ലെഫ്റ്റിലെ പ്രതീക്ഷ നല്‍കുന്ന കൂട്ടുകെട്ട്

By Nirmal Balakrishnan

Next »

« Previous

മലയാള സിനിമയില്‍ മാറങ്ങള്‍ കൊണ്ടുവന്ന ചിത്രമായിരുന്നു ഈ അടുത്ത കാലത്ത്. നിരവധി സംഭവങ്ങള്‍ കോര്‍ത്തുകൊണ്ട് എല്ലാം ശുഭമായി അവസാനിക്കുന്ന ചിത്രം മറ്റൊരു ചിത്രത്തിന്റെ കോപ്പിയടിയാണെന്നു കേള്‍ക്കാത്ത ന്യൂജനറേഷന്‍ ചിത്രമായിരുന്നു. അരുണ്‍കുമാര്‍ അരവിന്ദ- മുരളി ഗോപി സഖ്യത്തിലെ ആദ്യചിത്രം. അരുണ്‍കുമാര്‍ അരവിന്ദ് നല്ലൊരു എഡിറ്ററും സംവിധായകനുമാണ്. മുരളി ഗോപി നല്ല നടനും തിരക്കഥാകൃത്തും.

ഈ നാലുപേര്‍ രണ്ടുപേരിലൂടെ ഒന്നിച്ചപ്പോള്‍ ലഭിച്ചത് അടുത്തകാലത്ത് എന്ന ഹിറ്റ് ചിത്രവും. സ്വാഭാവികമായും ഇവരുടെ രണ്ടാമത്തെ ചിത്രത്തിന് വന്‍പ്രതീക്ഷയുണ്ടായിരിക്കും. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന പേരുകേള്‍ക്കമ്പോള്‍ അതൊരു രാഷ്ട്രീയ സിനിമയാണെന്ന് ഉറപ്പായിരുന്നു. എന്നാല്‍ ചിത്രീകരണ സമയത്തൊന്നും ഇവര്‍ സിനിമയുടെ പ്രമേയം പുറത്തുവിട്ടിരുന്നില്ല. വലിയൊരു താരനിരയെ അണിനിരത്തി ചെയ്ത ചിത്രത്തില്‍ ഒരാളുടെ കഥാപാത്രം പോലും മുഴച്ചുനില്‍ക്കാതെയാണ് മുരളി ഗോപി മുന്നോട്ടു കൊണ്ടുപോകുന്നത്.

Left right left

ശക്തമായ തിരക്കഥ തന്നെയാണ് ചിത്രത്തിന്റെ വിജയത്തിന്റെ ഹേതു. പണത്തിനു പിന്നാലെ പോകുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി നേതാക്കള്‍ക്ക് അവരുടെ ഭാഗത്തുനിന്നു ന്യായീകരിക്കാന്‍ പറയാനുള്ളത് കുട്ടിക്കാലത്തെ തീവ്രമായ അനുഭവങ്ങളാണ്. എന്നാല്‍ ഈ ന്യായീകരണം യഥാര്‍ഥ കമ്യൂണിസ്റ്റുകാരന് വിശ്വസിക്കാന്‍ പറ്റുന്നതല്ല. നേതാക്കള്‍ പണത്തിനു പിന്നാലെ പോകുമ്പോള്‍ പാര്‍ട്ടിക്കും പ്രവര്‍ത്തകര്‍ക്കും എന്തെല്ലാം സംഭവിക്കുമെന്നതിന്റെ ദൃശ്യാവിഷ്‌ക്കാരം കൂടിയാണ് ചിത്രം.

രസികന്‍ എന്ന തട്ടുപൊളിപ്പന്‍ ചിത്രത്തിനു തിരക്കഥയെഴുതികൊണ്ടാണ് മുരളിഗോപി സിനിമാരംഗത്തേക്കു വരുന്നത്. ഭരത് ഗോപിയുടെ മകന്‍ എന്ന മേല്‍വിലാസം കൊണ്ടല്ല മുരളി വന്നത്. പത്രപ്രവര്‍ത്തകന്‍ എന്ന ലേബലിലൂടെയായിരുന്നു. എന്നാല്‍ രസികന്‍ പരാജയപ്പെട്ടതോടെ സിനിമാ മോഹം ഉപേക്ഷിച്ചു. പിന്നീട് മുരളിയെ കാണുന്നത് ബ്ലസിയുടെ ഭ്രമരത്തിലൂടെയാണ്. മോഹന്‍ലാലുമൊത്തുള്ള അഭിനയം മുരളിയുടെ കഴിവിനെ പുറത്തേക്കു കൊണ്ടുവന്നു. പിന്നീട് ഈ അടുത്തകാലത്തിലൂടെ മികച്ച നടനായും തിരക്കഥാകൃത്തായും തിളങ്ങി. ഓഗസ്റ്റ് ക്ലബ്ബിലൂടെ നായകനായും മുരളി കയ്യടി വാങ്ങി.

പ്രിയദര്‍ശന്റെ എഡിറ്ററായിരുന്ന അരുണ്‍കുമാര്‍ കോക്ക്‌ടെയില്‍ എന്ന ചിത്ത്രിലൂടെയാണ് സംവിധായകനാകുന്നത്. വിദേശചിത്രം കോപ്പിയടിച്ചു എന്നതായിരുന്നു ആദ്യചിത്രത്തിലൂടെയുണ്ടാക്കിയ പേര്. എന്നാല്‍ ഈ അടുത്തകാലത്തിലൂടെ ചീത്തപ്പേരെല്ലാം കഴുകികളഞ്ഞു. ഇപ്പോള്‍ ഇരുത്തം വന്ന സംവിധായകനായി മാറി. ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് സംവിധാനം ചെയ്യാന്‍ കാട്ടിയ ധൈര്യം എടുത്തുപറയേണ്ടതാണ്.

Next »

« Previous

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X