twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ക്രാക്ക്: മാസ്മഹാരാജാ സൂപ്പർഹീറോയിസം, സ്റ്റൈലൻ മസാലമിശ്രിതം... ശൈലന്റെ റിവ്യൂ

    |

    ശൈലൻ

    ജേര്‍ണലിസ്റ്റ്
    കവിതയെ സ്നേഹിക്കുന്നവർക്കും സോഷ്യൽ മീഡിയയിൽ സജീവമായവർക്കും മുന്നിൽ ശൈലനെ അവതരിപ്പിക്കാൻ ഒരു മുഖവുരയുടെ ആവശ്യമില്ല.. സാഹിത്യകാരനെന്നോ വിമർശകനെന്നോ ഉള്ള ലേബലുകൾ കൂടാതെ പച്ചമനുഷ്യനായി സിനിമയെ സമീപിക്കുന്ന ശൈലന്റെ സിനിമ കാഴ്ചാനുഭവങ്ങൾ ഏറെ ശ്രദ്ധേയമാണ്. പ്രിന്റ് മീഡിയയിലും സജീവം. എട്ട് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

    Rating:
    3.5/5
    Star Cast: Ravi Teja, Shruti Haasan, Sudhakar Komakula
    Director: Gopichand Malineni

    സൂപ്പർതാര മാസ്സ് മസാല സിനിമകൾക്ക് കഥപറച്ചിലിലും അവതരണത്തിലും എത്രത്തോളം വ്യത്യസ്തമാവാം എന്നതിന് മികച്ച ഉദാഹരണമാണ്, മാസ് മഹാരാജ എന്ന് ബോക്സോഫീസ് വിശേഷണമുള്ള തെലുങ്ക് ഹീറോ, രവിതേജയുടെ പുതിയ സിനിമയായ ക്രാക്ക്. ഗോപിചന്ദ് മലിനേനി എഴുതി സംവിധാനം ചെയ്ത ക്രാക്ക് ഈ വർഷത്തെ തെലുങ്കിലെ ആദ്യത്തെ ബ്ലോക്ക്ബസ്റ്റർ ഓപ്പണിംഗ് നടത്തിയ ശേഷം തമിഴ് മലയാളം പതിപ്പുകളുമായി ഇന്ന് കേരളത്തിൽ പ്രദർശനം ആരംഭിച്ചു.

    1

    രവിതേജാ സിനിമകളുടെ മലയാളം വേർഷനുകൾ മുൻപും കേരളത്തിൽ പ്രദർശനത്തിനെതിയിട്ടുണ്ടെങ്കിലും ഒരു മാസ്സ് മഹാരാജാ മൂവി ചൂടോടെ ഇവിടെ എത്തുന്നത് ആദ്യമായിട്ടാണ്. കൊമേഴ്സ്യൽ സൂപ്പർഹീറോ ചേരുവകൾ ആവശ്യത്തിന് ചേരുംപടി ചേർത്ത ഒരു സ്ഥിരം പോലീസ് സ്റ്റോറി ആണെങ്കിലും ഫോർമുലയിൽ ചില വെട്ടിത്തിരുത്തലുകളും ക്രാഫ്റ്റിൽ ചില അട്ടിമറികളും നടത്തി തീർത്തും രസകരമായിട്ടാണ് ഗോപിചന്ദ് ക്രാക്ക് ഒരുക്കിയിരിക്കുന്നത്. മേക്കിംഗ് സ്റ്റൈലിഷ്‌ ആണ്.

    2

    ലീനിയർ ആയി പോലീസ് സ്റ്റോറി പറഞ്ഞ് പോകുന്നതിന് പകരം പോതരാജ് വീരശങ്കർ എന്ന സി ഐ ശങ്കർ എന്ന നായകന്റെ ഔദ്യോഗിക ജീവിതത്തിലെ മൂന്ന് സംഭവങ്ങൾ ആണ് സിനിമയിൽ അവതരിപ്പിക്കുന്നത്. ബാക്ഗ്രൗണ്ട് എന്ന വാക്ക് ക്രിമിനൽസിന്റെ വായിൽ നിന്ന് വീണാൽ, അവരെ അടിച്ച് പരിപ്പെടുക്കുന്ന ഒരു കലിപ്പ് ഇൻസ്‌പെക്ടർ ആണ് ശങ്കർ. കർണൂൽ, കടപ്പ, ഓംഗോൾ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത ആന്ധ്രാമേഖലകളിലായിട്ടാണ് സിനിമയുടെ കിടപ്പുവശം. രാജമുന്ദ്രി സെൻട്രൽ ജയിലും ഒരു പ്രധാന ലൊക്കേഷൻ ആണ്.

    3

    സ്വാഭാവികമായി മൂന്ന് വില്ലന്മാരും മൂന്നിടത്ത് ആയി ശങ്കറിന് നേരിടാൻ ഉണ്ട്. അവരാകട്ടെ സ്വാഭാവികമായും ഗുണ്ടകളും ഗ്യാംസ്റ്റർമാരും കൊടുംക്രിമിനലുകളും ആയിരിക്കുമല്ലോ.. മൂന്നാളുമായി ബന്ധപ്പെട്ട സംഭവങ്ങളും സാഹചര്യങ്ങളും എല്ലാം വ്യത്യസ്തം. മൂന്നു ചാപ്റ്ററുകളുള്ള ഒരു ആന്തോളജി ഫിലിം ആയും ക്രാക്കിനെ അതിനാൽ കാണാം..

    അൻപത് രൂപയുടെ ഒരു കറൻസി നോട്ട്, ഒരു പച്ചമാങ്ങ, ഒരു ചെറിയ ഇരുമ്പാണി എന്നിവ മൂന്നു ക്രിമിനലുകളുടെ ഭാഗധേയം നിർണയിച്ചത് എങ്ങനെ എന്ന് കാണാം എന്ന വോയിസ് ഓവറോടെ ആണ് ക്രാക്ക് തുടങ്ങുന്നത്. അങ്ങനെയും ഒരു നരേറ്റിവ് ആംഗിൾ സിനിമയ്ക്കുണ്ട്.. കർണൂൽ, കടപ്പ, ഓംഗോൾ ചാപ്റ്ററുകളിലെ വില്ലന്മാരെ കഥ പറച്ചിലിലൂടെ വിദഗ്ദ്ധമായി കൂട്ടിയിണക്കിയിരിക്കുന്നതും മൂന്ന് കാലഘട്ടങ്ങളെയും തമ്മിൽ കണക്റ്റ് ചെയ്തിരിക്കുന്നതും എല്ലാം സ്ക്രിപ്റ്റിംഗിലെ മികവാണ്.

    5

    രവിതേജയുടെ പെർഫോമൻസ് നീറ്റാണ്. ടിയാന്റെ മുൻപ് കണ്ട പല സിനിമകളും അസഹനീയമായി തോന്നിയ അനുഭവം ഓർമ്മയിൽ ഉണ്ട്. ഇവിടെ പക്ഷെ ഹീറോയിസത്തിന് വേണ്ടി അധികമൊന്നും ഓവറാക്കി ചളമാക്കുന്നില്ല. കർണൂൽ കോട്ടയുടെ പശ്ചാത്തലത്തിലൂടെ സി ഐ ശങ്കറിന്റെ ബുള്ളറ്റിൽ ഉള്ള കുടുംബസ്ഥനായുള്ള ഇൻട്രോ തന്നെ ഡീസന്റ് ആണ്. ഭാര്യയാണ് ബുള്ളറ്റ് ഓടിക്കുന്നത് പോലും.

    5

    ശ്രുതി ഹാസൻ ആണ് ഭാര്യാറോളിൽ. ഒരുപാട് സ്‌ക്രീൻ ടൈം ഒന്നുമില്ലെങ്കിലും ഉള്ളത് വെടിപ്പായി ചെയ്തിട്ടുണ്ട്. ഭാര്യാസമേതൻ ആയതിന്റെ ഒരു ഒതുക്കം സി ഐ ശങ്കർ എന്ന നായകന്റെ ലൈഫിനുമുണ്ട്. നോട്ടിബോയ്‌ ഇമേജ് ഉണ്ടാക്കാനായുള്ള ശ്രമങ്ങൾ തെല്ലുമില്ല. ചളിയടി ചിലയിടത്തൊക്കെ ഉണ്ട് താനും..

    കഠാരി കൃഷ്ണ, കൊണ്ടറെഡ്ഢി, സലീം ഭത്കൽ എന്നീ പ്രതിനായക കഥാപാത്രങ്ങളെ യഥാക്രമം സമുദ്രക്കനി, രവിശങ്കർ, ചിരാഗ് ജനി എന്നിവർ ഉടലിൽ വഹിക്കുന്നു. ഇൻഡ്യാസ് മോസ്റ്റ് വാണ്ടഡ് ക്രിമിനൽ എന്നൊക്കെ മൂന്നാമത് പറഞ്ഞവനാണ് ഡെക്കറേഷൻ കൊടുത്തിരിക്കുന്നത് എങ്കിലും സമുദ്രക്കനി ആണ് കൊടൂരനായിരിക്കുന്നത്. വരലക്ഷ്മിക്ക് പതിവ് വില്ലത്തി വേഷം തന്നെ ഇവിടെയും.. പരിചയമുള്ള മുഖങ്ങൾ വേറെയുമുണ്ട്..

    6

    ആക്ഷൻ കൊറിയോഗ്രാഫി (രാം ലക്ഷ്മണ) കിടിലം. ഹൈ ഒക്ടൈൻ എന്ന് പറയാവുന്ന ഇടിവെട്ട് ആക്ഷൻ ക്രാക്കിന്റെ ഹൈലൈറ്റ് ആണ്. കഴുതയുടെ ചോര കുടിച്ച് , മണലിൽ പുതഞ്ഞ് കിടന്ന് കഴുതപ്പുലികളെ പോലെ അക്രമോൽസുകരായി ചാടുന്ന മച്ചാന്മാർ ഒക്കെ വേറെ ലെവൽ ആണെങ്കിലും വയലൻസ് ചിലയിടത്ത് ഒരുപൊടിക്ക് മുഴച്ച് നിൽക്കുന്നു. തെലുങ്ക് സ്കെയിൽ വെക്കുമ്പോൾ നോർമൽ.

    എസ് തമൻ ആണ് മ്യൂസിക് ഡിപ്പാർട്ട്‌മെന്റിന്റെ ചീഫ്. ബിജിഎം പടത്തിന്റെ ഉയിരാണ്. പാട്ടുകളും അവയുടെ വിഷ്വൽസും നന്നായിട്ടുണ്ട്. ഛായാഗ്രാഹകൻ ജി കെ വിഷ്ണുവിന്റെ കയ്യൊപ്പും അങ്ങിങ്ങായി ഉണ്ട്.

    7

    ഇത്രയും പറഞ്ഞതിൽ നിന്നും ഒരു ഗംഭീര ഇന്ത്യൻ സിനിമ എന്നൊന്നും ക്രാക്കിനെ തെറ്റിദ്ധരിക്കേണ്ടതില്ല. തെലുങ്ക് മസാലമിക്സ് എന്ന നിലയിൽ കണ്ണടയ്ക്കേണ്ട പല ഘടകങ്ങൾ പടത്തിൽ ഉണ്ട്. തെലുങ്ക് കൊമേഴ്സ്യൽ പടങ്ങൾ സ്ഥിരം കാണുന്നവരെ സംബന്ധിച്ച് കല്ലുകടി കുറവാണ് എന്നുമാത്രം. സിഐ ആയിട്ടും കുറ്റിത്താടി വച്ച് നിൽക്കുന്ന ശങ്കറിന് പിന്തുണയുമായി എസ്പിയുടെയും കോണ്സ്റ്റബിളിന്റെയും ഒക്കെ താടികൾ ഉണ്ട്. അതൊന്നും വല്യ ഇഷ്യൂ ആക്കേണ്ട. സ്ഥിരം ഐറ്റങ്ങളെ ബോറടിപ്പിക്കാതെ ബ്ലെൻഡ് ചെയ്തു എന്നതിലാണ് കാര്യം.

    Recommended Video

    ലാലേട്ടന്റെ താടി വെട്ടിയ വീരൻ ദേ ഇവിടുണ്ട് ..| Jerry's TalkTube | Filmibeat Malayalam


    പൈസാവസൂൽ.

    Read more about: review റിവ്യൂ
    English summary
    Krack movie review: Ravi Teja Starrer Is a Visual Treat For Mass Masala Audience
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X