ഇന്ദ്രജിത്ത് വീണ്ടും കരുത്തുകാട്ടുന്നു
മലയാളത്തിലെ യുവനടന്‍മാരില്‍ ഏറ്റവും കഴിവുള്ളതാരെന്ന ചോദ്യത്തിനു രണ്ടുത്തരമാണുള്ളത്. പൃഥ്വിരാജും ഇന്ദ്രജിത്തും. എന്നാല്‍ പൃഥ്വി മറ്റു ഭാഷകളിലേക്ക് ചേക്കേറിയപ്പോള്‍ ഇന്ദ്രജിത്ത് ഇവിടെ തന്നെ മേല്‍വിലാസം ഉണ്ടാക്കുകയായിരുന്നു. വിനയന്‍ സംവിധാനം ചെയ്ത ഊമപ്പെണ്ണിന് ഉരിയാടാ പയ്യന്‍ എന്ന ചിത്രത്തിലൂടെ വില്ലനായിട്ടാണ് ഇന്ദ്രന്‍ കടന്നുവന്നത്.
പിന്നീട് മീശമാധവനിലെ ഈപ്പന്‍ പാപ്പച്ചി എന്ന പൊലീസുകാരനായി ശരിക്കും കസറി. പിന്നീട് ഇന്ദ്രനു തിരിഞ്ഞുനോക്കേണ്ടി വന്നില്ല. മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും പൃഥ്വിയുടെയും ജയറാമിന്റെയുമൊക്കെ സഹായിയായി സിനിമയില്‍ സജീവമായി. നായകനായും പ്രതിനായകനായും സഹനടനായും എല്ലാവര്‍ഷവും ഇന്ദ്രനുണ്ടായിരുന്നു. ക്ലാസ്‌മേറ്റ്്‌സ്, ഒരുവന്‍, സിറ്റി ഓഫ് ഗോഡ്, ചാന്തുപൊട്ട്, റണ്‍വേ, വേഷം എന്നിങ്ങനെ നിരവധി നല്ല സിനിമകള്‍ ഇന്ദ്രനു ലഭിച്ചു. നായക വേഷം മാത്രമേ ചെയ്യൂ എന്ന ശാഠ്യമൊന്നും ഇന്ദ്രനുണ്ടായിരില്ല.

ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് എന്ന ചിത്രത്തിലെ ജയന്‍ എന്ന പൊലീസുകാരന്‍ ഇന്ദ്രനെ പുതിയൊരു തലത്തിലേക്കാണ് ഉയര്‍ത്തുന്നത്. കൈക്കൂലിക്കാരന്‍ പൊലീസായും എന്നാല്‍ അമ്മയെയും സഹോദരിയെയും സ്‌നേഹിക്കുന്നവനായും രണ്ടുരീതിയില്‍ തിളങ്ങാന്‍ ഇന്ദ്രനു സാധിച്ചു. പലപ്പോഴും അച്ഛന്‍ സുകുമാരന്റെ ഓര്‍മകള്‍ ആ മുഖത്തു തെളിഞ്ഞുവരും.
ഈപ്പന്‍ പാപ്പച്ചി എന്ന ആദ്യ പൊലീസ് ഒാഫിസറില്‍ നിന്ന് ജയന്‍ എന്ന കൈക്കൂലി പൊലീസിലെത്തിയപ്പോള്‍ ഇന്ദ്രജിത്ത് ഏറെ വളര്‍ന്നു. ആ വളര്‍ച്ച മലയാളത്തിലെ മികച്ച നടനെ വാര്‍ത്തെടുക്കാന്‍ സഹായിക്കുകയും ചെയ്തു.


Click it and Unblock the Notifications











