For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

  നിരൂപണം: ലോഹം രാവണപ്രഭുവോ നരസിംഹമോ അല്ല, ലോഹമാണ്, വെറും ലോഹം

  By Aswini
  |

  സിനിമ ഇറങ്ങുന്നതിന് മുമ്പ് സംവിധായകന്‍ രഞ്ജിത്ത് പറഞ്ഞത് ഓര്‍മയുണ്ടല്ലോ, ലോഹം കാണാന്‍ പോകുമ്പോള്‍ രാവണപ്രഭുവോ നരസിംഹമോ ഒന്നും മനസ്സില്‍ വയ്‌ക്കേണ്ടതില്ല. ലോഹം ലോഹമെന്ന പുതിയ സിനിമയായി തന്നെ കാണുക. അങ്ങനെ നോക്കുമ്പോള്‍ ഒരു ശരാശരി മോഹന്‍ലാല്‍ ചിത്രമായി ആസ്വദിച്ച് കാണാനാവുന്ന സിനിമ, അതാണ് ലോഹം. അത് മാത്രമാണ് ലോഹം

  മഞ്ഞലോഹവും, അതായത് സ്വര്‍ണവും അതിനെ ചുറ്റിപ്പറ്റി നടക്കുന്ന ചില സംഭവങ്ങളുമാണ് കഥയുടെ ഇതിവൃത്തം. കോഴിക്കോട് വിമാനത്താവളത്തില്‍ നടക്കുന്ന സ്വര്‍ണവേട്ടയും അതില്‍ അറിയാതെ പങ്കാളികളാകുന്ന സാധാരണക്കാരും അറിഞ്ഞു കൊണ്ട് കുറ്റം ചെയ്യുന്ന കുറച്ചാളുകളും. കഥയിലേക്ക് കൂടുതല്‍ കടക്കാന്‍ നിര്‍വ്വാഹമില്ല. ടൈറ്റില്‍ ടാഗില്‍ പറഞ്ഞപോലെ ഇത് കള്ളക്കടത്തിന്റെ കഥയല്ല, കള്ളം കടത്തുന്ന കഥയാണ്. അതില്‍ എല്ലാമുണ്ട്.

  mohanlal-loham-5-reasons-to-watch

  ഇന്റര്‍വെല്‍ വരെ ചിത്രം തകര്‍ത്തു പോകുകയായിരുന്നു. എവിടെയും പിടികൊടുക്കാതെയുള്ള രഞ്ജിത്തിന്റെ അപാര തിരക്കഥയും സംവിധമികവും. എന്നാല്‍ രണ്ടാം പകുതിയിലെത്തിയപ്പോള്‍ അത് താഴെ വീണുപോയി. ഒരു സസ്‌പെന്‍സ് ആക്ഷന്‍ ത്രില്ലര്‍ മൂഡ് ക്ലൈമാക്‌സില്‍ വീണു പൊട്ടി എന്ന് പറയുന്നതാവും ശരി. സെക്കന്റ് ഹാഫ് കണ്ടതിന് ശേഷം വേണമെങ്കില്‍ പ്രേക്ഷകര്‍ക്ക് സിനിമ ഒരു ശരാശരിയാണെന്ന് അഭിപ്രായമുണ്ടെങ്കില്‍ തെറ്റ് പറയാന്‍ കഴിയില്ല.

  ഇനി കഥാപാത്രങ്ങളുലേക്കെത്താം, ഒരു സിംപിള്‍ ഇന്‍ട്രോയോടു കൂടെയാണ് മോഹന്‍ലാല്‍ എത്തുന്നത്. പിന്നെയൊരു പൊളിച്ചടക്കലായിരുന്നു. പതുക്കെ തുടങ്ങി, പകുതിയില്‍ മുറുക്കി ഒരു ആളിക്കത്തല്‍ പോലെ. എത്ര വര്‍ഷം കഴിഞ്ഞിട്ടും മോഹന്‍ലാല്‍ ഒരു മാസ് ഹീറോ ആയി തന്നെ പ്രേക്ഷക മനസ്സില്‍ ഇരിക്കുന്നതിന്റെ കാരണം ഇതാണ്. പിന്നെ എടുത്തു പറയേണ്ടത് സിദ്ധിഖിന്റെയും കൂടെ അഭിനയിച്ച കലാകരന്റെയും പ്രകടനമാണ്. ആദ്യ പകുതിയില്‍ കൈയ്യടി നേടിയത് ഇവരാണ്.

  പാത്ര സൃഷ്ടിയില്‍ രഞ്ജിത്ത് ഒരു വിട്ടുവീഴ്ചയ്ക്ക് തയ്യാറല്ല എന്നതിനുദാഹരണമാണ് ലോഹത്തിലെ കഥാപാത്രങ്ങളും. നായികയായി എത്തിയ ആന്‍ഡ്രിയ ജെര്‍മിയ ഉള്‍പ്പടെ, രണ്‍ജി പണിക്കര്‍, അജ്മല്‍ അമീര്‍, കെപിഎസി ലളിത, ജോജു ജോര്‍ജ്ജ്, മൈഥിലി, മണിക്കുട്ടന്‍, ടിനി ടോം, വിജയരാഘവന്‍, സൗബിന്‍, അബു സലീം, സന്തോഷ് കീഴാറ്റൂര്‍ തുടങ്ങി ഓരോരുത്തരും തങ്ങളുടെ കഥാപാത്രത്തോട് നീതി പുലര്‍ത്തി.

  സി രാജമണിയുടെ പശ്ചാത്തല സംഗീതം ചിത്രത്തിന് നല്ലൊരു ലൈഫ് നല്‍കി. രണ്ട് മെലഡി പാട്ടുകളാണുള്ളത്. അവ രണ്ടും പ്രേക്ഷക ഹൃദയം തൊടുന്നു. ഇതിനൊപ്പം കുഞ്ഞുണ്ണഇ എസ് നായരുടെ ഛായാഗ്രഹണവും മികവ് കൂട്ടി. ഒരിക്കല്‍ കൂടെ പറയാം, ലോഹം ഒരു ഗംഭീര ചിത്രമാണെന്ന അഭിപ്രായമില്ല. സെക്കന്റ് ഹാഫില്‍ തകര്‍ന്നു പോകുന്ന ഒരു ശരാശരി ചിത്രം. പക്ഷെ പരാജയമല്ല.

  English summary
  The makers of Loham decided to run almost a week ahead of the other major releases like Kamal’s Utopiayile Rajavu, starring Mammootty, and Lijo Jose Pellissery’s multi-starrer Double Barrel. The decision seems to be strategically correct because the movie is an average balancing act of drama, thrill, and action rendered with craft.

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more