twitter
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

ലാലിനെ അറിഞ്ഞുള്ള സിദ്ദിഖ് പ്രയോഗങ്ങള്‍

By Nirmal Balakrishnan

Next »

« Previous

ഒറ്റയാന്‍മാരുടെ ജീവിതമാണ് സിദ്ദിഖ് എന്ന സംവിധായകന്‍ എന്നും ഇഷ്ടപ്പെടാറുള്ളത്. ലാലിനൊപ്പം സംവിധാനം ചെയ്യുന്ന സമയത്ത് അയാള്‍ സംഘത്തിന്റെ കഥയായിരുന്നു എടുത്തിരുന്നത്. ഇന്‍ ഹരിഹര്‍ നഗര്‍, റാംജിറാവ് സ്പീക്കിങ്ങ്, വിയറ്റ്‌നാം കോളനി, കാബൂളിവാല എന്നിവയെല്ലാം അത്തരത്തിലുള്ള ചിത്രമായിരുന്നു.

എന്നാല്‍ ഹിറ്റ്‌ലര്‍, ക്രോണിക് ബാച്ചിലര്‍, ബോഡിഗാര്‍ഡ്, ലേഡീസ് ആന്‍ഡ് ജന്റില്‍മാന്‍ എന്നിവയെല്ലാം ഒരു വ്യക്തിയുടെ ജീവിതം സംബന്ധിച്ചുള്ള കഥയായിരുന്നു. മറ്റു കഥാപാത്രങ്ങളെല്ലാം അയാളെ സപ്പോര്‍ട്ട് ചെയ്യാന്‍ മാത്രമുള്ളതായിരുന്നു. ഒറ്റയാന്‍മാരുടെ ജീവിതം പറയുമ്പോള്‍ സിദ്ദീഖ് കൂട്ടുപിടിക്കുന്നതാകട്ടെ ശുദ്ധ ഹാസ്യത്തെയും.

Ladies and Gentle Man

മുന്‍ചിത്രങ്ങളുടെ മാതൃകയില്‍ തന്നെയാണ് സിദ്ദീഖ് ഇതും ഒരുക്കിയിരിക്കുന്നത്. ദിലീപാണ് ഇപ്പോള്‍ കോമഡി നന്നായി ചെയ്യുന്നതെങ്കിലും ലാലിന്റെ കോമഡിക്ക് ഒരു വ്യത്യസ്തതയുണ്ട്. പ്രത്യേകിച്ച് ലാല്‍ മദ്യപിച്ച് എത്തുകയാണെങ്കില്‍ പറയുകയും വേണ്ട. ലാല്‍ മാനറിസം നന്നായി ഉപയോഗപ്പെടുത്തിയാണ് സിദ്ദീഖ് ലേഡീസ് ആന്‍ഡ് ജന്റില്‍മാന്‍ ഒരുക്കിയിരിക്കുന്നത്. ക്ലൈമാക്‌സ് അത്രയ്ക്ക് പോരെങ്കിലും ചിത്രം എല്ലാവരും ഇഷ്ടപ്പെടുമെന്ന് ഉറപ്പാണ്.

ദിലീപിന്റെ ബോഡിഗാര്‍ഡ് ക്ലൈമാക്‌സിന്റെ പ്രത്യേകതകൊണ്ടു മാത്രം രക്ഷപ്പെട്ട ചിത്രമായിരുന്നു. എന്നാല്‍ ഇതില്‍ കഥയുടെ വളര്‍ച്ചയാണ് ഏറെ രസകരമായത്. ഭാര്യ മരിച്ച ഓര്‍മയില്‍ ജീവിക്കുകയാണ് അയാള്‍ എന്ന് ആദ്യം പ്രേക്ഷകനു അറിയില്ല. ഭാര്യ വിവാഹമോചനം തേടി വേര്‍പിരിഞ്ഞുവെന്നാണ് ബോസ് പറയുന്നത്.

അതങ്ങനെയെന്നു തന്നെയാണ് മനസ്സിലാകൂ. പാളിച്ചപറ്റാതെയാണ് ഇവിടെയൊക്കെ സിദ്ദീഖ് കൈകാര്യം ചെയ്തിരിക്കുന്നത്. ലാലിനെ അറിഞ്ഞുകൊണ്ടുതന്നെയാണ് അദ്ദേഹം ചന്ദ്രബോസ് എന്ന കഥാപാത്രത്തെ സൃഷ്ടിച്ചത്. നാം കാണാന്‍ ഇഷ്ടപ്പെടുന്ന തരം ലാലാണ് ചിത്രത്തില്‍ നിറഞ്ഞു നില്‍ക്കുന്നത്.

Next »

« Previous

English summary
LADIES AND GENTLEMAN leaves out a strong message subtly-that life is all about positive attitude. Mohanlal's watchable one directed by Siddique,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X