»   » കമ്മട്ടിപ്പാടം നിരൂപണം: ഒരു റിയലിസ്റ്റിക് ഗ്യാങ്സ്റ്റര്‍ ചിത്രം

കമ്മട്ടിപ്പാടം നിരൂപണം: ഒരു റിയലിസ്റ്റിക് ഗ്യാങ്സ്റ്റര്‍ ചിത്രം

Written By:
Subscribe to Filmibeat Malayalam
Rating:
3.5/5

യാഥാര്‍ത്ഥ്യങ്ങള്‍ എപ്പോഴും പരുക്കനാണ്. ആ പരുക്കന്‍ സ്വഭാവത്തോടെയാണ് കമ്മട്ടിപ്പാടം എന്ന രാജീവ് രവി ചിത്രം തുടങ്ങുന്നത്. സ്വാഭാവികത രാജീവ് രവി ചിത്രങ്ങളുടെ പ്രത്യേകതയമാണ്. ഈ ചിത്രത്തിലും അത് തന്നെയാണ് അവതരണത്തിന്റെ ഭംഗി എന്ന് പറഞ്ഞുകൊണ്ട് തുടങ്ങാം.

കമ്മട്ടിപ്പാടം ഒരു ഗ്യാസ്റ്റര്‍ ചിത്രമാണ്. കൊച്ചി , മുംബൈ എന്നീ നഗരങ്ങള്‍ പ്രധാന ലൊക്കേഷനാകുമ്പോള്‍ മനസ്സില്‍ വരുന്നൊരു ഗ്യാങ്‌സ്റ്റര്‍ ചിത്രത്തിന്റെ പതിവു ചേരുവകളുണ്ട്. എന്നാല്‍ ആ ഭാഗത്തേക്ക് അധികം ചിന്തിക്കേണ്ടതില്ല. ഒരു കൂട്ടം ചെറുപ്പക്കാരുടെ ചോരത്തിളപ്പിന്റെ കഥയാണ്. കഥ പറയുന്നു എന്നതിലുപരി, കഥാപാത്രങ്ങളെ കാണിയ്ക്കുകയാണ് ചിത്രം.


പുറം ലോകവുമായി അധികം ബന്ധമൊന്നും ഇല്ലാത്ത, നഗരത്തിലെ വികസനങ്ങളൊന്നും എത്താത്ത കമ്മട്ടിപ്പാടം എന്ന നാട്ടിന്‍ പുറം. അവിടെയുള്ള ഒരുപറ്റം ജനങ്ങള്‍. കൃഷ്ണനും ഗംഗനും ബാലനും... മൂന്ന് കാലഘട്ടങ്ങളിലൂടെയാണ് കമ്മട്ടിപ്പാടം കടന്നു പോകുന്നത്.


കത്തിക്കുത്തില്‍ മുറിവേറ്റ കൃഷ്ണനില്‍ നിന്നാണ് കമ്മട്ടിപ്പാടം തുടങ്ങുന്നത്. കൃഷ്ണനെ ആര് കുത്തി, എന്തിന് കുത്തി? ഒരു പ്രത്യേക അജണ്ടയുമായിട്ടാണ് വര്‍ഷങ്ങള്‍ക്ക് മുമ്പ് നാട് വിട്ട കൃഷ്ണന്‍ കമ്മാട്ടിപാടത്തേക്ക് തിരിച്ചെത്തുന്നത്. എന്തിനാണ് കൃഷ്ണന്‍ തിരിച്ചുവന്നത്?


കമ്മട്ടിപ്പാടത്തെ ചെറുപ്പക്കാരുടെ ചുറുചുറുപ്പിനൊപ്പമുള്ള എനര്‍ജ്ജിയ്‌ക്കൊപ്പമാണ് ആദ്യപകുതി നീങ്ങുന്നത്. രണ്ടാം പകുതിയിലേക്ക് കടക്കുമ്പോള്‍, ആ കുതിച്ചു ചാട്ടം ഒന്ന് സ്ലോ ആക്കി കാര്യങ്ങളിലേക്ക് കടക്കുന്നു. ചിത്രത്തിലെ അഭിനേതാക്കളെ കുറിച്ചും സാങ്കേതിക പ്രവര്‍ത്തകരെ കുറിച്ചും തുടര്‍ന്ന് വായിക്കൂ.. ചിത്രങ്ങളിലൂടെ...


കമ്മട്ടിപ്പാടം നിരൂപണം: ഒരു റിയലിസ്റ്റിക് ഗ്യാങ്സ്റ്റര്‍ ചിത്രം

പി ബാലചന്ദ്രനാണ് ചിത്രത്തിന് തിരക്കഥ എഴുതിയത്. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷമാണ് അദ്ദേഹം എഴുത്തിലേക്ക് തിരിഞ്ഞത്. ചുറ്റുപാടുകളോട് പൊരുതിക്കയറുന്ന ചെറുപ്പത്തെ കുറിച്ചാണ് ബാലചന്ദ്രന്‍ എഴുതിയത്


കമ്മട്ടിപ്പാടം നിരൂപണം: ഒരു റിയലിസ്റ്റിക് ഗ്യാങ്സ്റ്റര്‍ ചിത്രം

ഇതൊരു രാജീവ് രവി ചിത്രമാണ്. ചിത്രത്തിന്റെ സാങ്കേതിക പ്രവര്‍ത്തകരും അഭിനേത്താക്കുളുമെല്ലാം സംവിധായകന്റെ നിയന്ത്രണത്തിലായിരുന്നു, എന്നാല്‍ അവര്‍ക്ക് കഴിവിന്റെ പരമാവധി പുറത്തെടുക്കാന്‍ അവസരം നല്‍കുന്ന സംവിധായയകന്‍. പി ബാലചന്ദ്രന്റെ തിരക്കഥ നല്ല രീതിയില്‍ ഉപയോഗപ്പെടുത്താന്‍ രാജീവ് രവിയ്ക്ക് സാധിച്ചു.


കമ്മട്ടിപ്പാടം നിരൂപണം: ഒരു റിയലിസ്റ്റിക് ഗ്യാങ്സ്റ്റര്‍ ചിത്രം

സംവിധായകന്റെ കാഴ്ചയ്‌ക്കൊപ്പം നീങ്ങുന്നു മധുനീലകണ്ഠന്റെ ഛായാഗ്രാഹണം. പ്രമേഹത്തിന്റെ ഉള്‍ക്കരുത്തിനെ ആഴത്തില്‍ തൊട്ട ഛായാഗ്രാഹണം. പഴയ കൊച്ചിയെയും മുംബൈയെയും അദ്ദേഹം വളരെ യാഥാര്‍ത്ഥ്യത്തോടെ ചിത്രീകരിച്ചു.


കമ്മട്ടിപ്പാടം നിരൂപണം: ഒരു റിയലിസ്റ്റിക് ഗ്യാങ്സ്റ്റര്‍ ചിത്രം

സിനിമയുടെ നട്ടെല്ലാണ് പശ്ചാത്തല സംഗീതം. സിനിമയുടെ പരുക്കന്‍ സ്വഭാവത്തോട് യോജിയ്ക്കുന്നതായിരുന്നു അത്. കെ, ജോണ്‍ പി വര്‍ക്കി, വിനായകന്‍ എന്നിവരാണ് ചിത്രത്തിന് സംഗീത സംവിധാനം നിര്‍വ്വഹിച്ചത്


കമ്മട്ടിപ്പാടം നിരൂപണം: ഒരു റിയലിസ്റ്റിക് ഗ്യാങ്സ്റ്റര്‍ ചിത്രം

ഓരോ കഥാപാത്രങ്ങളിലും സംവിധായകന്റെ സൂക്ഷമ നിരീക്ഷണമുണ്ടായിരുന്നു. കൃഷ്ണനായി എത്തിയത് ദുല്‍ഖര്‍ സല്‍മാനാണ്. മൂന്ന് കാലഘട്ടങ്ങളെയും അതിന് അനിവാര്യമായ മാറ്റങ്ങളും വരുത്തി, പക്വതയുള്ള അഭിനയം ദുല്‍ഖര്‍ കാഴ്ച വച്ചു.


കമ്മട്ടിപ്പാടം നിരൂപണം: ഒരു റിയലിസ്റ്റിക് ഗ്യാങ്സ്റ്റര്‍ ചിത്രം

ഗംഗയായി വിനായകനും ബാലനായി മണികണ്ഠനും എത്തുന്നു. പല ഘട്ടങ്ങളിലും ബാലന്‍ പ്രേക്ഷകരെ ഞെട്ടിയ്ക്കുകയായിരുന്നു. വിനായകന്റെ കരിയറിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്നായിരിക്കും ഗംഗ.


കമ്മട്ടിപ്പാടം നിരൂപണം: ഒരു റിയലിസ്റ്റിക് ഗ്യാങ്സ്റ്റര്‍ ചിത്രം

കൃഷ്ണന്റെ പ്രണയിനിയായിട്ടാണ് ഷോണ്‍ റോമി എത്തുന്നത്. ഒരു തുടക്കക്കാരിയുടെ ഒരു പതര്‍ച്ചയുമില്ലാതെ അനിത എന്ന കഥാപാത്രത്തെ ഷോണ്‍ മികവുറ്റതാക്കി. ഷോണിന് ശബ്ദം നല്‍കിയ സൃന്ദ അഷബ് പ്രത്യേകം പരമാര്‍ശം അര്‍ഹിയ്ക്കുന്നു.


കമ്മട്ടിപ്പാടം നിരൂപണം: ഒരു റിയലിസ്റ്റിക് ഗ്യാങ്സ്റ്റര്‍ ചിത്രം

ഷൈന്‍ ടോം ചാക്കോ, വിനയ് ഫോര്‍ട്ട്, പി ബാലചന്ദ്രന്‍, അലന്‍സിയര്‍, സുരാജ് വെഞ്ഞാറമൂട്, മുത്തുമണി, അഞ്ജലി അനീഷ്, അമല്‍ഡ ലിസ് തുടങ്ങിയവരൊക്കെ അവരവരുടെ കഥാപാത്രങ്ങളോട് നീതി പുലര്‍ത്തി. കണ്ടു പരിചയമില്ലാത്ത് ഒത്തിരി മുഖങ്ങളും കമ്മാട്ടിപാടത്തുണ്ട്


കമ്മട്ടിപ്പാടം നിരൂപണം: ഒരു റിയലിസ്റ്റിക് ഗ്യാങ്സ്റ്റര്‍ ചിത്രം

ആക്ഷനും വയലന്‍സും മസാലയുമൊക്കെയുള്ള ഒരു കൊമേര്‍ഷ്യല്‍ ഗ്യാങ്സ്റ്റര്‍ ചിത്രത്തെ മനസ്സില്‍ കണ്ട് കമ്മാട്ടിപാടത്തെ സമീപിയ്ക്കരുത്. ഇതൊരു റിയലിസ്റ്റിക് ഗ്യാസ്റ്റര്‍ ചിത്രമാണ്. കണ്ടിരിക്കണം. 3.5/5


English summary
Kammatipaadam Movie Review: A Well-crafted, Realistic Gangster Flick!
Please Wait while comments are loading...

Malayalam Photos

Go to : More Photos