»   » എസ്ര തിയേറ്റര്‍ ലൈവ്, ശ്വാസമടക്കിയിരുന്ന് കാണണം, എസ്ര സൂപ്പര്‍ഹിറ്റാകുമോ?

എസ്ര തിയേറ്റര്‍ ലൈവ്, ശ്വാസമടക്കിയിരുന്ന് കാണണം, എസ്ര സൂപ്പര്‍ഹിറ്റാകുമോ?

By: Sanviya
Subscribe to Filmibeat Malayalam


എസ്രയുടെ പ്രഖ്യാപനം മുതല്‍ പ്രേക്ഷകര്‍ കാത്തിരിപ്പിലാണ്. ജെയ് കെ സംവിധാനം ചെയ്ത് പൃഥ്വിരാജ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന എസ്ര ഒരു യഥാര്‍ത്ഥ ഹൊറര്‍ ത്രില്ലറാണെന്ന് അണിയറപ്രവര്‍ത്തകര്‍ നേരത്തെ ഉറപ്പ് നല്‍കിയിരുന്നു. സമീപകാലത്ത് മലയാളത്തില്‍ പുറത്തിറങ്ങിയ ഹൊറര്‍ ചിത്രങ്ങള്‍ കാര്യമായ വിജയം നേടിയിരുന്നില്ല. പക്ഷേ തു
ടക്കം മുതല്‍ എസ്ര പ്രേക്ഷക ശ്രദ്ധ നേടി. വളരെ സൂഷ്മതയോടെ കഥാപാത്രങ്ങള്‍ തെരഞ്ഞെടുക്കുന്ന പൃഥ്വിരാജാണ് ചിത്രത്തിലെ നായകന്‍. തീര്‍ച്ചയായും പൃഥ്വിരാജ് ഒന്നും കാണാതെ ചിത്രത്തിന്റെ കരാറില്‍ ഒപ്പിടില്ലെന്ന് പ്രേക്ഷകര്‍ക്ക് നന്നായി അറിയാം.

ജനുവരി ആദ്യ ആഴ്ചയിലേക്കാണ് ചിത്രത്തിന്റെ റിലീസ് ഡേറ്റ് തീരുമാനിച്ചിരുന്നത്. എന്നാല്‍ സിനിമാക്കാരുടെയും തിയേറ്റര്‍ ഉടമകളുടെയും അപ്രതീക്ഷത സമരം കാരണം ചിത്രത്തിന്റെ റിലീസ് ഡേറ്റ് നീട്ടി വെച്ചു. സംവിധായകന്‍ ജെയ് കെ തന്നെ തിരക്കഥ ഒരുക്കുന്ന എസ്രയുടെ പശ്ചാത്തലം വ്യത്യസ്തമാണ്. പ്രിയ ആനന്ദ്, ടൊലവിനോ തോമസ്, വിജയ രാഘവന്‍, സുജിത്ത് ശങ്കര്‍, ബാബു ആന്റണി എന്നിവര്‍ ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.

തീര്‍ച്ചയായും പൃഥ്വിരാജിന്റെ എസ്ര തിയേറ്ററുകളില്‍ വിജയമാകുമെന്നാണ് സിനിമാ ലോകം വിലയിരുത്തുന്നത്. തുടര്‍ച്ചയായി വിജയം നേടി വരുന്ന പൃഥ്വിരാജിന്റെ മറ്റൊരു ഹിറ്റ് ചിത്രമായിരിക്കും എസ്രയെന്നും പറയുന്നു. എസ്രയുടെ ലൈവ് നിരൂപണവും ചിത്രത്തെ കുറിച്ച് താത്പര്യമുണര്‍ത്തുന്ന ചില കാര്യങ്ങളും അറിയാം. തുടര്‍ന്ന് വായിക്കാം...

ഹൊറര്‍ ചിത്രത്തിലെ നായകനായി

പൃഥ്വിരാജ് ഹൊറര്‍ ചിത്രത്തില്‍ അഭിനയിക്കുന്നത് ഇത് ആദ്യമായല്ല. വിനയന്‍ സംവിധാനം ചെയ്ത ഹൊറര്‍ കോമഡി ചിത്രമായ വെള്ളിനക്ഷത്രം എന്ന ചിത്രത്തില്‍ പൃഥ്വിരാജാണ് നായക വേഷം അവതരിപ്പിച്ചത്. ഇപ്പോള്‍ നീണ്ട ഇടവേള എടുത്തതിന് ശേഷമാണ് പൃഥ്വിരാജ് ഒരു ഹൊറര്‍ ചിത്രത്തില്‍ അഭിനയിക്കുന്നത്. മലയാള സിനിമയ്ക്ക് എസ്ര ഒരു പുതിയ അനുഭവമായിരിക്കുമെന്നാണ് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പറയുന്നത്.

പൃഥ്വിരാജ് നിര്‍മ്മിക്കാനിരുന്നത്

ചിത്രത്തിന്റെ കഥ വായിച്ചപ്പോള്‍ തന്നെ പൃഥ്വിരാജിന് എസ്രയുടെ പ്രമേയം ഒത്തിരി ഇഷ്ടപ്പെട്ടു. അതുക്കൊണ്ട് തന്നെ ചിത്രം നിര്‍മ്മിക്കാനും പൃഥ്വിരാജിന് താത്പര്യമുണ്ടായിരുന്നു. എന്നാല്‍ മറ്റ് ചിത്രങ്ങളുടെ തിരക്കായതിനാലാണ് എസ്രയുടെ നിര്‍മ്മാണത്തില്‍ നിന്ന് പൃഥ്വിരാജ് പിന്മാറിയത്.

പ്രിയ ആനന്ദ്

തെലുങ്കിലും തമിഴിലുമായി ഒട്ടേറെ ചിത്രങ്ങളില്‍ അഭിനയിച്ച പ്രിയ ആനന്ദിന്റെ ആദ്യ മലയാള ചിത്രമാണ് എസ്ര. പൃഥ്വിരാജിന്റെ നായിക വേഷത്തിലാണ് ചിത്രത്തില്‍ പ്രിയ ആനന്ദ് അഭിനയിക്കുന്നത്.

മോഹന്‍ലാല്‍ ഗസ്റ്റ് റോളില്‍

ചിത്രത്തില്‍ മോഹന്‍ലാല്‍ ഗസ്റ്റ് റോളില്‍ എത്തുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. ടൈറ്റില്‍ കഥാപാത്രമായ എസ്ര എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മോഹന്‍ലാലായിരിക്കുെമന്നായിരുന്നു വാര്‍ത്തകളില്‍. എന്നാല്‍ വാര്‍ത്തകള്‍ സത്യമല്ലെന്ന് സംവിധായകന്‍ ജെയ് കെ തന്നെ പിന്നീട് പറഞ്ഞിരുന്നു. മോഹന്‍ലാല്‍ ചിത്രത്തിന്റെ ഭാഗമാകുന്നത് ഞാനും ആഗ്രഹിച്ചിട്ടുണ്ടെന്ന് ജെയ് കെ പറഞ്ഞു.

നവാഗതനായ സംവിധായകന്‍

ജെയ് കെയുടെ ആദ്യത്തെ സംവിധാന സംരഭമാണ് എസ്ര. ബോളിവുഡ് സംവിധായകരായ രാജ് കുമാര്‍ സന്തോഷി, രാം ഗോപാല്‍ വര്‍മ്മ എന്നിവരുടെ അസിസ്റ്റന്റായി പ്രവര്‍ത്തിച്ചയാളാണ് ജെയ് കെ.

English summary
LIVE Review From Theatre.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam