ലോകയെന്ന മായിക ലോകം, മോളിവുഡിലെ വിസ്മയക്കാഴ്ചയായി 'സൂപ്പർ ഹീറോയിൻ ചിത്രം'-റിവ്യൂ

By Desk

Rating:
3.0/5

പ്രേക്ഷകർ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയാണ് ലോക ചാപ്റ്റർ വൺ: ചന്ദ്ര. ദുൽഖർ സൽമാന്റെ വേഫെറർ നിർമ്മിച്ച ചിത്രത്തിൽ കല്യാണി പ്രിയദർശൻ, നസ്ലിൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തി. ലോകയുടെ മായാ ലോകം മലയാളി പ്രേക്ഷകർക്ക് പുതിയ ദൃശ്യാനുഭവമാണ്.
ഒരു ലക്ഷ്യവുമായി കള്ളിയങ്കാട്ട് നീലി എന്ന ചന്ദ്ര ബാം​ഗ്ലൂരിൽ എത്തുന്നു. ബാം​ഗ്ലൂരിലെ അവയവ കച്ചവടം നടത്തുന്ന മാഫിയയെ പിന്തുടുകയാണവൾ. ഇതിനിടെ അവൾ സണ്ണിയെ കണ്ടുമുട്ടുന്നു.

ബാം​ഗ്ലൂരിലെ മാഫിയയും ലോക്കൽ ഇൻസ്പെക്ടർ നാച്ചിയപ്പയും മറ്റ് പൊലീസ് ഉദ്യോ​ഗസ്ഥരും ചന്ദ്രയെ ലക്ഷ്യം വെക്കുന്നു. മയക്ക് മരുന്ന് കുത്തിവെച്ച് ചന്ദ്രയെ തട്ടിക്കാെണ്ട് പോകുന്നു. എങ്ങനെയാണ് കള്ളിയങ്കാട്ട് നീലി ചന്ദ്രയായത്? എന്താണ് ചന്ദ്രയുടെ അസുഖം? നീലിയെ ചന്ദ്രയാക്കി മാറ്റിയതെന്താണ്? എന്തിനാണ് അവയവക്ക‌ടത്ത് മാഫിയക്കെതിരെ ചന്ദ്ര തിരിഞ്ഞത്? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരമാണ് പിന്നീട് ലോകയിൽ.

Lokah Chapter One  Chandra

ഇന്ത്യൻ സിനിമകളിൽ നമ്മൾ സൂപ്പർ ഹീറോ കഥകൾ കണ്ടിട്ടുണ്ട്. പക്ഷെ സൂപ്പർ ഹീറോയിൻ കഥകൾ വളരെ അപൂർവമാണ്. നന്നായി എഴുതപ്പെട്ട നായിക കഥാപാത്രമാണ് സിനിമയെ മുന്നോട്ട് നയിക്കുന്നത്. സൗബിൻ ഷാഹിർ, ടൊവിനോ തോമസ്, ദുൽഖർ സൽമാൻ എന്നിവരുടെ ​ഗസ്റ്റ് റോളിലൂടെ പ്രേക്ഷകർക്ക് ത്രില്ലിം​ഗ് അനുഭവം ലോക നൽകുന്നുണ്ട്.

അഭിനേതാക്കളുടെ പ്രകടനമെടുത്താൽ ഇതുവരെ പ്രേക്ഷകർ കണ്ട കല്യാണിയല്ല ലോകയിലേത്. ലോകയ്ക്ക് ശേഷം പ്രേക്ഷകർ കല്യാണിയെ കാണുക മറ്റൊരു തരത്തിലായിരിക്കും. വളരെ പവർഫുളായും ഒപ്പം വെെകാരിരമായും മികച്ച പ്രകടനം കല്യാണി കാഴ്ച വെച്ചു. ആക്ഷൻ രം​ഗങ്ങൾ കല്യാണി കയ്യടി നേടി. വൺ വുമൺ ഷോയാണ് ഈ സിനിമ. നസ്ലിൽ സപ്പോർട്ടിം​ഗ് ക്യാരക്ടറായി മാത്രമാണ് വരുന്നതെങ്കിൽ പോലും സിനിമയ്ക്ക് രസകരമായി മുന്നോട്ട് കൊണ്ട് പോകുന്നതിൽ പ്രധാന പങ്കുവഹിച്ചു. അഭിനയിച്ചവരെല്ലാം തങ്ങളുടെ കഥാപാത്രങ്ങളോ‌ട് നീതി പുലർത്തി.

Lokah Chapter One  Chandra

ഛായാ​ഗ്രഹണവും സം​ഗീതവും ലോകയുടെ പ്രധാന ആകർഷണമാണ്. ചിത്രത്തിനായി ഉപയോ​ഗിച്ചിരിക്കുന്ന കളർ ടോൺ രം​ഗങ്ങളെ മികവുറ്റതാക്കുന്നു. ആക്ഷൻ രം​ഗങ്ങൾ പുതുമയുള്ളതാണ്. ജേക്സ് ബിജോയുടെ പശ്ചാത്തല സം​ഗീതവും മികവ് പുലർത്തി. ഇത്തരമൊരു സിനിമ നിർമിച്ചതിൽ ദുൽഖർ സൽമാൻ അഭിനന്ദനമർഹിക്കുന്നു.

ഒരു വാമ്പയർ പശ്ചാത്തലം, സൂപ്പർ നായിക ആശയം, അവയവ കടത്ത് തുടങ്ങിയ കഥാപശ്ചാത്തലങ്ങൾ ഉൾപ്പെടുന്ന ലോക ചാപ്റ്റർ 1: ചന്ദ്ര വ്യത്യസ്തമായ ലോകമാണ്. സംവിധായകൻ തെരഞ്ഞെടുത്ത കഥയും കഥാപാത്രങ്ങളും അഭിനയവും നല്ലതാണെങ്കിലും കഥയിൽ ആശയക്കുഴപ്പം നിലനിൽക്കുന്നുണ്ട്. എന്നിരുന്നാലും ഈ സിനിമ ഫ്രാഞ്ചെെസിന്റെ ഭാ​ഗമായതിനാൽ പശ്ചാത്തല കഥ വരും അധ്യായങ്ങൾ വ്യക്തമാകുമോ എന്ന് കണ്ടറിയാം. വ്യത്യസ്തമായ ഒരു സിനിമ കാണാൻ ആ​ഗ്രഹിക്കുന്നവർക്ക് മികച്ച ദൃശ്യാനുഭവമായിരിക്കും ലോക.

ഫിൽമിബീറ്റ് തെലുങ്കിൽ രാജാബാബു എഴുതിയ റിവ്യൂവിന്റെ മലയാള പരിഭാഷ. ‌

ലോക ചാപ്റ്റർ വൺ: ചന്ദ്രയു‌ടെ മറ്റ് വിവരങ്ങൾ

ലോക ചാപ്റ്റർ വൺ വേഫേറർ സിനിമാറ്റിക് യൂണിവേഴ്സിന്റെ ആദ്യ ഭാ​ഗമാണ്. കല്യാണി പ്രിയദർശനും നസ്ലിനും പുറമെ അരുൺ കുര്യൻ, ചന്തു സലിം കുമാർ, നിഷാന്ത് സാ​ഗർ, രഘുനാഥ് പാലേരി, വിജയ രാഘവൻ, നിത്യ ശ്രി തുടങ്ങിയവരും കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ട്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിൽ ചിത്രം പ്രദർശനത്തിനെത്തി. തമിഴിൽ എജിഎസ് സിനിമാസ് ആണ് ലോക റിലീസ് ചെയ്തത്. കന്നഡയിൽ ലെറ്റർ ബുദ്ധ ഫിലിംസും തെലുങ്കിൽ സിതാര എന്റർടെയിൻമെന്റ്സും നോർത്ത് ഇന്ത്യയിൽ പെൻ മരുധാറും ലോക റിലീസിനെത്തിച്ചു.

More from Filmibeat

Read more about: review
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X