കമ്മത്തുമാരുടെ കഥ
ഭക്ഷ്യവിഷബാധയുടെ പേരില്‍ തൊട്ടു മുന്‍പിലുള്ള ഹോട്ടലുകാരന്‍ മുനിസിപ്പല്‍ അംഗം കുഴിവേലി (സുരാജ് വെഞ്ഞാറമൂട്)യുടെ സഹായത്തോടെ പൂട്ടിച്ചതാണ് ശ്രീകൃഷ്ണവിലാസം ഹോട്ടല്‍. എന്നാല്‍ കമ്മത്തുമാരുടെ ഹോട്ടല്‍ തുറക്കാനുള്ള ശ്രമവും അവര്‍ പരാജയപ്പെടുത്തുന്നു.

മുനിസിപ്പല്‍ സെക്രട്ടറി മഹാലക്ഷ്മി (റിമ കല്ലിങ്കല്‍) ലൈസന്‍സ് കൊടുക്കാതെ ഹോട്ടല്‍ പൂട്ടിക്കാനെത്തുന്നു. എന്നാല്‍ രാജരാജനും (മമ്മൂട്ടി) ദേവരാജനും (ദിലീപ്) മന്ത്രിയുടെ പക്കല്‍ നിന്ന് അനുമതി വാങ്ങിയാണ് വരുന്നത്. എല്ലാ തടസങ്ങളും നീക്കി അവര്‍ ഹോട്ടല്‍ തുടങ്ങുന്നു.
അടുത്ത ഹോട്ടല്‍ തുറക്കുന്നത് കോയമ്പത്തൂരിലാണ്. തമിഴ്‌നാട്ടില്‍ ഉദ്ഘാടനത്തിനെത്തുന്നത് നടന്‍ ധനുഷാണ്. ഉദ്ഘാടനം കഴിഞ്ഞ് രാജ രാജന്‍ മടങ്ങുമ്പോഴാണ് മഹാലക്ഷ്മിയെ ചില ഗുണ്ടകള്‍ ആക്രമിക്കുന്നതു കണ്ടത്. അവരെ രക്ഷപ്പെടുത്തുന്നു രാജ രാജന്‍. തന്റെ സഹോദരി സുരേഖയെ ആരോ പിന്തുടരുന്നുണ്ടെന്നും അയാളെ പിടികൂടാന്‍ സഹായിക്കണമെന്നും മഹാലക്ഷ്മി അദ്ദേഹത്തോട് ആവശ്യപ്പെടുന്നു.
പിടികൂടാന്‍ സഹായിയും ഡ്രൈവറുമായ ഗോപിയുമായി പോകുകയാണ് രാജ രാജന്‍. എന്നാല്‍ സുരേഖയെ പിന്തുടര്‍ന്നത് സഹോദരനാണെന്ന് രാജരാജന്‍ കണ്ടെത്തുന്നു. സുരേഖയെ തനിക്ക് ഇഷ്ടമാണെന്നു പറയുമ്പോള്‍ മഹാലക്ഷ്മി അതിനെ എതിര്‍ക്കുന്നു. ഒടുവില്‍ അവളെ പ്രേമിക്കാന്‍ സഹോദരനോടു പറയുകയാണ് രാജ രാജന്‍. പിന്നീട് പാട്ടും പിന്നാലെ നടത്തവും.
എന്നാല്‍ സുരേഖയ്ക്കു വേണ്ടി മറ്റൊരു കൂട്ടര്‍ നടക്കുന്നുണ്ട്. അവര്‍ രംഗത്തു വരുന്നതോടെയാണ് സംഗതി കൊഴുക്കുന്നത്. വലിയൊരു തറവാട്ടിലെ നാലു സഹോദരന്‍മാരാണ് സുരേഖയെ പിടികൂടാന്‍ വരുന്നത്. അവരും സുരേഖയും തമ്മിലുള്ള ബന്ധമെന്ത്? ഈ ഗുണ്ടകളില്‍ നിന്ന് കമ്മത്തുമാര്‍ക്ക് സുരേഖയെ രക്ഷിക്കാന്‍ കഴിയുമോ? സുരേഖയും ഇന്‍കം ടാക്‌സ് ഓഫിസറും (നരേയ്ന്‍) തമ്മിലുള്ള ബന്ധമെന്ത്? ഇന്‍കം ടാക്‌സ് ഓഫിസറും മഹാലക്ഷ്മിയും തമ്മിലുള്ള ബന്ധമെന്ത്? മഹാലക്ഷ്മിയെ രാജ രാജ കമ്മത്ത് വിവാഹം കഴിക്കുമോ ?
ഇത്തരം കാര്യങ്ങളാണ് പ്രേക്ഷകരുടെ പിരിമുറുക്കം കൂട്ടാന്‍ ഇനി വരുന്നത്. നായകന്‍മാരും വില്ലന്‍മാരും അണിനിരക്കുന്നതോടെ കമ്മത്ത് ആന്‍ഡ് കമ്മത്ത് കൂടുതല്‍ സംഘര്‍ഷത്തിലേക്കു നീങ്ങുകയാണ്. ഈ സംഘര്‍ഷം തന്നെയാണ് പ്രേക്ഷകരെ സീറ്റുകളില്‍ പിടിച്ചു നിര്‍ത്തുന്നതും.
അടുത്തപേജില്‍ More from Filmibeat


Click it and Unblock the Notifications











