twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ആസിഫ് അലി എന്ന മസ്റ്റ് വാച്ച് ചെകുത്താനും മാലാഖയായ കെട്ടിയോളും — ശൈലന്റെ റിവ്യു

    |

    ശൈലൻ

    ജേര്‍ണലിസ്റ്റ്
    കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

    Rating:
    3.0/5
    Star Cast: Asif Ali, Manohari Joy, Veena Nandhakumar
    Director: Nissam Basheer

    പണ്ടത്തെ പോലെ അല്ല. ഇപ്പൊ തിയേറ്ററിൽ പോയില്ലെങ്കിലും ചാനലിലോ സ്ട്രീമിലോ യൂടൂബിലോ ഒക്കെയായി ഇറങ്ങുന്ന മിക്ക സിനിമയും എല്ലാവരും കാണുന്നുണ്ട്. അതൊരു നല്ല കാര്യമാണെന്ന് 'കെട്ട്യോളാണ് എന്റെ മാലാഖ' കണ്ടപ്പോൾ തോന്നി. കാരണം പടം മുന്നോട്ട് വെക്കുന്ന വിഷയം അത്ര പ്രസക്തമാണ്.

    1

    കടപ്ലാമറ്റത്ത് സ്ലീവാച്ചനെ പോലെ ഒരാൾ ഇക്കാലത്തും ഉണ്ടാകുമോ എന്നൊക്കെ ഒറ്റയടിക്ക് തോന്നിപ്പോവും. പക്ഷെ ഉണ്ട്. 'എങ്ങനെയാണ് രണ്ട് മൂന്നു മക്കൾ ഉണ്ടായതെന്ന് എനിക്കിപ്പോഴും അറിയില്ല' എന്ന് കൃഷിപ്പണി ചെയ്യുന്ന, സിനിമയിൽ ഒറ്റസീനിൽ വരുന്ന, ആ ചേച്ചി പറയുന്ന പോലുള്ള ദാമ്പത്യാനുഭവമുള്ള എത്രയോ ആളുകൾ ഇപ്പോഴുമുണ്ട്. അങ്ങനെ കുറെയേറെ പേരുടെ അജ്ഞതയിൽ വെളിച്ചമാവാൻ ഒരുപക്ഷെ ഈ സിനിമയ്ക്ക് കഴിഞ്ഞേക്കും.

    2

    അത്, ഒരുപക്ഷെ, സിനിമയുടെ തിരക്കഥ എഴുതിയ അജി പീറ്റർ തങ്കത്തിനും സംവിധായകൻ നിസാം ബഷീറിനും നന്നായി അറിയാം. അത് കൊണ്ടുതന്നെ ഇടവേളയ്ക്ക് ശേഷം പലയിടത്തും സിനിമയ്ക്ക് ഒരു ബോധവത്കരണ ക്ളാസിന്റെയോ ഫിലിം ഡിവിഷൻ ഡോക്യൂമെന്ററിയുടെയോ ഷെയ്ഡ് കയറി വരുന്നുണ്ട്.

    മമ്മൂട്ടിയുടെ കൊലമാസ് മറുപടി! വില്ലനാവാന്‍ ക്ഷണിച്ച അല്ലു അരവിന്ദിന് താരം നല്‍കിയ മറുപടി?മമ്മൂട്ടിയുടെ കൊലമാസ് മറുപടി! വില്ലനാവാന്‍ ക്ഷണിച്ച അല്ലു അരവിന്ദിന് താരം നല്‍കിയ മറുപടി?

    3

    'കെട്ട്യോളാണ് എന്റെ മാലാഖ' എന്ന കോമഡി ടച്ചുള്ള പേരും ആ മട്ടിലുള്ള ട്രെയിലറും കണ്ടു ഞാനും വളരെ ഈസി മൂഡിലാണ് പടത്തിന് കയറിയത്. പലരും അങ്ങനെയാവും. പക്ഷെ പടത്തിന്റെ ആദ്യ പകുതിയുടെ മുക്കാൽ ഭാഗത്തിന് മാത്രമേ ആ ഒരു അതിലാഘവത്വം പ്രതീക്ഷിക്കേണ്ടതുള്ളൂ. അവിടന്നങ്ങോട്ട് സംഗതി സീരിയസാണ്. എന്നാൽ അതും മുഷിച്ചിലില്ലാതെ കൊണ്ടുപോവാൻ സ്ക്രിപ്റ്റിനും സംവിധായകനും സാധിച്ചിരിക്കുന്നു.

    4

    മൂത്ത നാലു പെങ്ങന്മാരെ കെട്ടിച്ചുവിട്ട, അമ്മച്ചിയോടൊപ്പം ജീവിക്കുന്ന, ഹൈറേഞ്ചുകാരനായ മുപ്പത്തഞ്ച് വയസുള്ള കടപ്ലാമറ്റം സ്ലീവാച്ചൻ എന്ന കൂട്ടായിയായി അദ്‌ഭുതാവഹമായിട്ടാണ് ആസിഫ് അലി പകർന്നാടിയിരിക്കുന്നത്.

    എല്ലാ കാര്യത്തിലും ലവബിൾ ആയ സ്ലീവാച്ചന്റെ വിവാഹത്തിനോടനുബന്ധിച്ചുള്ള സങ്കീർണമായ മാനസികാവസ്ഥയെ കയ്യിൽ നിന്ന് പാളാതെ, മിഴിവോടെ ചെയ്ത് കാണിച്ചിട്ടുണ്ട് ആസിഫ് അലി. സ്വന്തം പ്രതിഭയുടെ മറ്റൊരു ഡയമെൻഷൻ സിനിമയിൽ ആസിഫ് അലി കാണിച്ച് തരുന്നു. എന്തായാലും ഓരോസിനിമ കഴിയുന്തോറും പല ചുവട് മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ് ആസിഫ് അലി. അഭിനന്ദനീയം. സ്ലീവാച്ചൻ പാളിയിരുന്നെങ്കിൽ പടം മൊത്തത്തിൽ പാളിയേനെ.

    5

    വീണ നന്ദകുമാറാണ് കെട്ട്യോളായ മാലാഖ. മനസ്സിൽ രജിസ്റ്റർ ചെയ്യിക്കുന്ന സാന്നിധ്യവും സ്വാഭാവിക ചലനങ്ങളും കൊണ്ട് അവർ ശ്രദ്ധേയമായി. മലയാളസിനിമ വീണയെ ഏറ്റെടുക്കുവാൻ സകലസാധ്യതയും കാണുന്നു. ഇത്രയും പറയുമ്പോൾ കെട്ട്യോളാണ് എന്റെ മാലാഖ ഒരു മഹത്തായ സിനിമയെന്നോ ഗംഭീര സിനിമയെന്നോ അർത്ഥമില്ല. പക്ഷെ കൈകാര്യം ചെയ്യുന്ന വിഷയത്തിന്റെ പ്രസക്തി കൊണ്ട് ഈതൊരു മസ്റ്റ് വാച്ച് മൂവിയാണ്. നല്ല സിനിമയുമാണ്.

    6

    ബിഗ് ബ്രദര്‍ മറ്റു ഭാഷകളിലും ഒരുക്കാന്‍ സിദ്ധിഖ്! മോഹന്‍ലാല്‍ ചിത്രത്തെക്കുറിച്ച് സംവിധായകന്‍ബിഗ് ബ്രദര്‍ മറ്റു ഭാഷകളിലും ഒരുക്കാന്‍ സിദ്ധിഖ്! മോഹന്‍ലാല്‍ ചിത്രത്തെക്കുറിച്ച് സംവിധായകന്‍

    ഇറങ്ങിപ്പോരുമ്പോൾ വെറുതെ ഓർത്തു, സ്ലീവാച്ചന്റെ റോളിൽ ആസിഫിന് പകരം മറ്റാരെങ്കിലും ആയിരുന്നെങ്കിൽ എന്താകുമായിരുന്നു അവസ്ഥയെന്ന്. ഏയ്‌, ആരെ വച്ച് റീപ്ലേസ് ചെയ്തിട്ടും അങ്ങാട്ട് പാകമാവുന്നില്ല. ഈ മാലാഖ ആസിഫിന്റെ മാത്രമാണ്.

    കല്യാണം കഴിക്കാൻ പോവുന്ന കുട്ടായിമാർ നിർബന്ധമായും കണ്ടിരിക്കേണ്ട ചിത്രമെന്ന് അടിവര

    Read more about: review കമല
    English summary
    Kettiyollaanu Ente Maalakha Movie Review In Malayalam.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X