നെടുമുടിയൊരു വെള്ളം

By Nirmal Balakrishnan

വെള്ളത്തെപോലെയാണ് നെടുമുടി വേണു. ആരുടെ കൂട്ടത്തിലാണോ ചേരുന്നത് അവരില്‍ ഒരാളായി മാറും ഇദ്ദേഹം. മോഹന്‍ലാലിനൊപ്പമാണ് അഭിനയിക്കുന്നതെങ്കില്‍ ലാലിന്റെ സംഘത്തില്‍ നേതാവാകും. മമ്മൂട്ടിയുടെ ചിത്രമാണെങ്കില്‍ അവിടെ ഏറ്റവും തലമുതിര്‍ന്ന കാരണവരാകും. ദിലീപിനൊപ്പമാണെങ്കില്‍ കോമഡിയുടെ തലതൊട്ടപ്പനാകും. പുതുമുഖതാരങ്ങളാണെങ്കില്‍ അവരുടെ അച്ഛന്റെ സ്ഥാനത്തായിരിക്കും. എത്രകാലമായി നെടുമുടി മലയാളത്തില്‍ അഭിനയിക്കുന്നു. ഇതിനിടെ ടൈപ്പ് ചെയ്യപ്പെട്ട ഒട്ടേറെ കഥാപാത്രങ്ങളെ ചെയ്തു. നായകനായി, വില്ലനായി, സഹനടനായി, അച്ഛനായി, മകനായി എന്തൊക്കെ വേഷത്തില്‍ ഇദ്ദേഹതതെ കാണുന്നു. പക്ഷേ ഒരിക്കല്‍ പോലും പ്രേക്ഷകരെ മടുപ്പിക്കാത്തൊരു താരമായി നില്‍ക്കാന്‍ നെടുമുടിക്കുകഴിയുന്നു.

കാവാലത്തിന്റെ നാടകത്തിലൂടെയാണ് നെടുമുടി വളര്‍ന്നത്. ഭരതന്റെയും പത്മരാജന്റെയും ചിത്രങ്ങളില്‍ പതിവുതാരമായിരുന്നു. അതൊക്കെ കൊണ്ടുതന്നെ ഏതു വേഷവും എങ്ങന ചൈയ്യണമെന്ന് നെടുമുടിക്കു നന്നായി അറിയാം.

lal-bahadur-shasthri

ഹിസ് ഹൈനസ് അബ്ദുള്ള എന്ന ചിത്രത്തിലെ തമ്പുരാന്റെ വേഷം. നെടുമുടിയല്ലെങ്കില്‍ ആ സിനിമ പരാജയപ്പെട്ടുപോകുമായിരുന്നു. വന്ദനം, ഈ തണുത്ത വെളുപ്പാന്‍ കാലത്ത് എന്നിവയിലെ വില്ലന്‍. ഇവിടെയൊക്കെ പകരക്കാരനെ വയ്ക്കാന്‍ കഴിയുമായിരുന്നോ. ഭരതത്തില്‍ മോഹന്‍ലാലിന്റെ ജ്യേഷ്ഠന്റെ വേഷം. എടുത്തുപറയാന്‍ ഒത്തിരിയുണ്ട്. ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടത്തിലെ അച്ഛന്‍. അവിടെ നെടുമുടിയല്ലാതെ വേറെയാരുമില്ല.

ഇടക്കാലത്ത് മലയാള സിനിമ ന്യൂജനറേഷനിലേക്കു തിരിഞ്ഞപ്പോള്‍ അച്ഛന്‍ വേഷങ്ങള്‍ ഇല്ലാതായി. അപ്പോഴും പിടിച്ചുനിന്നൊരു നടനായിരുന്നു നെടുമുടി. ഇപ്പോള്‍ റിലീസ് ചെയ്ത ലാല്‍ ബഹദൂര്‍ ശാസ്ത്രിയില്‍ ജയസൂര്യക്കും അജു വര്‍ഗീസിനുമൊപ്പം അവരിലൊരാളായി നിന്നുകൊണ്ടാണ് നെടുമുടി അഭിനയിക്കുന്നത്. ഏതു താരങ്ങള്‍ക്കൊപ്പം ചേര്‍ന്നു നില്‍ക്കാന്‍ കഴിയുന്നതു തന്നെയാണ് നെടുമുടിയുടെ വിജയവും.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X