twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒരു റെയിൽവേ സ്റ്റേഷൻ വന്ന കഥ; മനസ്സ് നിറയ്ക്കുമോ ഈ കൊറിയൻ സിനിമ?

    By Riyas Rasheed
    |

    ഒരു യഥാർത്ഥ കഥയെ അടിസ്ഥാനമാക്കി 2021ൽ പുറത്തിറങ്ങിയ ഫീൽഗുഡ്, റൊമാന്റിക്, ഡ്രാമ വിഭാഗത്തിൽ ഉൾപ്പെടുത്തതാവുന്ന ഒരു കൊറിയൻ ചിത്രമാണ് മിറക്കിൾ: ലെറ്റേഴ്സ് ടു ദി പ്രസിഡന്റ്. കണ്ടുകഴിയുമ്പോൾ മനസ്സിന് സന്തോഷം നൽകുന്ന ഒരു സിനിമ. പേരുസൂചിപ്പിക്കുന്നത് തന്നെയാണ് ഈ സിനിമയുടെ കഥയും കഥാ സന്ദർഭങ്ങളും. കൊറിയൻ സിനിമാപ്രേമികളുടെ മനം കവർന്ന 'ബീ വിത്ത്‌ യൂ' വിന്റെ സംവിധായകനായ ലീ ജാങ് ഹൂണിന്റെ സംവിധാനത്തിലൊരുങ്ങിയ മനോഹരമായ ഒരു സിനിമ കൂടിയാണ് മിറക്കിൾ: ലെറ്റേഴ്സ് ടു ദി പ്രസിഡന്റ്. 1988ൽ തുറന്ന് 24 വർഷങ്ങൾക്ക് ശേഷം 2012ൽ അടച്ചുപൂട്ടിയ കൊറിയയിലെ ആദ്യത്തെ പ്രൈവറ്റ് സ്റ്റേഷനായ യാങ്‌വോണിന്റെ ഉദയത്തിന് പിന്നിലെ യഥാർത്ഥ സംഭവവും, ജൂൻ ക്യുങ് എന്ന ബാലൻ അവിടെ റെയിൽവേ സ്റ്റേഷൻ പണിയാൻ അത്രമേൽ ആഗ്രഹിച്ചിരുന്നതിന്റെ ആ സത്യവും രസകരമായ ഒരു കഥയിലൂടെ പറയുകയാണ് സംവിധായകൻ.

    Recommended Video

    RRR Review | Episode 2: Miracle-Letters to the President Korean Movie Review | Filmibeat Malayalam
    1

    കഥയുടെ പശ്ച്ചാത്തലം എന്നുപറയുന്നത് 1980 കാലഘട്ടമാണ്, ഗതാഗത സൗകര്യങ്ങൾ അത്യന്തം പരിതാപകരമായ ഒരു ഗ്രാമമാണ് ബുഞ്ചോൺ-രി. യാത്ര ചെയ്യാനായി അവിടുത്തെ ഗ്രാമവാസികളുടെ ഏക ആശ്രയം തീവണ്ടി മാത്രമാണ്. മറ്റ് വാഹനങ്ങൾക്കൊന്നും അങ്ങോട്ടേക്ക് പോകുവാൻ കഴിയില്ല. ബുഞ്ചോൺ-രി മലകളാലും പുഴകളാലും ചുറ്റപ്പെട്ട മനോഹരമായ ഒരു കൊച്ചു ഗ്രാമം കൂടിയാണ്, പക്ഷെ അവിടെയും ജീവിതങ്ങളുണ്ട്, നിഷ്കളങ്കരായ മനുഷ്യരുണ്ട്. സ്വന്തം ഗ്രാമത്തിൽ ഒരു റെയിൽവേ സ്റ്റേഷൻ ഇല്ലാത്തതിനാൽ റെയിൽവേ പാളത്തിലൂടെ കിലോമീറ്ററുകളോളം തുരങ്കങ്ങളും പാലങ്ങളും കടന്നു വേണം ഇവിടുത്തെ ജനങ്ങൾക്ക് പുറം ലോകവുമായി ബന്ധപ്പെടുവാൻ, അയൽഗ്രാമത്തിലെ റെയിൽവേ സ്റ്റേഷനിൽ നടന്നു എത്തിയാൽ മാത്രമേ ഇവിടത്ത്കാർക്ക് എന്തും സാധ്യമാകുകയുള്ളൂ. പാളത്തിലൂടെ നടന്നു പോകണം, പക്ഷെ അതും അപകടമാണ്. പാസഞ്ചർ ട്രയിനുകളുടെ സമയം ഗ്രാമവാസികൾക്ക് നന്നായിട്ട് തന്നെ അറിയാം. പക്ഷേ, സമയം തെറ്റി വരുന്ന ചരക്ക് തീവണ്ടികൾ ഒരുപാട് മനുഷ്യ ജീവനുകൾ കവർന്നിട്ടുണ്ട്. അതിന്റെ വേദനയിൽ കഴിയുന്ന ഒരുപാട് മനുഷ്യരുമുണ്ടിവിടെ, ഒരു റെയിൽവേ സ്റ്റേഷൻ തങ്ങളുടെ ഗ്രാമത്തിലും വേണമെന്നതാണ് ഇവരുടെ സ്വപ്നം.

    2

    റെയിൽവേ സ്റ്റേഷനില്ലാത്തതിനാൽ പാളത്തിലൂടെ നടക്കേണ്ടി വരുന്ന തന്റെ നാട്ടുകാരുടെ കഷ്ടതകൾ അവസാനിപ്പിക്കാൻ, ഒരു റെയിൽവേ സ്റ്റേഷൻ വേണമെന്ന് ആവശ്യപ്പെട്ട് ജൂൻ ക്യുങ് എന്ന പയ്യൻ നിരന്തരമായി പ്രസിഡന്റിന് കത്തയക്കുന്നു. തന്റെ നാട്ടിലൊരു സ്റ്റേഷൻ കൊണ്ടുവരാനുള്ള അവന്റെ പരിശ്രമങ്ങളും അതിനവൻ നേരിടുന്ന വെല്ലുവിളികളും അതിനു കൊടുത്ത വലിയ വിലകളും ഹൈസ്‌കൂൾകാലത്തെ അവന്റെ പ്രണയവുമുൾപ്പെടെ ഒട്ടേറെ വൈകാരികനിമിഷങ്ങൾ കോർത്തിണക്കിയാണ് ഈ ചിത്രം മുന്നോട്ട് പോകുന്നത്. അത് വളരെ രസകരമായിട്ട് തന്നെ സംവിധായകൻ ആവിഷ്കരിക്കുകയും ചെയ്തിട്ടുണ്ട്.

    ത്രില്ലടിപ്പിക്കുന്ന ഒരു കൊറിയൻ 'കോൾ'; അവസാനമില്ലാത്ത ഒരു അവസാനവും - റിവ്യൂത്രില്ലടിപ്പിക്കുന്ന ഒരു കൊറിയൻ 'കോൾ'; അവസാനമില്ലാത്ത ഒരു അവസാനവും - റിവ്യൂ

    3

    സിനിമയുടെ കഥ എന്നുപറയുന്നത് ഇത്രയുമാണെങ്കിലും ഇതിൽ മനോഹരമായ ഒരുപാട് നിമിഷങ്ങൾ ഉണ്ട്, മനസ്സിൽ തങ്ങി നിൽക്കുന്ന വൈകാരികമായ തലങ്ങളുണ്ട്, ഒരച്ഛനും മകനും തമ്മിലുള്ള അന്തരമുണ്ട്, അവന്റെ ഏകാന്തത ഉണ്ട്, സഹോദരിയും സഹോദരനും തമ്മിലുള്ള സ്നേഹബന്ധമുണ്ട്, കൗമാരക്കാരന്റെ പ്രണയമുണ്ട്, എന്നിങ്ങനെ നിരവധി ലേയറുകൾ അടുക്കി അടുക്കി വെച്ച് നമ്മളെ ആ ലോകത്തേക്ക് കൊണ്ടുപോകുന്ന ഒരു സിനിമകൂടിയാണിത്. അതിൽ തന്നെ അപ്രതീക്ഷിതമായ ചില ട്വിസ്റ്റുകൾ, സ്നേഹബന്ധത്തിന്റെ ആഴങ്ങൾ , ഇതെല്ലം മനസ്സിൽ തട്ടുന്ന രീതിയിൽ തന്നെയാണ് സംവിധായകൻ ഈ സിനിമ ഒരുക്കിയിരിക്കുന്നതും. ചില സമയങ്ങളിൽ നമ്മുടെ കണ്ണ് നിറഞ്ഞാലും അത്ഭുതപ്പെടാനില്ല, അത്രയ്ക്ക് ഹൃദ്യമാണ് മിറക്കിൾ: ലെറ്റേഴ്സ് ടു ദി പ്രസിഡന്റ്.

    2018-ൽ ബി വിത്ത് യു എന്ന ചിത്രത്തിലൂടെ ഹൃദയസ്പർശിയായ പ്രണയവും കുടുംബ ബന്ധങ്ങളും കാണിച്ച് പ്രേക്ഷകരെ ചിരിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്ത സംവിധായകൻ ലീ ജാങ് ഹൂൺ ഈ ചിത്രത്തിലൂടെ ഒരിക്കൽ കൂടി തന്റെ പ്രേകഷകരെ രസിപ്പിക്കുകയാണ്. 1980-കളിലെ ഗൃഹാതുരത്വം ഒക്കെ കൊറിയക്കാർക്ക് സമ്മാനിച്ച ഒരു സിനിമകൂടിയാണിത്. വില്ലൻ കഥാപാത്രങ്ങളില്ല എന്നതും എടുത്ത് പറയേണ്ട ഒരു കാര്യമാണ്.

    4

    അഭിനേതാക്കൾ എല്ലാം മികച്ചു നിന്നു. 34 വയസ്സുള്ള പാർക്ക് ജംഗ് മിനെ ഹൈസ്‌കൂൾ വിദ്യാർത്ഥിയായ 15 വയസ്സുകാരനായ ജുൻ ക്യുങായി കാണുന്നത് അൽപ്പം അരോചകമായിരുന്നെങ്കിലും, സിനിമ മുന്നേറുമ്പോൾ അതെല്ലാം നമ്മൾ മറന്നു പോകും. ജുൻ ക്യുങിന്റെ സഹോദരിയായി എത്തുന്ന Lee Soo-kyung അത്യഗ്രൻ പ്രകടനമാണ് കാഴ്ചവെച്ചിരിക്കുന്നത്. സിനിമ കണ്ടു കഴിഞ്ഞാലും മനസ്സിൽ തങ്ങി നിൽക്കുന്ന കഥാപാത്രം. അച്ഛനായി എത്തുന്ന ലീ സിയോങ് മിൻ വെല്ലുവിളി നിറഞ്ഞ വേഷം ഏറ്റെടുത്ത് നമ്മളെ രസിപ്പിക്കുന്നുമുണ്ട്.

    കൊറിയൻ ത്രില്ലർ സിനിമകൾ കാണുന്നവർക്ക് ഒരുപക്ഷെ ഈ സിനിമ ഇഷ്ടപ്പെടണം എന്നില്ല. അവസാനത്തെ ആ സീൻ ഒക്കെ വേണ്ടിയിരുന്നോ എന്ന ചോദ്യം പോലും ചോദിച്ചു പോകാം, എങ്കിലും കണ്ടിരിക്കാവുന്ന ഒരു ഫീൽ ഗുഡ് മൂവി തന്നെയാണ് Miracle: Letters to the President.കഴിഞ്ഞവർഷത്തെ കൊറിയയിലെ ഏറ്റവും വിജയിച്ച 10 ചിത്രങ്ങളിൽ ഒന്നുകൂടിയാണ് ഈ സിനിമ.

    Read more about: review റിവ്യൂ
    English summary
    Korean Movie The Miracle: Letters to the President Review In Malayalam
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X