ബ്ലസിയുടെ പ്രണയത്തിന് ശേഷം ജയപ്രദയുടെ ശക്തമായ തിരിച്ചുവരവുമായി കിണര്‍, ഒാഡിയന്‍സ് റിവ്യൂ വായിക്കാം!
എംഎ നിഷാദ് സംവിധാനം ചെയ്ത കിണര്‍ തിയേറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. മോഹന്‍ലാല്‍ ചിത്രമായ പ്രണയത്തിന് ശേഷം ഈ ചിത്രത്തിലൂടെ ജയപ്രദ മലയാള സിനിമയിലേക്ക് തിരിച്ച് വരികയാണ്. സ്ത്രീ പ്രാധാന്യമുള്ള ചിത്രത്തില്‍ പ്രധാന കഥാപാത്രമായാണ് താരം എത്തുന്നത്. ജയപ്രദയ്ക്ക് പുറമെ രേവതി, അര്‍ച്ചന, തലൈവാസല്‍ വിജയ്, രണ്‍ജി പണിക്കര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.
ഡോക്ടര്‍ അന്‍വര്‍ അബ്ദുള്ള, ഡോക്ടര്‍ അജു കെ നാരായണന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയത്. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ കാലിക പ്രസക്തിയുള്ള ഒരു വിഷയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. കിണര്‍ ഒരു പ്രതീകമാണ്. തിയേറ്ററുകളിലേക്കെത്തിയ കിണറിനെക്കുറിച്ച് പ്രേക്ഷകര്‍ എന്താണ് പറയുന്നതെന്നറിയേണ്ടേ, വായിക്കൂ.

കിണര്‍ തിയേറ്ററുകളിലേക്ക് എത്തി
കിണര്‍ പശ്ചാത്തലമാക്കിയൊരുക്കിയ സിനിമ തിയേറ്ററുകളിലേക്കെത്തിയിരിക്കുകയാണ്. കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ സംഭവിക്കുന്ന ഒരു കഥയുമായാണ് ഇത്തവണ എംഎ നിഷാദും സംഘവും എത്തിയത്.

പ്രേക്ഷകരുടെ പ്രതികരണം
രസകരമായ രീതിയിലാണ് സിനിമ ഒരുക്കിയതെന്ന് നേരത്തെ സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. കാലിക പ്രസ്‌കതിയുള്ള വിഷയത്തെ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ കൈകാര്യം ചെയ്യുമ്പോഴും പ്രേക്ഷകരെ ബോറടിപ്പിക്കാതിരിക്കാനും സംവിധായകന്‍ ശ്രമിച്ചിട്ടുണ്ട്.

ജയപ്രദയുടെ തിരിച്ചുവരവ്
ബ്ലസി സംവിധാനം ചെയ്ത പ്രണയത്തില്‍ ജയപ്രദ കാഴ്ച വെച്ച പ്രകടനം അത്ര പെട്ടെന്ന് മറക്കാന്‍ പ്രേക്ഷകര്‍ക്ക് കഴിയില്ല. നീണ്ട ഇടവേളയ്ക്ക് ശേഷം താരം വീണ്ടും മലയാള ത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് ഈ സിനിമയിലൂടെ.

പേരിന് പിന്നില്‍
സിനിമയില്‍ ഇതുവരെ കേട്ട് പരിചിതമല്ലാത്തൊരു പേരാണ് കിണര്‍. ഈ പേര് തിരഞ്ഞെടുത്തതിന് പിന്നില്‍ കൃത്യമായ കാരണമുണ്ടെന്ന് സംവിധായകന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. മനുഷ്യ മനസ്സിന്റെ ആഴത്തെക്കുറിച്ച് സൂചിപ്പിക്കുന്നതിന് വേണ്ടിയാണ് ഈ പേര് തിരഞ്ഞെടുത്തത്.

ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ക്ക് മുന്നില്‍ പകച്ച് നില്‍ക്കാതെ
പലപ്പോഴും നമ്മള്‍ വിചാരിക്കുന്ന പോലെയല്ല ജീവിതത്തില്‍ പല കാര്യങ്ങളും സംഭവിക്കാറുള്ളത്. ജീവിതത്തിലെ അപ്രതീക്ഷിത സംഭവങ്ങള്‍ക്ക് മുന്നില്‍ പകച്ചു നില്‍ക്കാതെ ധീരമായി ജീവിത യാഥാര്‍ത്ഥ്യങ്ങളെ നേരിടുന്ന ഒരു സ്ത്രീയുടെ കഥ കൂടിയാണ് കിണര്‍.

ഇന്ദിരയുടെ കൂടി കഥ
ഇന്ദിര എന്ന കഥാപാത്രത്തിന്റെ കൂടിയാണ് കിണര്‍ എന്ന സിനിമ. വളരെ സുന്ദിയായി ഹോംലിയായി ജീവിക്കുന്ന ഇന്ദിരയുടെ ജീവിതത്തില്‍ സംഭവിത്തുന്ന അപ്രതീക്ഷിത സംഭവങ്ങളിലൂടെയാണ് സിനിമ മുന്നേറുന്നത്.

രേവതിയുടെ തിരിച്ചുവരവിനും
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട അഭിനേത്രിയാ രേവതിയുടെ തിരിച്ചുവരവിനും കൂടിയാണ് കിണര്‍ സാക്ഷ്യം വഹിക്കുന്നത്. തിരുനെല്‍വേലി കലക്ടറായാണ് രേവതി ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.


Click it and Unblock the Notifications











