twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    രജനിഫാന്‍സിനെ തൃപ്തിപ്പെടുത്താതെ കോച്ചടയാന്‍

    By Meera Balan
    |

    ഏറെ വര്‍ഷത്തെ കാത്തിരിപ്പിനൊടിവിലാണ് ഒരു രജനീ ചിത്രം തീയേറ്ററിലെത്തുന്നത്. ലോകമെമ്പാടുമുള്ള രജനീ ഫാന്‍സ് ആവേശത്തിലായിരുന്നു. എന്നാല്‍ രജനി ചിത്രങ്ങളുടെ നിലവാരം പുലര്‍ത്താന്‍ കോച്ചടയാന്‍ എന്ന മെഗാബജറ്റ് ചിത്രത്തിനായില്ല. രജനിയുടെ ആരാധകരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാന്‍ ചിത്രത്തിന് കഴിഞ്ഞിട്ടില്ല

    രജനിയുടെ കരിയറില്‍ ഏറ്റവും അധികം പണം ചെലവിട്ട് നിര്‍മ്മിച്ച ചിത്രം. അത്യാധുനിക സാങ്കേതിക വിദ്യ, ഹോളിവുഡ് ചിത്രം കാണുന്ന പ്രതീതി ഇതെല്ലാമായിരുന്നു കോച്ചടയാനെപറ്റിയുള്ള പ്രതീക്ഷ. ജെയിംസ് കാമറോണിന്റെയോ സ്പില്‍ബര്‍ഗ് ചിത്രങ്ങളുടെയോ സാങ്കേതിക മികവ് പുലര്‍ത്താന്‍ കോച്ചടയാന് കഴിഞ്ഞില്ല.

    സാങ്കേതികത ഒഴിവാക്കിയാലും കുട്ടികഥകളിലെപ്പോലെ പ്രതികാരത്തിലും നായാകാധിപത്യത്തിലും മാത്രം ചുറ്റിത്തിരിഞ്ഞു ചിത്രം. സാധാരണ രജനീ ചിത്രങ്ങളില്‍ ഇത് പ്രകടമാണ്. എന്നാല്‍ ചിത്രത്തിന്റെ കഥയ്‌ക്കോ സാങ്കേതികതയക്കോ അപ്പുറം സ്റ്റൈല്‍ മന്നന്‍ നേടുന്നൊരു വിജയമുണ്ട്. അത് കോച്ചടയനാനില്‍ നേടാനായില്ല. രജനിയുടെ പടമല്ലേ....ആരാധകരില്‍ പലര്‍ക്കും രജനിയെ സ്‌ക്രീനില്‍ കണ്ടാല്‍ മതി..ഇതാ തലസ്ഥാനത്ത് രജനിയുടെ പടം കാണാനെത്തിയവരുടെ തിക്കും തിരക്കും കാണാം....ഒപ്പം ചിത്രത്തിന്റെ വിശേഷങ്ങളും അറിയാം...

    രജനീ ഫാന്‍സ്

    കോച്ചടയാന്‍ പക്കാ രജനീ ചിത്രമല്ല

    ഒരു പക്കാ രജനി ചിത്രമെന്ന് കോച്ചടയാന് അവകാശപ്പെടനാകില്ല. ചിത്രത്തിന്റെ ആദ്യ ദിനം കേരളത്തിലും ജനം ഇടിച്ചു കയറി

     തിക്കും തിരക്കും

    കോച്ചടയാന്‍ പക്കാ രജാനീ ചിത്രമല്ല

    തിരുവനന്തപുരം ശ്രീ തീയേറ്ററില്‍ കോച്ചടയാന്‍ കാണാനെത്തിയ ആരാധകര്‍

    നിരാശ

    കോച്ചടയാന്‍ പക്കാ രജനീ ചിത്രമല്ല

    കോച്ചടയാന്‍ കാണാനെത്തിയ ആരാധകരില്‍ അധികം പേര്‍ക്കും നിരാശയാണ്. എന്നിരുന്നാലും വീണ്ടും ബിഗ്‌സ്‌ക്രീനില്‍ രജനിയെ കണ്ടതിന്റെ സന്തോഷം

    മുത്തശ്ശിക്കഥപോലെ

    കോച്ചടയാന്‍ പക്കാ രജനീ ചിത്രമല്ല

    മുത്തശ്ശിക്കഥപോലൊരു ചിത്രം. പ്രതികാരം പ്രണയം എന്നിവ തന്നെയാണ് ചിത്രത്തില്‍

    സാങ്കേതികത

    കോച്ചടയാന്‍ പക്കാ രജനീ ചിത്രമല്ല

    ഫോട്ടോ ഇലാസ്റ്റിക് ടെക്‌നോളജിയാണ് കോച്ചടയാനില്‍ ഉപയോഗിച്ചിരിയ്ക്കുന്നത്

    ഡബിള്‍ സന്തോഷം

    കോച്ചടയാന്‍ പക്കാ രജനീ ചിത്രമല്ല

    രജനി ഇരട്ട വേഷത്തിലെത്തിയത് പ്രേക്ഷകര്‍ക്ക് സന്തോഷത്തിന് വക നല്‍കുന്നു.

    കലിംഗ പുരിയും റാണ റാണ്‍വിജയും

    കോച്ചടയാന്‍ പക്കാ രജനീ ചിത്രമല്ല

    കലിംഗപുരിയിലെ സേനാപതിയായ റാണ റാണ്‍വിജയ്, റാണ്‍വിജയുടെ പിതാവ് കോച്ചടയാന്‍ എന്നീ വേഷങ്ങളിലാണ് രജനി എത്തുന്നത്.

    രാജകുമാരിയായി ദീപിക

    കോച്ചടയാന്‍ പക്കാ രജനീ ചിത്രമല്ല

    കോട്ടൈപട്ടിനത്തെ രാജകുമാരിയായി ദീപികയെത്തുന്ന. റാണയുടെ കളിക്കൂട്ടുകാരിയാണ് രാജകുമാരി

    റഹ്മാന്റെ ഈണം

    കോച്ചടയാന്‍ പക്കാ രജനീ ചിത്രമല്ല

    റഹ്മാന്റെ ഈണങ്ങളും ചിത്രത്തെ തുണച്ചില്ല

    കോച്ചടയാന്‍

    കോച്ചടയാന്‍ പക്കാ രജനീ ചിത്രമല്ല

    ഏറെ പ്രതീക്ഷയോടെയാണ് കോച്ചടയാന്‍ പുറത്തിറങ്ങിയത്

    English summary
    Kochadaiiyaan is a disaster from beginning to end
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X