മിനിമം ഗ്യാരണ്ടി ലാലിനെ രക്ഷിയ്ക്കും
ലോക്പാല്‍ എന്ന ജോഷി ചിത്രത്തിന്റെ പരാജയം ഏറ്റുവാങ്ങിക്കൊണ്ടാണ് മോഹന്‍ലാലിന്റെ 2013 തുടങ്ങുന്നത്. അഴിമതിക്കെതിരെ പോരാടുന്ന സാധാരണക്കാരനായിട്ടാണ് ലാല്‍ അതില്‍ അഭിനയിച്ചിരുന്നത്. എന്നാല്‍ കഥയുടെ പോരായ്മ അതിനെ ബാധിച്ചു. പിന്നീട് വന്ന റെഡ് വൈന്‍ നല്ല ചിത്രമായിരുന്നെങ്കിലും ക്ലൈമാക്‌സിലെ പോരായ്മ ചിത്രത്തെ നശിപ്പിച്ചു.
രണ്ടു തിരിച്ചടികള്‍ക്കു ശേഷമാണ് ലാലിന്റെ ലേഡീസ് ആന്‍ഡ് ജന്റില്‍മാന്‍ വരുന്നത്. പക്ഷേ ഇക്കുറി പാളിയില്ല. സിദ്ദീഖ് എന്ന സംവിധായകന്റെ മിനിമം ഗാരന്റി ലാലിനു തുണയായി. ലാലിന്റെ എല്ലാ പ്രത്യേകതകളും അറിഞ്ഞുകൊണ്ട് എല്ലാതരം പ്രേക്ഷകര്‍ക്കും ഇഷ്ടപ്പെടുന്ന രീതിയിലാണ് ചിത്രമെത്തുന്നത്.

തിയറ്ററില്‍ ആരവമുണ്ടാക്കാനുള്ള എല്ലാ മരുന്നും സിദ്ദീഖ് പ്രയോഗിക്കുന്നുണ്ട്. കോമഡിയും ആക്ഷനും ത്രസിപ്പിക്കുന്ന സംഭാഷണങ്ങളും അയാള്‍ ഭംഗിയായി ചെയ്തിരിക്കുന്നു. ലാലിന്റെ നാളുകള്‍ എണ്ണപ്പെട്ടു എന്നു പറഞ്ഞുനടന്നവര്‍ക്കുള്ളമറുപടി കൂടിയാണീ ചിത്രം.
നാലു നായികമാരാണ് ലാലിന്റെ കൂടെ. മീരാ ജാസ്മിന്‍ ലാലിന്റെ ഭാര്യയായിട്ടാണ് അഭിനയിക്കുന്നത്. എന്നാല്‍ ഓവര്‍ മേക്കപ്പ് മീരയെ വല്ലാതെ മടുപ്പിക്കുന്നുണ്ട്. മുന്‍പ് കണ്ട മീരയല്ല ചിത്രത്തിലുള്ളത്. മംമ്ത മോഹന്‍ദാസിനാണ് കൂടുതല്‍ ഭംഗിയായി ചെയ്യാന്‍ സാധിച്ചിരിക്കുന്നത്. പത്മപ്രിയയും വല്ലാതെ മടുപ്പിച്ചിരിക്കുയാണ്. ലാലിനൊപ്പം നിറഞ്ഞു നില്‍ക്കുന്ന കലാഭവന്‍ ഷാജോണ്‍ ശരിക്കും കയ്യടി നേടി. ജയഭാരതിയുടെ മകന്‍ ക്രിഷ് ജെ. സത്താറും മോശമല്ലാത്ത പ്രകടനമാണ് കാഴ്ചവച്ചിരിക്കുന്നത്.
കസനോവ എന്ന ചിത്രത്തിലെ ഗാനങ്ങളെ അനുസ്മരിപ്പിക്കുന്നതാണ് ഇതിലെ ചില ഗാനങ്ങളെങ്കിലും പ്രേക്ഷകനു ബോറടിക്കില്ല. ലേഡീസ് ആന്‍ഡ് ജന്റില്‍മാന്‍ എന്നു തുടങ്ങുന്ന ഗാനം കഴിയുന്നതുവരെ തിയറ്ററില്‍ യുവാക്കള്‍ നൃത്തം വയ്ക്കുകയാണ്. ലാലിനെ യുവാക്കള്‍ കാണാന്‍ ഇഷ്ടപ്പെടുന്ന രൂപത്തിലാണ് ആ ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നത്.


Click it and Unblock the Notifications











