നിരൂപണം: വിജയ് ഈ ദീപാവലിയും 'കത്തി'ച്ചു
പ്രിയമാണവളെ (2000), ഷാജഹാന്‍ (2001), ഭഗവതി (2002), തിരുമലൈ (2003), ശികാശി (2005), അഴകിയ തമിഴ് മകന്‍ (2007), വേലായുധം (2011), തുപ്പാക്കി (2012) തുടങ്ങി ദീപാവലിയ്ക്ക് റിലീസായിട്ടുള്ള വിജയ് യുടെ ചിത്രങ്ങളെല്ലാം ഹിറ്റ് ലിസ്റ്റിലാണ്. 'തുപ്പാക്കി'യ്ക്ക് ശേഷം എ ആര്‍ മുരുകദോസും വിജയ് യും വീണ്ടും ഒന്നിച്ച 'കത്തി'യും പ്രേക്ഷകരെ നിരാശപ്പെടുത്തിയില്ല. വിജയ് ആരാധകര്‍ക്ക് ആഘോഷിക്കാനുള്ള ചേരുവകളെല്ലാം കത്തിയിലും ഉണ്ട്.
ഡബ്ള്‍ റോളില്‍ ഒരിക്കല്‍ കൂടെ വിജയ് ആരാധകെ തൃപ്തിപ്പെടുത്തുകയാണ് കത്തിയില്‍. കതിരേശന്‍, ജീവാനന്തന്‍ എന്നീ രണ്ട് കഥാപാത്രങ്ങളും വിജയ് യുടെ പേരില്‍ കൈയ്യടി നേടി. ആദ്യ റിവ്യുകള്‍ പുറത്തുവരുമ്പോള്‍ കത്തിയ്ക്ക് പ്രതീക്ഷിച്ച വിജയം നേടാന്‍ കഴിഞ്ഞെന്നു തന്നെയാണ് അഭിപ്രായങ്ങള്‍. വിജയയുടെ കഥാപാത്രങ്ങളില്‍ സ്ഥിരം ഒരു ആവര്‍ത്തന വിരസത അനുഭവപ്പെടുമെങ്കിലും ബോറടിപ്പിക്കുന്നില്ല. വിജയ് എന്ന നടനെ സംബന്ധിച്ച് കത്തിയിലെ വേഷവും സിനിമയും ശക്തമാണ്.

സാധാരണക്കാരനെ ബാധിക്കുന്ന സാമൂഹ്യയ പ്രശ്‌നങ്ങളാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്. വ്യാപാര അഴിമതി, കര്‍ഷക ആത്മഹത്യ, വെള്ളമില്ലായ്മ, മുതര്‍ന്നവരോട് കാണിക്കുന്ന അവഗണന, നിത്യ ജീവിതത്തില്‍ മാധ്യമങ്ങളുടെ കടന്നുകയറ്റം.. തുടങ്ങിയ വിഷയങ്ങളാണ് എ ആര്‍ മുരുകദോസ് കത്തിയില്‍ ചര്‍ച്ചയ്ക്കിടുന്നത്. അങ്ങനെ സാധാരണക്കാരില്‍ വരെ കഥയെത്തുന്ന തരത്തില്‍ പ്രേക്ഷകപ്രീതി ചിത്രത്തിന് ലഭിയ്ക്കും.
പാട്ടാണ് മറ്റൊരു ഘടകമായി ചിത്രത്തില്‍ എടുത്ത് പറഞ്ഞിരുന്നത്. പക്ഷെ 'സെല്‍ഫി പുള്ളൈ...' അടക്കമുള്ള പാട്ടുകള്‍ സന്ദര്‍ഭോചിതമായിരുന്നോ എന്ന് തോന്നിപ്പിയ്ക്കും. എന്നിരിക്കിലും 'പക്കം വന്ത്...' എന്ന് തുടങ്ങുന്ന പാട്ടിന്റെ ഗാനരംഗത്തൊക്കെയുള്ള വിജയ് യുടെ ഡാന്‍സ് പെര്‍ഫോമന്‍സ് അതിനെ മൂടിയേക്കാം. അനിരുദ്ധന്റെ പാട്ടും ഗംഭീരമാണ്.

തുപ്പാക്കി ആര്‍മിക്കാര്‍ക്ക് വേണ്ടിയായിരുന്നെങ്കില്‍ ഈ കൂട്ടുകെട്ടില്‍ തന്നെ പിറന്ന കത്തി കര്‍ഷകര്‍ക്ക് വേണ്ടിയാണെന്ന് ഒറ്റവാക്കില്‍ പറയാം. നായികയായെത്തുന്ന സമാന്തയ്ക്ക് കുറച്ച് രംഗങ്ങളും റൊമാന്റിക് പാട്ടും മാത്രമേ ഉള്ളൂവെങ്കിലും തമിഴ് സിനിമയില്‍ ഒരു കൊമേര്‍ഷ്യല്‍ നടിയെന്ന പേര് സമാന്തയ്ക്ക് വന്നു കഴിഞ്ഞു. നെയില്‍ നിതിന്‍ മുകേഷും വില്ലന്‍ വേഷത്തില്‍ തകര്‍ത്തു.
ചുരുക്കി പറഞ്ഞാല്‍, വിജയ്, എആര്‍ മുകുദോസ് കൂട്ടുകെട്ടില്‍ പിറന്ന കത്തി, ശക്തമായ സമൂഹ്യ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്ന, ഒരു കൊമേര്‍ഷ്യല്‍ ചിത്രമാണ്. അത് വിജയ് സ്റ്റൈലില്‍ ഭംഗിയായി അവതരിപ്പിച്ചു. ബോക്‌സോഫീസില്‍ ചിത്രത്തിന് അഞ്ചില്‍ 3.5 മാര്‍ക്ക് നല്‍കാം.



Click it and Unblock the Notifications