»   » ലേഡീസ് ആന്റ് ജെന്റില്‍മാന്‍ രക്ഷപ്പെടും

ലേഡീസ് ആന്റ് ജെന്റില്‍മാന്‍ രക്ഷപ്പെടും

Posted By:
Subscribe to Filmibeat Malayalam
<ul id="pagination-digg"><li class="next"><a href="/reviews/ladies-gentleman-mohanlal-siddiqu-review-2-108386.html">Next »</a></li></ul>

ഏറെക്കാലത്തിനു ശേഷമാണ് ഒരു മോഹന്‍ലാല്‍ ചിത്രം തിയറ്ററുകളില്‍ ഇങ്ങനെ ആവേശമുണര്‍ത്തുന്നത്. ചിത്രം തുടങ്ങുന്നതുമുതല്‍ അവസാനം വരെ യുവാക്കള്‍ ഒന്നടങ്കം കയ്യടിച്ചും ആഘോഷിച്ചും നൃത്തം വച്ചും ഒരുല്‍സവമാക്കുകയാണ്. അതെ ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം സംവിധായകന്‍ സിദ്ദിഖ് മോഹന്‍ലാലിനെ നായകനാക്കി ഒരുക്കിയ ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍ ഈ വിഷുവിന് തിയറ്ററില്‍ മാലപ്പടക്കം പൊട്ടിക്കുകയാണ്. മോഹന്‍ലാലിന്റെ മാനറിസങ്ങള്‍ പൂര്‍ണമായും ഉപയോഗപ്പെടുത്തി, സിദ്ദീഖ് സിനിമകളുടെ തമാശയുമെല്ലാം ചേര്‍ത്തൊരുക്കിയ ചിത്രം കുടുംബപ്രേക്ഷകരും സ്വീകരിക്കുമെന്ന് ഉറപ്പ്.

മംമ്ത മോഹന്‍ദാസ്, പത്മപ്രിയ, മീരാജാസ്മിന്‍, മിത്രകുര്യന്‍ എന്നിവര്‍ ലാലിന്റെ നായികമാരായെത്തു്േമ്പാള്‍ ക്രിഷ് ജെ.സത്താര്‍, കലാഭവന്‍ ഷാജോണ്‍, ഗണേഷ്‌കുമാര്‍, കൃഷ്ണകുമാര്‍, മനോജ്‌കെ.ജയന്‍ എന്നിവരും പ്രധാനവേഷത്തിലെത്തുന്നു.

Ladies and Gentleman

ബോഡിഗാര്‍ഡ് എന്ന ചിത്രത്തിനു ശേഷം സിദ്ദിഖ് ഒരുക്കിയ ചിത്രം പ്രേക്ഷകരില്‍ പോസിറ്റീവ് എനര്‍ജിയാണ് നിറയ്ക്കുന്നത്. യുവാക്കളില്‍ പ്രതീക്ഷയും പ്രത്യാശയും നിറയ്ക്കുന്ന ചന്ദ്രബോസ് എന്ന നായകനെ മോഹന്‍ലാല്‍ ഗംഭീരമാക്കിയിരിക്കുന്നു. പൂര്‍ണമായും ഇതൊരു ലാല്‍ ചിത്രമാണ്. മദ്യപിച്ചുകൊണ്ട് ലാല്‍ മുന്‍പും നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും ഇത്രയും കോമഡിയോടെ മദ്യപാന സീനുകള്‍ ഉണ്ടായിട്ടില്ല.

സതീഷ് കുറുപ്പിന്റെ ക്യാമറയും ഭംഗിയായി ജോലി നിര്‍വഹിച്ചിട്ടുണ്ട്. റഫീക്ക് അഹമ്മദിന്റെ വരികള്‍ക്ക് സതീഷ് വേഗയൊരുക്കിയ ഗാനങ്ങള്‍ റണ്‍ ബേബി റണ്ണിനു ശേഷം വന്‍ ഹിറ്റാകുമെന്ന് ഉറപ്പ്. കോമഡിയിലൂടെ കാര്യങ്ങള്‍ അവതരിപ്പിക്കാനുള്ള സിദ്ദിഖിന്റെ കഴിവ് ഇടിവൊന്നുംപറ്റിയില്ലെന്നതിന് തെളിവാണീ ചിത്രം. ലോക്പാല്‍, റെഡ് വൈന്‍ എന്നീ ചിത്രങ്ങളുടെ പരാജയ ക്ഷീണമെല്ലാം ഇല്ലാതാക്കാന്‍ ലേഡീസ് ആന്‍ഡ് ജന്റില്‍മാന്‍ ലാലിനെ സഹായിക്കും. ആസ്വദിക്കാം ഈ വിഷുനാള്‍ ലാലിനൊപ്പം.

<ul id="pagination-digg"><li class="next"><a href="/reviews/ladies-gentleman-mohanlal-siddiqu-review-2-108386.html">Next »</a></li></ul>
English summary
LADIES AND GENTLEMAN leaves out a strong message subtly-that life is all about positive attitude. Mohanlal's watchable one directed by Siddique

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam