അഴിമതിക്കെതിരേ ലോക്പാലിന്റെ 'കുരിശുയുദ്ധം'

By Nirmal Balakrishnan

Next »

« Previous

Rating:
2.5/5
കണ്‍മുന്നില്‍ അയാളുണ്ട്. ആരെങ്കിലും അഴിമതിയുടെ പേരില്‍ കോടികള്‍ വാങ്ങിയാല്‍ അയാള്‍ വേഷം മാറിയെത്തും. ആ പണം അര്‍ഹിക്കുന്ന കൈകളിലെത്തിക്കാന്‍ അയാള്‍ ആ പണമെടുക്കും. അയാളാണു ലോക്പാല്‍. ആര്‍ക്കും കാണാന്‍ കഴിയില്ല. ആകെയുള്ളത് ലോക്പാല്‍ എന്നൊരു വെബ്‌സൈറ്റുമാത്രം. യുവാക്കളുടെ ഹരമാണ് ആ സൈറ്റ്. അതിലൂടെ പലര്‍ക്കും സഹായം തേടാം. അവരെ സഹായിക്കാന്‍ ഏതെങ്കിലും വേഷത്തില്‍ ലോക്പാല്‍ എത്തിയിരിക്കും.

ജോഷി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രമായ ലോക്പാല്‍ തുടങ്ങുകയാണിവിടെ. എന്‍ട്രന്‍സ് പരീക്ഷയുടെ ചോദ്യങ്ങളും ഉത്തരവും ചോര്‍ത്തിക്കൊടുക്കാന്‍ പരീക്ഷയുടെ ചുമതലുള്ള ഉദ്യോഗസ്ഥന്‍ (ശിവജി ഗുരുവായൂര്‍) കോടികള്‍ കൈക്കൂലി വാങ്ങുന്നു. കൈക്കൂലി കൊടുക്കാന്‍ പറ്റാതെ ആത്മഹത്യ ചെയ്ത വിദ്യാര്‍ഥിയുടെ സങ്കടം കാണാനാവാതെ ലോക്പാല്‍ ആ ഉദ്യോഗസ്ഥന്റെ വീട്ടിലെത്തുകയാണ്. എത്തുന്നതിനു മുന്‍പ് ലോക്പാല്‍ അവരെ വിവരമറിയിച്ചിരിക്കും. അങ്ങനെ നല്‍കിയ വിവരപ്രകാരം ലോക്പാല്‍ അയാളുടെ വീട്ടില്‍ നിന്നു പണം കൊണ്ടുപോകുന്നു.

Mohan Lal

ഉദ്യോഗസ്ഥന്‍ പരാതിയുമായി ജില്ലാ പൊലീസ് മേധാവിയുടെ അടുത്തെത്തുന്നു. ലോക്പാലിന്റെ ഛായാചിത്രം കണ്ട് അയാള്‍ ഞെട്ടുന്നു. അതേ ആള്‍ തന്നെ കുറച്ചു ദിവസം മുന്‍പ് ഈ പൊലീസ് മേധാവി (മനോജ് കെ. ജയന്‍)യുടെ വീട്ടില്‍ നിന്ന് കോടി രൂപ മോഷ്ടിച്ചിരുന്നു. പെണ്‍വാണിഭത്തില്‍പ്പെട്ട റിസോര്‍ട്ട് ഉടമയുടെ കയ്യില്‍ നിന്നാണ് ഈ കോടി കൈക്കൂലിയായി വാങ്ങിയത്. പൊലീസ് മേധാവി വീട്ടിലില്ലാത്ത സമയത്ത് കാവല്‍ക്കാരനെ മയക്കിയാണ് ലോക്പാല്‍ അകത്തുകടന്ന് പണവുമായി പോയത്.

പിന്നീട് ഈ ലോക്പാലിനെ തിരയലായി അദ്ദേഹത്തിന്റെ ജോലി. എന്നാല്‍ തന്റെ ഓഫിസിന്റെ മുന്‍പില്‍ തന്നെ ലോക്പാല്‍ ഉള്ളകാര്യം അയാള്‍ അറിയുന്നില്ല. നന്ദൂസ് കഫെ നടത്തുന്ന നന്ദഗോപാല്‍ എന്ന എംഎ, എംബിഎ ബിരുദധാരിയാണ് ലോക്പാല്‍ എന്ന് ബാക്കിയുള്ളവര്‍ക്കെല്ലാം അറിയാം. വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്റെ അച്ഛനെ രക്ഷിക്കാന്‍ കൈക്കൂലി കൊടുക്കാന്‍ കഴിയാത്തതിലുള്ള വിഷമം കൊണ്ടാണ് ഇപ്പോള്‍ നന്ദഗോപാല്‍ ലോക്പാല്‍ ആയത്. അമ്മയെ കടന്നുപിടിക്കാന്‍ ശ്രമിച്ച ഡോക്ടറെ കുട്ടിയായിരിക്കുമ്പോള്‍ കുത്തിവീഴ്ത്തുന്നു. പിന്നീട് ദുര്‍ഗുണ പരിഹാരപാഠശാലയില്‍ നിന്ന് കളളനായി അയാളിറങ്ങുന്നു. വലുതായപ്പോള്‍ ലോക്പാല്‍ എന്ന അപര നാമത്തില്‍ അഴിമതിയെ എതിര്‍ക്കുന്നു.

ഇനി ലോക്പാല്‍ പിടിക്കാന്‍ പോകുന്നത് വമ്പന്‍ സ്രാവുകളെയാണ്. ആരോഗ്യ മന്ത്രി (മണിയന്‍ പിള്ള), മാനുവല്‍ ഇട്ടിയവിര എന്ന കള്ളപണക്കാരന്‍ (സായ്കുമാര്‍), വിദ്യാസാഗര്‍ എന്ന സ്വകാര്യ മെഡിക്കല്‍ കോളജ് ഉടമ (ഷമ്മി തിലകന്‍) എന്നിവരെ കുടുക്കാന്‍ വേണ്ടിയാണ് ലോക്പാല്‍ ഇറങ്ങിതിരിക്കുന്നത്. അവരെ പറ്റി സൂചന നല്‍കുന്ന് സത്വാന്വേഷി മുകുന്ദന്‍ മേനോന്‍ (ടി.ജി. രവി). മുന്‍പ് സത്വാന്വേഷി എന്ന പേരില്‍ മാഗസിന്‍ നടത്തി പൊളിഞ്ഞുപോയ ആളാണ്. അയാളുടെ സഹായിയാണ് ടിവി ചാനല്‍ റിപ്പോര്‍ട്ടറായ ജയിന്‍ (മീരാ നന്ദന്‍).

ഇതിനിടയില്‍ അപ്രതീക്ഷിത കഥാപാത്രമായി ഡോക്ടര്‍ ഗീത (കാവ്യാ മാധവന്‍) എത്തുകയാണ്. അവളും നന്ദഗോപാലും പൊലീസ് മേധാവി വിജയനുമായി ബന്ധമുണ്ട്. ഇട്ടിയവിര, ആരോഗ്യമന്ത്രി, എസ്പി, വിദ്യാസാഗര്‍ എന്നിവര്‍ ലോക്പാലിനെ പിടിക്കാന്‍ ഇറങ്ങിത്തിരിക്കുകയാണ്. പക്ഷേ ലോകം അറിയുന്നത് മറ്റൊരു സത്യമാണ്. അതാണ് ചിത്രത്തെ മുന്നോട്ടു നയിക്കുന്നത്.

Next »

« Previous

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
• Block for 8 hours
• Block for 12 hours
• Block for 24 hours
• Don't block
Gender
Select your Gender
• Male
• Female
• Others
Age
Select your Age Range
• Under 18
• 18 to 25
• 26 to 35
• 36 to 45
• 45 to 55
• 55+
X