ഒരു കോടിയുടെ പിന്നാലെ ലാലും ബഹദൂറും ശാസ്ത്രിയും

By Nirmal Balakrishnan

ശ്രീ ലാല്‍. കാര്യമായ തൊഴിലൊന്നുമില്ലാത്ത ശരാശരി കുട്ടനാട്ടുകാരന്‍. അച്ഛന്‍ (നന്ദു), അമ്മ (പാര്‍വതി) എന്നിവരുടെ രണ്ടു മക്കളില്‍ മൂത്ത ആളാണ് ലാല്‍(ജയസൂര്യ). വീട്ടുകാരുടെ നിര്ബന്ധത്തിനു വഴങ്ങി പെണ്ണുകാണാന്‍ പോകുമ്പോഴാണ് യാത്ര ചെയ്തിരുന്ന ഓട്ടോ നായയെ ഇടിക്കുന്നത്. ആ നായയെയും കൊണ്ട് അയാള്‍ വീട്ടിലേക്കു പോരുന്നു. അതോടെ പെണ്ണുകാണല്‍ മുടങ്ങുന്നു. എറണാകുളത്തെ നഴ്‌സായ താര (സാന്ദ്ര)യെ ആണ് പെണ്ണുകാണാന്‍ പുറപ്പെട്ടിരുന്നത്. കയര്‍ ബോര്‍ഡില്‍ ഡ്രൈവറുടെ ജോലി ശരിയാക്കി കിട്ടാന്‍ എറണാകുളത്തേക്കു ഒരാളെ കാണാന്‍ പോകുകയാണ് ലാല്‍.

ബഹദൂര്‍. മുന്‍ പഞ്ചായത്തു പ്രസിഡന്റായിരുന്നു ഇദ്ദേഹം (നെടുമുടി). പറയാന്‍ കുറേയുണ്ട്. ആള്‍ മദ്യപാനിയാണ്. മിനറല്‍ വാട്ടറില്‍ മദ്യം ചേര്‍ത്ത് യാത്രയില്‍ കൈവശം വയ്ക്കും. സ്ത്രീകളെ കണ്ടാല്‍ പ്രായം നോക്കാതെ ഒരിളക്കമുണ്ട്.
ആലപ്പുഴ- എറണാകുളം കെഎസ്ആര്‍ടിസി ബസിലാണ് ലാല്‍ യാത്ര പോകുന്നത്. അടുത്തിരിക്കുന്നത് ബഹദൂറും. കൂടെ സിനിമാ മോഹവുമായി മറ്റൊരു യുവാവുമുണ്ട്. ഇവരുടെ മുന്‍സീറ്റിലാണ് താരയുള്ളത്. ലാലാണ് തന്നെ പെണ്ണുകാണാന്‍ വരാനിരുന്നതെന്ന് അവള്‍ക്കറിയാം. എന്നാല്‍ അവളെ അവനറിയില്ല.

lal-bahadur-sastri

എറണാകുളത്തേക്കുള്ള യാത്രയില്‍ ഒരു പയ്യനില്‍ നിന്ന് ബഹദൂര്‍ ലോട്ടറിയെടുക്കുന്നു. ചില്ലറയില്ലാത്തതിനാല്‍ ഒരു ടിക്കറ്റ് അവന്‍ ലാലിന്റെ മടിയിലിട്ടുപോകുന്നു. ആ ടിക്കറ്റിലാണ് ലാല്‍ തനിക്കു കാണേണ്ട ആളുടെ മേല്‍വിലാസം എഴുതിവച്ചിരിക്കുന്നത്.
എറണാകുളത്തെത്തിയതോടെ എല്ലാവരും അവരവരുടെ വഴിക്കു പോകുന്നു.
അച്ഛന്‍ ചെയ്ത കൃഷി നശിച്ചതില്‍ നഷ്ടം വാങ്ങാന്‍ കൃഷി ഓഫിസില്‍ കയറിയിറങ്ങുകയാണ് ധര്‍മജന്‍ ശാസ്ത്രി (അജു വര്‍ഗീസ്). എന്നാല്‍ കൈക്കൂലി കൊടുക്കാത്തതിനാല്‍ കുറേ നടക്കേണ്ടി വരുന്നു.

ജോലിക്കാര്യത്തിന് ആളെ കണ്ട് മടങ്ങുമ്പോഴാണ് ലാല്‍ ഷൂട്ടിങ് കാണാന്‍ നില്‍ക്കുന്നത്. രാവിലെ തന്നോടൊപ്പം യാത്ര ചെയ്തിരുന്ന യുവാവ് ഡ്യൂപ്പ് ആയി അഭിനയിക്കുന്നതു കാണുമ്പോള്‍ അവന്‍ നോക്കി നില്‍ക്കുന്നു. എന്നാല്‍ ഷൂട്ടിങ്ങിനിടെ അവനു പരുക്കേല്‍്ക്കുന്നു. ആശുപത്രിയിലെത്തിച്ച് അവന്റെ കാര്യം ലാലിനെ ഏല്‍പ്പിച്ച് സിനിമാക്കാര്‍ മുങ്ങുന്നു. ഇതേ ആശുപത്രിയിലാണ് ആണ് സാന്ദ്ര ജോലി ചെയ്യുന്നത്. തന്റെ പഴയൊരു സുഹൃത്തിനെ കാണാന്‍ ബഹദൂര്‍ വരുന്നതും ഇവിടെ തന്നെ. ലാലും ബഹദൂറും വീണ്ടും കണ്ടുമുട്ടുന്നു. ഏറണാകുളത്തേക്ക് ചിത്രരചനാ മല്‍സരത്തില്‍ പങ്കെടുക്കാന്‍ സഹോദരിയെയും കൊണ്ട് രാവിലെ കണ്ട ലോട്ടറി പയ്യനും വന്നിട്ടുണ്ട്.
ലാലിന്റെ കൈവശമുള്ള ടിക്കറ്റിന് ഒരു കോടി രൂപ ലോട്ടറി അടിക്കുന്നതായി ബഹദൂര്‍ അറിയുന്നു. പക്ഷേ ടിക്കറ്റ് ലാലിന്റെ കൈവശത്തു നിന്ന് നഷ്ടപ്പെട്ടിരുന്നു. പരുക്കേറ്റ യുവാവിന്റെ സുഹൃത്തായ ബഹദൂറും ആശുപത്രിയിലെത്തി ഇവരുടെകൂടെ ചേരുന്നു. പിന്നെ മൂവരും ചേര്‍ന്ന് ലോട്ടറി ടിക്കറ്റ് തേടി യാത്രയായി. പക്ഷേ അപ്പോഴേക്കും ആ ടിക്കറ്റ് മറ്റൊരാള്‍ക്കു ലഭിച്ചിരുന്നു. ഇനി അറിയേണ്ടത് ഈ ടിക്കറ്റ് ഇവര്‍ക്കു ലഭിക്കുമോ എന്നാണ്. അതാണ് സസ്‌പെന്‍സോടെ സംവിധായകന്‍ അവതരിപ്പിക്കുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X