twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കയറ്റം, കയറ്റത്തോട് കയറ്റം... മഞ്ജുവാര്യരും മായയും ഒത്തുള്ള ഹിമാലയൻ കയറ്റം — ശൈലന്റെ റിവ്യൂ

    |

    Rating:
    2.0/5
    Star Cast: Manju Warrier, Bhupendra Khurana, Gaurav Ravindran
    Director: Sanal Kumar Sasidharan

    "ഈവന്‍ പ്യൂര്‍ സോള്‍സ്, വെന്‍ റിപീറ്റിംഗ് ദി സെയിം ആക്ഷന്‍സ്, ആര്‍ ഇന്‍കാപെബിള്‍ ഓഫ് റിമെമ്പറിംഗ് എക്‌സിപീരിയന്‍സെസ് ഫ്രം പാസ്റ്റ് ലിവ്‌സ്, ബിക്കോസ് ഓഫ് മായ, ലൈക്ക് വണ്‍ കാന്‍ട് റീ കലക്ട് ഡ്രീംസ് ആഫ്റ്റര്‍ വേക്കിംഗ് അപ്പ്‌" ഭാഗവതം ദശമസ്കന്ദത്തിൽ നിന്നും മായ/ഇല്യൂഷനെ കുറിച്ചുള്ള ഈ ശ്ലോകം ഉദ്ധരിച്ചു കൊണ്ടാണ് സനൽകുമാർ ശശിധരന്റെ കയറ്റം എന്ന സിനിമ തുടങ്ങുന്നത്. തുടർന്ന് അദ്വൈതം, വേദാന്തം, എൻസൈക്കോപീഡിയ ബ്രിട്ടാണിക്ക തുടങ്ങിയവയിലൊക്കെ മായയെ കുറിച്ച്‌ കൊടുത്തിരിക്കുന്ന നിർവചനങ്ങളും സ്‌ക്രീനിൽ തെളിഞ്ഞ് വരും..

    കയറ്റം

    താൻ കാണിക്കാൻ പോവുന്ന സിനിമയെ കുറിച്ച്, തിയേറ്ററിൽ വന്നിരിക്കുന്ന പ്രേക്ഷകന് പ്രത്യേകിച്ച് ഒരു കൗതുകവും ആകാക്ഷയും സർപ്രൈസ് എലമെന്റ്സും ഉണ്ടാവരുതെന്ന് സനൽകുമാർ ശശിധരൻ എന്ന സംവിധായകന് വളരെയധികം നിർബന്ധം ഉണ്ടെന്ന് തോന്നും ഇതൊക്കെ വായിക്കുമ്പോൾ. ശീർഷകത്തിൽ തന്നെ ഉള്ളടക്കം വെളിപ്പെടുത്തുന്നു.; മുൻകൂർ വാചകങ്ങളിലൂടെ നായികയെയും.

    കയറ്റം

    കയറ്റമെന്നാൽ കയറ്റം തന്നെ ആണ്. ഹിമാലയൻ ട്രെക്കിംഗ്. എവിടുന്നൊക്കെയോ വന്ന ട്രെക്കിംഗ് അംഗങ്ങൾ ഏതോ ഒരു ബേസ്മെന്റ് ക്യാമ്പിൽ ഒത്തുചേരുന്നു. പാർവതാരോഹണം തുടങ്ങുന്നു. അതിൽ വിവിധ പ്രായക്കാർ ഉണ്ട്. പല ഭാഷക്കാർ ഉണ്ട്. മലയാളികളും ഉണ്ട്. ഏത് ഹിമാലയത്തിലും മലയാളിക്ക് സ്വന്തമായ പരദൂഷണവും ഒളിഞ്ഞുനോട്ടവും ഉണ്ട്..

    കയറ്റം

    മായ എന്ന നായിക ഒറ്റയ്ക്കാണ് ട്രെക്കിംഗിന് വന്നിരിക്കുന്നത്. അവരിൽ എന്തൊക്കെയോ ദുരൂഹതകൾ ഉണ്ട്. അവിടെ വച്ച് പരിചയപ്പെട്ട, തന്റെ ഇരുപതുകളിൽ ജീവിക്കുന്ന, ഒരു നവയുവാവ് മായയെ വിടാതെ ഒപ്പം കൂടിയിട്ടുണ്ട്. ഇരയെ കളിപ്പിക്കുന്ന ഒരു പൂച്ചയുടെ കുസൃതിയോടെ ആണ് മായ അവനെ ഡീൽ ചെയ്യുന്നത്. സംഘത്തിൽ ഉള്ള മറ്റ് രണ്ട് മലയാളികളുടെയും അവരുടെ എർത്തായി കൂടിയിരിക്കുന്ന ഒരു ഹിന്ദിക്കാരന്റെയും മെയിൻ പരിപാടി മലകയറ്റമോ ഹിമാലയം കാണലോ ഒന്നുമല്ല. മായയും ചെക്കനും തമ്മിലുള്ള റിലേഷൻ എന്താകുമെന്നും രാത്രി കാലങ്ങളിൽ ടെന്റുകളിൽ അവർ എന്താക്കുമെന്നും നിരീക്ഷിക്കൽ ആണ്.

    കയറ്റം

    സംഘത്തിൽ ഒപ്പമുള്ള, വിചിത്രഭാഷ സംസാരിക്കുന്ന ഒരു കുറുസംഘത്തിന് സദാസമയവും ആ ഭാഷയിൽ പാട്ടും കളിയും ആണ് പണി. A'hr saamsa എന്ന ആ ഭാഷ സിനിമയ്ക്ക് വേണ്ടി പ്രത്യേകമായി ഉണ്ടാക്കിയത് ആണത്രേ. (A'hr എന്നാൽ ആ ഭാഷയിൽ കയറ്റം എന്ന് അർത്ഥം..) പത്ത് പാട്ടുകൾ ആണ് ഈ ഭാഷയിൽ ഉള്ളതായി സിനിമയിൽ തലങ്ങും വിലങ്ങും കുത്തിക്കയറ്റിയിരിക്കുന്നത്. പെറ്റ തള്ള സയിക്കൂല്ല. പാട്ട് പാടുക എന്നതും കേൾക്കുക എന്നതും ഒക്കെ കൊടുംവേനലിൽ കരിംപാറയിൽ കൊത്തിക്കിളയ്ക്കുന്നത് പോലെ അതീവ ശ്രമകരമായ ഒരു അധ്വാനമായി തോന്നിപ്പോവും..

    കയറ്റം

    ഒരു ഹിമാലയൻ ട്രെക്കിംഗിനെ ലൈവായി കാണിച്ചുതരുന്നു എന്നതാണ് സിനിമയുടെ ഒരു ഹൈലൈറ്റ്. മഞ്ജുവാര്യരെ പോലെയൊരു മുഖ്യധാരാ താരത്തെ , ഒരു ഹിമാലയൻ ട്രെക്കിംഗിൽ ഉടനീളം കൂടെ കൂട്ടാൻ കഴിഞ്ഞു എന്നതും അവരെ സിനിമയുടെ നിർമ്മാണത്തിൽ കൂടി പങ്കാളിയാക്കാൻ കഴിഞ്ഞു എന്നത് അടുത്ത ഹൈലൈറ്റ്. മായ എന്ന മിസ്റ്റിരിയസ് ക്യാരക്റ്ററിനെ അവർ തന്റേതായ രീതിയിൽ മികച്ചതാക്കി. മായയുടെ മായ സിനിമ തുടങ്ങും മുൻപ് തന്നെ എഴുതി കാണിച്ച് സംവിധായകൻ ആ ക്യാരക്റ്ററിന്റെ സസ്പെൻസ് പൊളിക്കുമെന്ന് ഈ അധ്വാനമൊക്കെ എടുക്കുമ്പോൾ ആയമ്മ സ്വപ്നത്തിൽ പോലും നിരീച്ചിട്ടുണ്ടാവില്ല.

    കയറ്റം

    വേദ് വൈബ്‌സ്, കുമാർ രവീന്ദ്രൻ എന്നിവരാണ് മറ്റ് രണ്ട് പ്രധാന റോളുകളിൽ. കൊള്ളാം. ചന്ദ്രു സെൽവരാജിന്റെ ഛായാഗ്രഹണത്തിന് സാധ്യതകൾ ഏറെ ഉണ്ടായിരുന്നു.. തിരക്കഥ, എഡിറ്റിങ്, സൗണ്ട് ഡിസൈൻ എന്നീ മേഖലകൾ സംവിധായകൻ സനൽകുമാർ തന്നെയാണ് കൈകാര്യം ചെയ്തിരിക്കുന്നത്. സംഗീതം രതീഷ് ഈറ്റില്ലം. (പൊരിഞ്ഞ പോരാട്ടമായിരുന്നു എന്ന് നേരത്തെ പറഞ്ഞല്ലോ)

    കയറ്റം

    സനൽകുമാർ ശശിധരൻ ഒരു ഭേദപ്പെട്ട എഡിറ്ററും സൗണ്ട് ഡിസൈനറും ആണെന്ന് കയറ്റം അടിവര ഇടുന്നുണ്ട്. തിരക്കഥ, സംവിധാനം എന്നീ മേഖലകളിൽ ഭേദപ്പെട്ട ഒരാൾ ഈ സിനിമയ്ക്ക് പിറകിൽ ഉണ്ടായിരുന്നുവെങ്കിൽ ഇതിനായി നടത്തിയ അധ്വാനങ്ങൾ പ്രേക്ഷകന് കൂടി സംവേദനക്ഷമമായി മാറുമായിരുന്നല്ലോ എന്ന് പലയിടത്ത് തോന്നിപ്പിക്കുന്നു കയറ്റം..

    കയറ്റം

    എന്നിരുന്നാലും, പടം കണ്ടിരുന്നപ്പോഴോ തീർന്ന് തിയേറ്ററിൽ നിന്നും ഇറങ്ങുമ്പോഴോ തെല്ലും നിരാശ തോന്നിയില്ല. കാരണം, സനൽകുമാർ ശശിധരന്റെ ആദ്യകാല (റോട്ടർഡാം ഫെയിം) അമേച്വർ കലാരൂപങ്ങൾ വച്ച് നോക്കുമ്പോൾ കയറ്റത്തിന് ഒരു സിനിമാരൂപമൊക്കെ കണ്ടെത്താൻ സാധിക്കും. ഇതൊരു നല്ല ലക്ഷണമാണ്. ഇങ്ങനെയൊക്കെ തന്നെ അല്ലേ ആളുകൾ ചെയ്ത് ചെയ്ത് പഠിക്കുന്നത്. Congrats ബ്രോ..

    Recommended Video

    IFFK യിൽ കേരളത്തെ ഞെട്ടിച്ച മഞ്ജു വാര്യരുടെ കയറ്റം| Filmibeat Malayalam

    സനൽകുമാർ ശശിധരന്റെ ആദ്യകാല (റോട്ടർഡാം ഫെയിം) അമേച്വർ കലാരൂപങ്ങൾ വച്ച് നോക്കുമ്പോൾ കയറ്റത്തിന് ഒരു സിനിമാരൂപമൊക്കെ കണ്ടെത്താൻ സാധിക്കും.

    Read more about: review റിവ്യൂ
    English summary
    kayattam Malayalam Movie review: Manju Warrier starrer is an experimental flick
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X