കാന്തൻ, നിറക്കൂട്ടുകളുടെ കാമുകൻ! പ്രകൃതിയിൽ അലിഞ്ഞൊരു പ്രാർത്ഥന — ശൈലന്റെ റിവ്യൂ
ശൈലൻ
രാവിലെ ഒരു സുഹൃത്തുമായി സംസാരിച്ചുകൊണ്ടിരിക്കെ 'പ്രകൃതി**' എന്ന പുതുവാക്കിൽ അടങ്ങിയ കൗതുകം ചർച്ചാവിഷയമായി. സോഷ്യൽ മീഡിയാപദാവലികളുടെ നിഘണ്ടുവിൽ പുതിയ പ്രയോഗങ്ങളും വാക്കുകളും ദിനംപ്രതി ചേർക്കപ്പെട്ടുകൊണ്ടേയിരിക്കയാണ്. എല്ലാം ഒന്നിനൊന്ന് കടുപ്പമേറിയത്. എന്തായാലും കപടപ്രകൃതി സ്നേഹികളോടുള്ള സകലപുച്ഛവും ഒറ്റയടിക്ക് ആവാഹിക്കാൻ മേല്പറഞ്ഞ വാക്കിനപ്പുറം എന്ത്! വൈകുന്നേരം കാന്തൻ എന്ന സിനിമ കണ്ടിറങ്ങുമ്പോൾ വീണ്ടും അതോർത്തു.
കാരണം ഒറ്റവാക്കിൽ പറയാം. കാന്തൻ ഒരു പ്രകൃതി** പടമല്ല. അങ്ങനെയൊരു ധാരണ പലർക്കും പോസ്റ്ററും സ്റ്റില്ലുകളും ഒക്കെ കാണുമ്പോൾ ഉണ്ടാവാം. അതു കൊണ്ടാണ് ആദ്യമേ അതങ്ങ് പറയുന്നത്.

ഇപ്പോൾ ചിലർ ചോദിക്കും. ഏതാണ് കാന്തൻ എന്നൊരു സിനിമയെന്ന്. കഴിഞ്ഞ വർഷത്തെ ചലച്ചിത്ര അവാർഡ് പ്രഖ്യാപനവേളയിൽ സാംസ്‌കാരിക/സിനിമാ മന്ത്രി ശ്രീ എ കെബാലൻ ആദ്യം വായിച്ച പേര്. 2018 -ലെ ഏറ്റവും മികച്ച മലയാളസിനിമ കാന്തൻ. ദി ലവർ ഓഫ് കളേഴ്സ്. സംവിധാനം ഷെരീഫ് ഈസ. ഇപ്പോഴാണ് കാന്തന്റെ പ്രദർശനം പൊതുജനങ്ങൾക്കായി ആദ്യമായി നടക്കുന്നത്; ഐഎഫ്എഫ്കെ കാലിഡോസ്കോപ്പിലൂടെ.

തളിപ്പറമ്പിനടുത്തുള്ള കൂവേരി ഗ്രാമത്തിലെ അഞ്ചാറ് ചെറുപ്പക്കാരുടെ ഉത്സാഹത്തിന്റെ ഫലമാണ് കാന്തൻ എന്ന ചെറുസിനിമയെന്ന് പടം കാണും മുൻപേ അറിഞ്ഞിരുന്നു. കാടും ഒരു ആദിവാസിബാലനും അവന്റെ മുത്തശ്ശിയും തമ്മിലുള്ള ബന്ധമാണ് തീം എന്നും കേട്ടു.
നാട്ടിൻപുറത്തെ ക്യാമറാമാനും വർക്കില്ലാത്തപ്പോൾ റബ്ബർ ടാപ്പിംഗിന് പോകുന്നവനുമായ ഷരീഫ് ഈസായ്ക്ക് കാന്തന് മുൻപ് ഒരു ഷൂട്ടിംഗ് സെറ്റ് പോലും കണ്ട പരിചയമില്ലെന്നും മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞത്. പറഞ്ഞുവരുന്നത് ഇത്തരം മുന്നറിവുകളൊക്കെ വച്ചു കാന്തൻ കണ്ടു തുടങ്ങിയാൽ പണി പാളും. സ്‌ക്രീനിൽ കണ്ടുതുടങ്ങുക അതൊന്നുമല്ല.

ആദ്യ ഫ്രെയിം മുതൽ പ്രകൃതിയിൽ അലിഞ്ഞ ഒരു പ്രാർത്ഥനയാണ് കാന്തൻ. കാടേത് മനുഷ്യനേത് ക്യാരക്ടറേത് ജന്തുജാലങ്ങളേത് സിനിമയേത് സ്‌ക്രീനേത് പ്രേക്ഷകനേത് എന്നൊന്നും തിരിച്ചറിയാനാവാത്ത ഒരു ലയസാന്ദ്രിമയാണ് പിന്നീടുള്ള തൊണ്ണൂറ് മിനിറ്റുകളിൽ. അതും തീർത്തുമൊരു സംവിധായകന്റെ കയ്യൊപ്പോടെ.
സീനിയർ സംവിധായകർ വരെ സിനിമയിലേക്ക് കടക്കാൻ ആദ്യ സീനുകളിൽ തെല്ലൊരു ആർട്ടിഫിഷ്യലാകുനത് സ്ഥിരം കാഴ്ചയാകുമ്പോൾ ഷരീഫ് ഈസ യാതൊരു പരിഭമവും കൂടാതെ നേരിട്ട് കാന്തനുമായി സിനിമയിലേക്ക് നടന്നു കയറുകയാണ്. തനിക്ക് പറയാനുള്ളത് എവിടെയും മുഴപ്പിച്ച് നിർത്താതെ മുഴുവനായി പറയാനും സംവിധായകന് കഴിയുന്നു. ഒട്ടും വൈകാരികമല്ല. തീർത്തും സട്ട്ൽ (Subtle) ആണ് പടത്തിന്റെ രാഷ്ട്രീയവും പ്രകൃതിസ്നേഹവും! സിനിമയുടെ തുടക്കഷോട്ടുതന്നെ നെഞ്ചത്തേക്കുള്ള ഒരു വെട്ടാണ്. അവസാന രംഗം അതിന്റെ ഒരു ഹീലിംഗും.

കാന്തനെന്ന ആദിവാസി കുട്ടിയുടെ കഥയാണ് സിനിമ. വയനാട് തിരുനെല്ലി ഭാഗത്തുള്ള അടിയ വിഭാഗക്കാരുടെ ഗോത്രഭാഷയാണ് കാന്തൻ വീട്ടിൽ സംസാരിക്കുന്നത്. മുത്തശ്ശിയും ചിന്നു എന്ന നായ്ക്കുട്ടിയും ഒരു പശുവുമാണ് ആ വീട്ടിലുള്ളത്. പർവ്വതങ്ങൾക്കിടയിലെ താഴ്വരയിൽ ആ ഒരൊറ്റ വീട് മാത്രമേയുള്ളൂ. കാന്തന്റെയും ഇത്ത്യമ്മ എന്ന മുത്തശ്ശിയുടെയും തീർത്തും സാധാരണമായ ജീവിതം. കാട്ടിലൂടെ ദൂരങ്ങൾ താണ്ടിയുള്ള കാന്തന്റെ സ്കൂൾ യാത്ര. സ്കൂൾ ജീവിതം --- ഇതൊക്കെയാണ് സിനിമയുടെ ഉള്ളടക്കം.
കാന്തന്റെയും മുത്തശിയുടെയും ബന്ധത്തെ സംവിധാകയകൻ വൈകാരികതയിലിട്ട് വെരകിയിട്ടില്ല. അവരുടെ കുടുംബ ചരിത്രം വലിച്ചു വാരിയിടുന്നില്ലെന്നതും കാന്തന്റെ മറ്റൊരു ഹൈലൈറ്റ്.

ദയാബായിയാണ് ഇത്ത്യമ്മ. മാസ്റ്റർ പ്രജിത്ത് കാന്തനും. രണ്ടു പേരിൽ ആരാണ് കൂടുതൽ ഗംഭീരമായതെന്ന് പറയുക ബുദ്ധിമുട്ടാണ്. അത്രയ്ക്കും സ്വാഭാവികതയുണ്ട് ഇരുവരുടെയും പ്രകടനത്തിൽ. ജനിതക പരമ്പരകളിലൂടെ തലമുറകളായി അവർ ആ കുടിലിൽ ജീവിച്ചിരിക്കുകയായിരുന്നു എന്ന് തോന്നിപ്പോവും. ഒപ്പമുള്ള ചിന്നു എന്ന വെളുത്ത നായക്കുട്ടിയുടെയുടെ കെമിസ്ട്രിയും പ്രത്യേകം പരാമർശിക്കണം. എന്ത് പുരസ്കാരം എടുത്തു കൊടുക്കും അതിന്? പ്രമോദ് കൂവേരിയാണ് കാന്തന്റെ സ്ക്രിപ്റ്റ്. സിനിമയ്ക്ക് ആവശ്യള്ളത് മാത്രമേ എഴുതിയിട്ടുള്ളൂ. ക്യാമറ ചെയ്തിരിക്കുന്നത് പ്രിയൻ. പരിചയക്കുറവ് ഒട്ടും തോന്നുന്നില്ല. ക്ലൈമാക്സ് ഭാഗത്ത് കാന്തന്റെ യുവത്വം ചെയ്തിരിക്കുന്നതും പ്രിയൻ തന്നെ.
അവാർഡ് മുദ്രകളുള്ള സിനിമയല്ല, വീതംവെപ്പിൽ കിട്ടിയ അവാർഡുമല്ലെന്ന് അടിവര


Click it and Unblock the Notifications