്ദേഹത്തോട് പക ബാക്കി നിൽക്കുന്ന ക്രിമിനൽസിന്റെ ആനന്ദിനോടുള്ള വയലൻസ്, ഗോവൻ കണക്ഷൻസ്, ആയിഷ എന്ന കൂട്ടുകാരിയുടെ വീട്ടുകാരുടെ സംശയം. അങ്ങനെ ഒരുപാട് ഏലമെന്റ്‌സ് സ്ക്രിപ്റ്റിനെ engaged ആക്കാൻ വാറിവിതറിയിട്ടുണ്ട്..

    ഫോർത്ത് വാൾ ബ്രെയ്ക്കിംഗിലൂടെ

    ഫോർത്ത് വാൾ ബ്രെയ്ക്കിംഗിലൂടെ ആനന്ദിനെ അതിശയൻ, ആനന്ദഭൈരവി എന്നീ സിനിമകളിൽ ബാലതാരമായി അഭിനയിച്ചതിന്റെ ഭൂതകാലമുള്ള ടീനേജർ ആയി സിനിമയിൽ അവതരിപ്പിച്ചിരിക്കുന്നു എന്നൊരു കൗതുകം കൂടി സ്ക്രിപ്റ്റിൽ ഉണ്ട്.. രണ്ട് പടങ്ങളിൽ നിന്നുള്ള സീനുകളും ഫ്‌ളാഷ്ബാക്കിൽ കടന്നു വരുന്നുമുണ്ട്..

    ആനന്ദഭൈരവിയിലെ അപ്പുവിന്റെ സ്മാർട്ട്നെസ് ഒന്നുമില്ലെങ്കിലും ആനന്ദ് ആയി ദേവദാസ് നന്നായിട്ടുണ്ട്. അയാൾക്ക് അത്ര പ്രായമല്ലേ ഉള്ളൂ.. ഒന്നു കൂടി മൂക്കാനുണ്ടെങ്കിലും ഭാവിയിൽ നായകനായി തിളങ്ങാവുന്ന ഒരു ശരീരഭാഷ പപൊലീസ് യൂണിഫോമിൽ വരുന്ന പിൽക്കാല ആനന്ദിലുണ്ട്.

    നായിക എന്ന് പറയാവുന്ന

    നായിക എന്ന് പറയാവുന്ന നിധിക്ക് കാര്യമായ റോളൊന്നുമില്ല. സലിംകുമാർ, ബൈജു, ഷമ്മി തിലകൻ, രഞ്ജി പണിക്കർ, ജനാർദ്ദനൻ, ഇന്ദ്രൻസ്, രാമു എന്നിവരും ബഹുവിധറോളുകളിൽ വന്നു പോവുന്നു.. മുസ്‌ലിം കുടുംബത്തിലെ തൊപ്പി താടി വേഷംകെട്ടൽ അരോചകം. ബിജിബാലിന്റെ ബിജിയെമ്മും പ്രദീപ് നായരുടെ ഡി ഒ പി യും ലൈവാണ് എന്നത് പഠത്തിന്ന് ഗുണകരമാണ്

    ചുരുക്കം:- സമയവും കാശുമുണ്ടെങ്കിൽ പ്രതീക്ഷകളൊന്നുമില്ലാതെ പോയാൽ പുതുമകളൊന്നുമില്ലാതെ കണ്ടിരിക്കാം കളിക്കൂട്ടുകാർ

    English summary
    kalikoottukar movie review
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X