ലോക്പാല്‍- അഴിമതിയെ തുറന്നുകാണിക്കുന്ന ചിത്രമല്ല
ജയരാജ് സംവിധാനം ചെയ്ത ഫോര്‍ ദി പീപ്പിള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു അഴിമതിക്കും കൊള്ളരുതായ്മയ്ക്കുമെതിരെ ശക്തമായി പ്രതികരിച്ചത്. അത് ഇവിടുത്തെ പ്രേക്ഷകര്‍ ഏറ്റെടുക്കുകയും ചെയ്തു. അവരുടെ രീതി എതിര്‍ക്കപ്പെടേണ്ടതായിരുന്നെങ്കിലും ഉദ്ദേശം മികച്ചതായിരുന്നു. എന്നാല്‍ ലോക്പാലില്‍ രീതിയും ഉദ്ദേശവും മോശം തന്നെ. ഏതെങ്കിലും അഴിമതിക്കാരെ പിടികൂടുമ്പോള്‍ ആവേശം മൂത്ത് കാണികള്‍ കയ്യടിക്കുന്നു പോലുമില്ല. എല്ലാവരും നിര്‍വികാരതയോടെയാണ് ചിത്രം കാണുന്നത്. പ്രതികരിക്കുന്ന് ഏറ്റവും ഒടുവിലും. അതും നന്നായി കൂവി കൊണ്ട്.

അത്രയ്‌ക്കേറെ പാളിപ്പോയ തിരക്കഥയാണിത്. പ്രേക്ഷകന്റെ മനസ്സിലെ പിടിച്ചുവലിക്കുന്ന, കൊളുത്തിവലിക്കുന്ന ഒരു പോയിന്റുപോലുമില്ല ഇതില്‍. അത്തരം ഒരു പ്രകടനം പോലുമില്ല നായകനോ മറ്റു താരങ്ങള്‍ക്കോ. ഇതില്‍ നായികയായി എത്തിയ കാവ്യാമാധവന്റെ റോളെന്തായിരുന്നുവെന്ന് ഇനിയും മനസ്സിലാകുന്നില്ല. ആ കഥാപാത്രമില്ലായിരുന്നെങ്കില്‍ ഒന്നും സംഭവിക്കില്ലായിരുന്നു. മാധ്യമങ്ങളൊക്ക ഇത്രയധികം ഉണര്‍ന്നു പ്രവര്‍ത്തിക്കുന്ന നാട്ടില്‍ ലോക്പാല്‍ എന്ന പേരില്‍ ഒരാള്‍ ആള്‍മാറാട്ടം നടത്തി കോടികള്‍ കൈക്കലാക്കുന്നു. ട്രയിനില്‍ ടിടിആര്‍ ആയി വന്ന് കൈക്കലാക്കുന്നത് എട്ടു കോടിയാണ്! തമിഴ്‌നാട്ടിലെ ജനം പോലും വിശ്വസിക്കില്ല ഈ കഥ. എന്നിട്ടല്ലേ എല്ലാറ്റിനും വിമര്‍ശനം കണ്ടെത്തുന്ന മലയാളി.
എന്തിനായിരുന്നു ലാലിനെ ഇത്രയധികം വേഷം കെട്ടിച്ചത്. അതുകൊണ്ട് ആര്‍ക്കെങ്കിലും ആവേശം തോന്നിയതായി തിയറ്ററില്‍ കണ്ടില്ല. മാനുവല്‍ ഇട്ടിയവിരയുടെ ലോക്കര്‍ പൊളിക്കാന്‍ പോകുന്നതാണ് ചിരിപൊട്ടുന്ന സീന്‍. ലോക്പാല്‍ വരുമെന്നു കരുതി അദ്ദേഹം ജര്‍മന്‍ നിര്‍മിത ലോക്കറില്‍ നിന്ന് പണമെല്ലാം മാറ്റി അവിടെയൊരു കത്തു വച്ചിരിക്കുകയാണ്. കോടികള്‍ കൈക്കൂലി വാങ്ങിയ പരീക്ഷാ കണ്‍ട്രോളര്‍ പണം കുഴിച്ചിടുന്നത് പറമ്പില്‍ കുഴിയെടുത്തും. ചിരിക്കാന്‍ ഇനിയും വകയുണ്ട് ഈ ചിത്രത്തില്‍. പക്ഷേ അതൊക്കെ തിരക്കഥയിലെ പാളിച്ചയോര്‍ത്തുള്ള ചിരിയായിരിക്കുമെന്നു മാത്രം. കോടതിയില്‍ വിധി പറയാനിരിക്കുമ്പോള്‍ ആദ്യ വാക്കു പറഞ്ഞപ്പോഴേക്കും ഒരു മണി. അതോടെ ജഡ്ജ് വിധി പറയല്‍ ഉച്ചയ്ക്കുശേഷം മാറ്റിവയ്ക്കുന്നു.(എന്തു ചെയ്യും). ഉച്ചയ്ക്കു ശേഷം കാര്യങ്ങള്‍ തകിടം മറിയുന്നു. ട്വിസ്റ്റിനു വേണ്ടിയുള്ള ഓരോ പ്രയാസങ്ങള്‍.
തൃശൂര്‍ സ്ലാങ്ങില്‍ സംസാരിച്ചാല്‍ തമാശയാകുമെന്നാണ് സായികുമാനോട് തിരക്കഥാകൃത്തും സംവിധായകനും പറഞ്ഞിരിക്കുന്നത്. വെഞ്ഞാറമൂട് ശൈലിയില്‍ വിദ്യാസാഗര്‍ എന്ന മെഡിക്കല്‍ കോളജ് മുതലാളിയും. മന്ത്രിയെ കാണിക്കുമ്പോഴൊക്കെ അഴിമതികാര്യം മാത്രം സംസാരിക്കുന്നു. അങ്ങനെയൊരു മന്ത്രി കേരളത്തിലുണ്ടോ...കൂടുതല്‍ പറഞ്ഞ് കാര്യം വഷളാക്കുന്നില്ല.


Click it and Unblock the Notifications











