ക്ലൈമാക്സിൽ സംഭവം ഇറുക്ക്, ആദ്യത്തെ ഇഴച്ചിൽ ഒഴിച്ചാൽ കാന്താര ചാപ്റ്റർ 1 പൈസ വസൂലാകുന്ന സിനിമാറ്റിക്ക് അനുഭവം!
അഭിനേതാക്കൾ: ഋഷഭ് ഷെട്ടി, രുക്മിണി വസന്ത്, ജയറാം, ഗുൽഷൺ ദേവയ്യ
സംവിധാനം: ഋഷഭ് ഷെട്ടി
നിർമ്മാണം: വിജയ് കിരഗണ്ടൂർ, ചലുവെ ഗൗഡ
തിരക്കഥ: ഋഷഭ് ഷെട്ടി
ഛായാഗ്രഹണം: അരവിന്ദ് എസ് കശ്യപ്
സംഗീതം: ബി. അജനീഷ് ലോക്നാഥ്
റിലീസ് തീയതി: 2 ഒക്ടോബർ 2025
കാത്തിരിപ്പുകൾക്ക് അവസാനം കുറിച്ച് കാന്താര ചാപ്റ്റർ 1 പ്രേക്ഷകരിലേക്ക് എത്തി. ആഗോള റിലീസായി എത്തിയ ചിത്രത്തിന് കേരളത്തിൽ നിന്ന് അടക്കം എല്ലാ കേന്ദ്രങ്ങളിൽ നിന്നും മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. ഋഷഭ് ഷെട്ടി സംവിധാനം ചെയ്ത് അഭിനയിച്ച കാന്താര ചാപ്റ്റർ 1 നിർമിച്ചിരിക്കുന്നത് ഹോംബാലെ ഫിലിംസാണ്. ഋഷഭ് ഷെട്ടിയുടെ നായികയായി രുക്മിണി വസന്ത് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നു. മലയാളത്തിന്‍റെ പ്രിയതാരം ജയറാമും ഒരു പ്രധാന വേഷത്തില്‍ എത്തിയിരിക്കുന്നു. വൻ വിജയമായി മാറിയ കാന്താരയുടെ പ്രീക്വലാണ് കാന്താര ചാപ്റ്റർ 1.
കാന്താരയുടെ അവസാനം പ്രേക്ഷകരുടെ മനസിൽ ഉദിച്ച പല ചോദ്യങ്ങൾക്കും ഉള്ള ഉത്തരം കൂടിയാണ് കാന്താര ചാപ്റ്റർ 1. ഋഷഭ് ഷെട്ടി അവതരിപ്പിച്ച ബെർമെ തന്റെ ഗോത്രത്തിന്റെ അവകാശങ്ങൾക്കും അവരുടെ പ്രദേശത്തെ സുഗന്ധദ്രവ്യ വ്യാപാരത്തിന്റെ ആധിപത്യത്തിനും വേണ്ടി പോരാടുന്ന ഒരു നേതാവാണ്. കാന്താര ഗോത്രം ബാംഗ്ര ഗോത്രവുമായി പോരാടുന്നു.

ബാംഗ്ര ഗോത്രത്തെ ഭരിക്കുന്നത് ജയറാം അവതരിപ്പിക്കുന്ന കിങ് വിജയേന്ദ്ര എന്ന കഥപാാത്രമാണ്. രുക്മിണി വസന്ത് കനകവതിയായി വേഷമിട്ടിരിക്കുന്നു. ബന്ദർ എന്ന പ്രദേശത്ത് സുഗന്ധദ്രവ്യങ്ങൾ വ്യാപാരം ചെയ്യാൻ കാന്താര ഗോത്രം പോരാടുന്നു. എന്നിരുന്നാലും കാന്താര ഗോത്രം താമസിക്കുന്ന പ്രദേശത്തെ പിടിച്ചെടുക്കാൻ ബാംഗ്ര ഗോത്രത്തിന്റെ ഭരണാധികാരി അടക്കമുള്ളവർ ഗൂഢാലോചന നടത്തുന്നു.
നിബിഡ വനപ്രദേശമായ കാന്താരയിൽ മൂന്ന് ഗോത്രങ്ങൾ തമ്മിലുള്ള പോരാട്ടം, ദൈവത്തിനുവേണ്ടി അവർ തമ്മിലുള്ള സംഘർഷം, ബന്ദർ പ്രദേശത്ത് സുഗന്ധദ്രവ്യങ്ങൾ വ്യാപാരം ചെയ്യാനുള്ള അവകാശം കാന്താര ജനത നേടിയോ?, രാജകുമാരി കനകാവതിയുമായുള്ള ബെർമ്മയുടെ പ്രണയം അവനെ എത്രത്തോളം എത്തിച്ചു?, ബാംഗ്ര ഗോത്രത്തിന്റെ അരാജകത്വം കാന്താര ഗോത്രം തടഞ്ഞോ?.
രാജാവിന്റെയും രാജകുമാരിയുടെയും ഗൂഢാലോചനകൾ ബെർമ്മ എങ്ങനെ പരാജയപ്പെടുത്തി? തുടങ്ങിയ ചോദ്യങ്ങൾക്ക് ചാപ്റ്റർ ഒന്ന് ഉത്തരം നൽകുന്നു. സാങ്കേതിക മികവിന്റെ കാര്യത്തിൽ സമീപ വർഷങ്ങളിൽ പുറത്തിറങ്ങിയ ഏറ്റവും മികച്ച ചിത്രങ്ങളിൽ ഒന്നാണ് ചാപ്റ്റർ 1 എന്നതിൽ സംശയമില്ല. ഓരോ ഫ്രെയിമും സമ്പന്നവും കണ്ണിന് വിരുന്ന് നൽകുന്നതും അതിശയിപ്പിക്കുന്ന ദൃശ്യാനുഭവവുമാണ്. പ്രത്യേകിച്ച് മൃഗങ്ങളെ അവതരിപ്പിക്കുന്ന വിഎഫക്സ് വർക്കുകൾ അതിശയിപ്പിക്കുന്നതാണ്.

ഇത്രയും മികച്ച ഒരു സാങ്കേതിക ഔട്ട്‌പുട്ട് സിനിമയ്ക്ക് നൽകിയതിന് ടീം പ്രശംസ അർഹിക്കുന്നു. കാന്താര ചാപ്റ്റർ 1 സിനിമയുടെ കാര്യം വരുമ്പോൾ മൂന്ന് ഗോത്രങ്ങൾ തമ്മിലുള്ള പോരാട്ടം പൂർണ്ണമായും പ്രേക്ഷകരിലേക്ക് എത്തിക്കാൻ സംവിധായകൻ ഋഷഭ് ഷെട്ടി നന്നായി പരിശ്രമിച്ചിട്ടുണ്ട്.
എന്നിരുന്നാലും കഥ സാധാരണ പ്രേക്ഷകരോട് എളുപ്പത്തിൽ പറയുന്നതിനുപകരം അദ്ദേഹം ചില ആശയക്കുഴപ്പങ്ങൾ കഥ പറച്ചിലൂടെ പ്രേക്ഷകരിൽ സൃഷ്ടിച്ചിട്ടുണ്ട്. അതിനാൽ പ്രേക്ഷകർ കഥ മനസിലാക്കാൻ അൽപ്പം കൂടുതൽ പരിശ്രമിക്കേണ്ടതുണ്ട്. ആദ്യ പകുതിയിലെ ദൈർഘ്യ പ്രശ്നം സിനിമയുടെ വേഗതയെ തടസ്സപ്പെടുത്തിയിട്ടുണ്ട്. ഫസ്റ്റ് ഹാഫിലെ ഇഴച്ചിൽ അടക്കമുള്ള ചില പ്രശ്നങ്ങൾ മാറ്റിവെച്ചാൽ ഒരു സംവിധായകൻ എന്ന നിലയിൽ മാത്രമല്ല രണ്ടാം പകുതിയിൽ ഒരു നടൻ എന്ന നിലയിലും ഋഷഭ് ഷെട്ടി ഷെട്ടി തന്റെ കഴിവ് തെളിയിച്ചു.
ചിത്രത്തിന്റെ രണ്ടാം പകുതി സന്തുലിതമായി നയിച്ചുവെന്ന് മാത്രമല്ല വൈകാരിക ഉള്ളടക്കവും ആക്ഷൻ ഉള്ളടക്കവും പൂർണ്ണമായും ഉൾപ്പെടുത്തുന്നതിലും അദ്ദേഹം വിജയിച്ചു. സിനിമയുടെ ആത്മാവ് ഋഷഭ് ഷെട്ടി തന്നെയാണ്. ഡിവൈൻ ടച്ച് നിറഞ്ഞ ഇന്റർവെൽ ബ്ലോക്കും ക്ലൈമാക്സ് യുദ്ധ ഭാഗങ്ങളും പ്രേക്ഷകരെ അതിശയിപ്പിക്കും.
ആക്ഷന്റെ കാര്യം വരുമ്പോൾ കാട്ടുപന്നികളുടെ രംഗവും പ്രീ-ക്ലൈമാക്‌സിന് മുമ്പുള്ള രംഗങ്ങളും വളരെ ആകർഷകമാണ്. സിനിമയുടെ അവസാന പത്ത് മിനിറ്റ് മാത്രം മതി ടിക്കറ്റ് കാശ് പ്രേക്ഷകന് മുതലാകാൻ. അഭിനേതാക്കളുടെ പകരം വെക്കാനില്ലാത്ത പ്രകടനമാണ് സിനിമയുടെ ഏറ്റവും വലിയ മുതൽക്കൂട്ട്. ലഭിച്ച വേഷം അഭിനേതാക്കൾ മികവോടെ അവതരിപ്പിച്ചിട്ടുണ്ട്. കനകാവതിയായുള്ള രുക്മിണി വസന്തിന്റെ പ്രകടനം പ്രേക്ഷകന് ഒരു സർപ്രൈസ് എലമെന്റാണ്.
റിഷഭിനോട് കിടപിടിച്ച് നിൽക്കാൻ നടിക്ക് സാധിച്ചു. ഗുൽഷൻ ദേവയ്യയാണ് ഈ ചിത്രത്തിന്റെ മറ്റൊരു പ്രത്യേക ആകർഷണം. ജയറാമും സിനിമയിലുട നീളം ഗംഭീര പ്രകടനമായിരുന്നു. അതുപോലെ അജനീഷ് ലോക്നാഥിന്റെ പശ്ചാത്തല സംഗീതവും മികച്ചതാണ്. അരവിന്ദ് എസ് കശ്യപിന്റെ ഛായാഗ്രഹണ മികവും സിനിമയ്ക്ക് ഗുണം ചെയ്തിട്ടുണ്ട്. ആദ്യഭാഗത്തിലെ അഭിനയത്തിന് ഋഷഭ് ഷെട്ടിക്ക് മികച്ച നടനുള്ള ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു. കാന്താരയുടെ രണ്ടാം ഭാഗം ആദ്യ ഭാഗത്തേക്കാൾ മൂന്നിരട്ടി ബജറ്റിലാണ് ഒരുക്കിയിരിക്കുന്നത്.
ഫിൽമിബീറ്റ് തെലുങ്കിൽ രാജബാബു എ എഴുതിയ തെലുങ്ക് റിവ്യുവിന്റെ മലയാള പരിഭാഷ


Click it and Unblock the Notifications











