twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കുട്ടിസ്റ്റോറി വെറും കുട്ടിക്കളി, പൊട്ടക്കഥകളുടെ വാലന്റൈൻസ് കൂട്ടം — ശൈലന്റെ റിവ്യൂ

    |

    Rating:
    2.0/5
    Star Cast: Sakshi Agarwal, Megha Akash, Ayra, Vijay Sethupathy, Gautham Vasudev Menon
    Director: Nalan Kumarasamy, Gautham Vasudev Menon, Venkat Prabhu, A.L. Vijay

    വാലന്റൈൻസ് ഡേ പ്രമാണിച്ച് ഇഷാരി കെ ഗണേഷിന്റെ വേൽ ഇന്റർനാഷണൽ പ്രദർശനെത്തിച്ചിരിക്കുന്ന നാല് പ്രണയകഥകൾ തുന്നിച്ചേർത്ത ആന്തോളജി മൂവി ആണ് കുട്ടിസ്റ്റോറി. നാല് സെഗ്മെന്റുകൾ ഒരുക്കിയിരിക്കുന്നതും ചില്ലറക്കാരല്ല. ഗൗതം വാസുദേവ് മേനോൻ, എ എൽ വിജയ്, വെങ്കട്ട് പ്രഭു, നളൻ കുമരസ്വാമി എന്നീ വൻ തോക്കുകൾ ആണ് . എന്നാൽ വൻ തോക്കുകൾ വൻ തോൽവികൾ ആവുന്ന ശോകം സീനാണ് സിനിമ കഴിഞ്ഞ് തിയേറ്റർ വിട്ട് ഇറങ്ങുമ്പോൾ..

    കുട്ടിസ്റ്റോറി

    എതിർ പാരാ മുത്തം -ഗൗതം മേനോൻ, അവനും നാനും - എ എൽ വിജയ്, ലോഗം -വെങ്കട്ട് പ്രഭു, ആടൽ പാടൽ - നളൻ കുമരസ്വാമി എന്നിവയാണ് സിനിമകൾ യഥാക്രമം. നല്ല അഭിനേതാക്കളും ഉണ്ട്. എന്നാൽ സംവിധായകർ ഇതൊരു കുട്ടിക്കളി ആയിട്ടാണ് എടുത്തിരിക്കുന്നത്. അതിനാൽ തന്നെ വാല്യബിള്‍ ആയിട്ടുള്ള ഒരു തിയേറ്റർ അനുഭവം സമ്മാനിക്കാൻ ഒന്നിനു പോലും സാധിക്കുന്നില്ല.

    കുട്ടിസ്റ്റോറി

    എതിർ പാരാ മുത്തം എന്ന ആദ്യ സെഗ്‌മെന്റും അവനും നാനും എന്ന രണ്ടാം സെഗ്‌മെന്റും കണ്ട് ഇന്റർവെൽ ആകുമ്പോൾ തന്നെ മനസ് മടുക്കും. ഏറ്റവും മോശം ആവാൻ വേണ്ടി മേനോനും വിജയും തമ്മിൽ കടുത്ത മത്സരത്തിൽ ആണ്. ഇടവേളയ്ക്ക് ശേഷം വരുന്ന ലോഗവും ആടലും പാടലും ഇച്ചിരെ ഭേദമാണ്. ഇച്ചിരെ എന്നുപറയുമ്പോൾ ഒരു മിനുങ്ങ്‌..

    കുട്ടിസ്റ്റോറി

    ഗൗതം മേനോന്റെ ഇതുവരെയുള്ള സിനിമകളിൽ പലതിലും കണ്ട ഐറ്റം തന്നെ മേനോൻ ആട്ടിയതിന്മേൽ ഇട്ട് ആട്ടിക്കൊണ്ടിരിക്കുകയാണ്, എതിർ പാരാ മുത്തം അഥവാ തിരികെ പ്രതീക്ഷിക്കാത്ത ചുംബനം.. 95 ൽ തിരുച്ചിയിലെ ഒരു കോളേജിൽ മൃണാളിനി എന്ന കൂട്ടുകാരിയുമായി ഉണ്ടായിരുന്ന പരിശുദ്ധ ബന്ധത്തെ സമകാലീന ചെന്നൈയിൽ മധ്യവയസ്കനായി തുടങ്ങിയ ആദി "മദ്യ"വയസ്കരായിരിക്കുന്ന കുറച്ച് കൂട്ടുകാരോട് അയവെട്ടുന്നതാണ് സാഹചര്യം. മേനോൻ തന്നെയാണ് ആദി എന്നത് മാത്രം ആണ് ഒരേ ഒരു പുതുമ. മൃണാളിനി രണ്ട് കാലഘട്ടത്തിലും അമല പോൾ തന്നെ. ഇങ്ങേര് ഈ സ്ഥിരം രാമായണൻവായന എന്നു നിർത്തും എന്നൊരു ചോദ്യം മാത്രമേ സിനിമ ബാക്കി വെക്കുന്നുള്ളൂ.. ഒരാൾ എത്രയെന്ന് വച്ചാ സ്വയം അനുകരിക്കുക..

    കുട്ടിസ്റ്റോറി

    ഈ എ എൽ വിജയിന്റെ അവനും നാനും ആദാമും ഹവ്വയും കോളേജിൽ പഠിച്ചിരുന്ന കാലത്തെ സ്റ്റോറി ലൈൻ ആണ്. ഗംഭീരനൊരു ബർത്ഡേ സർപ്രൈസോടെ സിനിമ തുടങ്ങുന്നു. കാമുകി ഗർഭിണി ആവുമ്പോൾ കാമുകന്റെ ഫോൺ നോട്ട് റീച്ചബിൾ ആവുന്നു.. കരച്ചിലും പിഴിച്ചിലും കാണുമ്പോൾ അറുപതുകളിലെ സിനിമകളുടെ നോസ്റ്റു. 135 രൂപ കൊടുത്താൽ ഐ പിൽ കിട്ടുമെന്ന കാര്യമൊന്നും വിജയും നായികയും അറിഞ്ഞില്ല തോന്നുന്നു. മേഘ ആകാശും അവിനാഷ് പ്രധാനുമാണ് താരങ്ങൾ. ലവ് സ്റ്റോറി തീർന്നാലും ലവ് നിലനിൽക്കും എന്ന് അന്ത്യവാചകം.

    കുട്ടിസ്റ്റോറി

    കൂട്ടത്തിൽ ഭേദപ്പെട്ട ഒന്നായി തോന്നുന്നത് ആണ് പ്രേംജി അമരന്റെ ലോഗം. വീഡിയോ ഗെയ്‌മറുടെ ലോകം ആണ്. ആനിമേഷൻ ഫോർമാറ്റിൽ ആണ് പ്രണയകഥയെ മുന്നോട്ട് കൊണ്ടുപോവുന്നത്.. പുതുമായൊക്കെയുണ്ട്. പക്ഷെ ബോറടി കാരണം ഇടയിൽ മയക്കം വന്നുപോയി.. എന്നാലും കൊള്ളാം.

    കുട്ടിസ്റ്റോറി

    നളൻ കുമരസ്വാമിയുടെ ആടലും പാടലും ആണ് കൂട്ടത്തിൽ നല്ല ദൃശ്യഭാഷ ഉള്ള ഐറ്റം. സ്റ്റോറിലൈൻ നമ്മുടെ ആർ ജെ ഷാനിന്റെ ഫ്രീഡം അറ്റ് മിഡ്‌നൈറ്റിന്റെ തന്നെ. ഭർത്താവിന്റെ അവിഹിതചാറ്റിംഗ് പ്രണയം പിടിച്ച ഭാര്യയുടെ പാലുംവെള്ളത്തിൽ പണി. (ഫ്രഷ് ഫ്രഷ്ഷേയ്..) അദിതി ബാലനും വിജയ്‌ സേതുപതിയും ആണ് പ്രതികൾ.

    കുട്ടിസ്റ്റോറി

    ഊളക്കഥ ആണെങ്കിലും നളൻ കമാരസാമി ട്രീറ്റ് കൊണ്ട് അതിനെ ഐറ്റമാക്കി മാറ്റിയിട്ടുണ്ട്.. ബിജിഎം പൊളി. എഡ്വിൻ ലൂയിസ് ആണ് അതിന്റെ ആള്.. എൻഡിംഗ് പഴേ നസീർ-ഷീല സാധനം തന്നെ. വിജയ് സേതുപതിയെ പോസ്റ്ററിൽ കണ്ട് അയാളുടെ മുഴുനീള സിനിമ എന്നുകരുതി കയറിയ കുറച്ചുപേർ തിയേറ്ററിൽ ഉണ്ടായിരുന്നു. അവരുടെ കാട്ടു കൂതറ കമന്റുകൾ സിനിമയേക്കാൾ ഭേദമായി തോന്നി..

    Recommended Video

    ലാലേട്ടന്റെ ആറാട്ട് കഴിഞ്ഞു,ഇനി ബറോസ്

    പാഴ് എന്ന് അടിവര

    Read more about: review റിവ്യൂ
    English summary
    Kutty Story Tamil Movie review: Vijay Sethupathy starred Is an average movie
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X